Top

ദുരുപയോഗത്തില്‍ ആവശ്യമെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തും; പെഗാസസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇസ്രായീല്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇസ്രായീല്‍. പെഗാസസ് സ്‌പൈവെയറുമായി ബന്ധപ്പെട്ട് പല രാഷ്ട്രതലവന്‍മാരുടേയും ഫോണ്‍ ചോര്‍ത്തപ്പെട്ടന്ന ആരോപണം ഉയരുന്നതിനിടെയാണ് ഇസ്രായീല്‍ ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇസ്രായീല്‍ കമ്പനിയായ എന്‍ എസ് ഒയുടേതാണ് പെഗാസസ് സ്‌പൈവെയര്‍. മുതിര്‍ന്ന മന്ത്രിതല സംഘം ആരോപണങ്ങള്‍ സംബന്ധിച്ച വിശദമായ അന്വേഷണം നടത്തും. ഇസ്രായീല്‍ ദേശീയ സുരക്ഷാകൗണ്‍സില്‍ അന്വേഷണത്തിന് നേതൃത്വം നല്കണമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ദുരുപയോഗം നടന്ന രാജ്യങ്ങളില്‍ ആവശ്യമെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുമെന്ന് ഇസ്രായീല്‍ സൂചിപ്പിച്ചു. അതേസമയം ഇസ്രായീല്‍ ദേശീയ സുരക്ഷാ […]

22 July 2021 2:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുരുപയോഗത്തില്‍ ആവശ്യമെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തും; പെഗാസസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇസ്രായീല്‍
X

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇസ്രായീല്‍. പെഗാസസ് സ്‌പൈവെയറുമായി ബന്ധപ്പെട്ട് പല രാഷ്ട്രതലവന്‍മാരുടേയും ഫോണ്‍ ചോര്‍ത്തപ്പെട്ടന്ന ആരോപണം ഉയരുന്നതിനിടെയാണ് ഇസ്രായീല്‍ ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇസ്രായീല്‍ കമ്പനിയായ എന്‍ എസ് ഒയുടേതാണ് പെഗാസസ് സ്‌പൈവെയര്‍. മുതിര്‍ന്ന മന്ത്രിതല സംഘം ആരോപണങ്ങള്‍ സംബന്ധിച്ച വിശദമായ അന്വേഷണം നടത്തും. ഇസ്രായീല്‍ ദേശീയ സുരക്ഷാകൗണ്‍സില്‍ അന്വേഷണത്തിന് നേതൃത്വം നല്കണമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ദുരുപയോഗം നടന്ന രാജ്യങ്ങളില്‍ ആവശ്യമെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുമെന്ന് ഇസ്രായീല്‍ സൂചിപ്പിച്ചു.

അതേസമയം ഇസ്രായീല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ തന്നെയാണ് എന്‍ എസ് ഒയുടെ പെഗാസസ് സ്‌പൈവെയര്‍ കയറ്റുമതി ചെയ്യുന്നതില്‍ മേല്‌നോട്ടം വഹിക്കുന്നത്. എവിടെയെങ്കിലും ദുരുപയോഗം നടന്നിട്ടുണ്ടെങ്കില്‍ പെഗാസസ് അവിടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്നും ഇസ്രായീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ ഫ്രാന്‍സ്, മൊറോക്കോ, മെക്‌സിക്കോ, ഇറാഖ് തുടങ്ങീ ലോകാരാജ്യങ്ങളിലെ രാഷ്ട്രമേധാവികളുടെ അടക്കം ഫോണ്‍ചോര്‍ത്തപ്പെട്ടെന്ന വിവരം പുറത്തുവന്നതാണ് പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചത്.

അതേ സമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി പെഗാസസ് സംബന്ധിച്ച് ജൂലൈ 28ന് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേന്ദ്ര ഐ ടി, ഇലക്ടോണിക്‌സ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, ആഭ്യന്തരമന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ സമിതിയുടെ യോഗത്തില്‍ വിളിച്ചുവരുത്തി പെഗാസസ് സംബന്ധിച്ച് വിവരങ്ങള്‍ ആരായുമെന്ന് അറിയുന്നു.

Next Story