നെതന്യാഹു-സല്മാന്-മൈക്ക് പോംപ് രഹസ്യകൂടിക്കാഴ്ച; അമേരിക്കന്‍ ഇടപെടലില്‍ ഇസ്രയേല്‍-അറബ് ബന്ധം തളിര്‍ക്കുമോ, തിരിച്ചടി ഇറാന്?
ഇസ്രായേല്‍ പ്രൈം മിനിസ്റ്റര്‍ ബെഞ്ചമിന്‍ നെതന്യാഹു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. സൗദിയുടെ ചെങ്കടല്‍ തീരത്തുള്ള നിയോം നഗരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങള്‍ക്കിടയിലാണ് രഹസ്യ കൂടിക്കാഴ്ച. അമേരിക്കയുടെ പശിമേഷ്യന്‍ പദ്ധതിയുടെ ഭാഗമായി അറബ്-ഇസ്രായേല്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള വിവിധ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് നെതന്യാഹുവിന്റെ രഹസ്യ സൗദി സന്ദര്‍ശനം. തെല്‍ അവീവില്‍ നിന്നും […]

ഇസ്രായേല്‍ പ്രൈം മിനിസ്റ്റര്‍ ബെഞ്ചമിന്‍ നെതന്യാഹു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. സൗദിയുടെ ചെങ്കടല്‍ തീരത്തുള്ള നിയോം നഗരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങള്‍ക്കിടയിലാണ് രഹസ്യ കൂടിക്കാഴ്ച.
അമേരിക്കയുടെ പശിമേഷ്യന്‍ പദ്ധതിയുടെ ഭാഗമായി അറബ്-ഇസ്രായേല്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള വിവിധ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് നെതന്യാഹുവിന്റെ രഹസ്യ സൗദി സന്ദര്‍ശനം. തെല്‍ അവീവില്‍ നിന്നും സൗദിയിലെ നിയോം നഗരത്തില്‍ രഹസ്യമായെത്തിയ നെതന്യാഹു, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ചര്‍ച്ച നടത്തി. മൊസാദ് തലവന്‍ യോസ്സി കോഹെനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ അര്‍ധരാത്രി സൗദിയിലെത്തിയ നെതന്യാഹുവിന്റെ വിമാനം രണ്ട് മണിക്കൂറിന് ശേഷം തെല്‍ അവീവിലേക്ക് തിരിച്ചു എന്നാണ് ഏവിയേഷന്‍ ട്രാക്കിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ഇസ്രായേല്‍ ഭരണാധികാരിയുടെ സൗദിയിലേക്കുള്ള ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണ്. എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അമേരിക്കന്‍ മധ്യസ്ഥതയില്‍ ബഹ്റൈനും യുഎഇയും ഇസ്രയേലുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള കരാര്‍ നേരത്തെ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇസ്രയേലിനും-പലസ്തീനും തമ്മില്‍ സ്ഥിരമായ സമാധാന കരാറാണ് ആദ്യം ഉണ്ടാകേണ്ടത് എന്ന അറബ് ലീഗ് നിലപാടായിരുന്നു സൗദിയുടേത്. ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ അമേരിക്ക സൗദിക്കുമേല്‍ വലിയ സമര്‍ദമാണ് ചെലുത്തുന്നത്.
ഇറാനെതിരെ പശിമേഷ്യയില്‍ പരമാവധി സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടുവരിക എന്ന അമേരിക്കന്‍ പദ്ധതിയുടെ ഭാഗമാണ് മൈക്ക് പോംപിയോയുടെ നിലവിലെ ഗള്‍ഫ് സന്ദര്‍ശനം എന്നാണ് വിലയിരുത്തല്‍.