മമ്മാദുകള്‍, ഭൂമിക്കടിയിലെ അറകള്‍; റോക്കറ്റ് ആക്രമണങ്ങള്‍ക്കെതിരെയുള്ള ഇസ്രായേല്‍ നിര്‍മ്മിതികള്‍
ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മില്‍ ഏഴ് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ സംഘര്‍ഷം നടക്കവെ ഇസ്രയേലിലുള്ള മലയാളികളുടെ കാര്യത്തില്‍ കേരളത്തില്‍ ആശങ്ക പരക്കുന്നുണ്ട്. ഇടുക്കി സ്വദേശിയായ സൗമ്യ സന്തോഷ് കഴിഞ്ഞ ദിവസം ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കേരളത്തില്‍ ഇത്തരത്തിലൊരു ആശങ്ക പടര്‍ന്നത്. 15000 ാളം മലയാളികള്‍ ഇസ്രായേലില്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ ഇനി നില്‍ക്കുന്നത് സുരക്ഷിതമാണോയെന്ന് പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ ഇസ്രായേലില്‍ ജനങ്ങളുടെ ജീവന് പരമാവധി […]

ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മില്‍ ഏഴ് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ സംഘര്‍ഷം നടക്കവെ ഇസ്രയേലിലുള്ള മലയാളികളുടെ കാര്യത്തില്‍ കേരളത്തില്‍ ആശങ്ക പരക്കുന്നുണ്ട്. ഇടുക്കി സ്വദേശിയായ സൗമ്യ സന്തോഷ് കഴിഞ്ഞ ദിവസം ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കേരളത്തില്‍ ഇത്തരത്തിലൊരു ആശങ്ക പടര്‍ന്നത്.
15000 ാളം മലയാളികള്‍ ഇസ്രായേലില്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ ഇനി നില്‍ക്കുന്നത് സുരക്ഷിതമാണോയെന്ന് പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ആശങ്കയുണ്ട്.
എന്നാല്‍ ഇസ്രായേലില്‍ ജനങ്ങളുടെ ജീവന് പരമാവധി സുരക്ഷ ഒരുക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നാണ് മൂന്ന് വര്‍ഷത്തോളമായി ഇസ്രയേലിലുള്ള സ്മാര്ട്ടിന് ഫിലിപ്പ് പറയുന്നത്. തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്രായേലിന്റെ സുരക്ഷാ നിര്‍മ്മിതികള്‍ സംബന്ധിച്ച ഒരു വീഡിയോ ആണ് ഇദ്ദേഹം പങ്കു വെച്ചിരിക്കുന്നത്.
കവചമൊരുക്കുന്ന മമ്മാദുകള്‍
ഇസ്രായേലില്‍ വീടുകള്‍ക്കൊപ്പം കാണുന്ന ഒരു ഇടുങ്ങിയ മുറിയാണ് മമ്മാദുകള്‍. കാഴ്ചയില്‍ ഒരു ചെറിയ മുറിയായി തോന്നുമെങ്കിലും വലിയ സുരക്ഷാ കവചമാണ് ഈ മുറി. സാധാരണ മുറികളേക്കാള്‍ അഞ്ച് ഇഞ്ച് അധികം കനമുള്ള കോണ്‍്ക്രീറ്റ് ഭിത്തിയും മേല്ക്കൂരയുമായിരിക്കും ഈ മുറിക്ക്. ഗാസ അതിര്‍ത്തിയിലെ എല്ലാ വീടുകളിലും ഇത്തരമൊരു ഷെല്‍ട്ടര്‍ റൂമുണ്ടാവും. ഷട്ടറും ബുള്ളറ്റ് പ്രൂഫായ ഗ്ലാസുമുള്പ്പെടെയുള്ള ഒരു ജനല്‍ മാത്രമാണ് ഈ റൂമിനുണ്ടാവുക. ഇതിനു പുറമെ ഈ റൂമിനുള്ളില്‍ ഒരു മുന്നറിയിപ്പ് സംവിധാനവുമുണ്ടാവും. റോക്കറ്റ് ്ആക്രമണം വരുമ്പോള്‍ ഇതിനു കുറച്ചു സമയം മുന്നായി ഈ സെക്യൂരിറ്റി മെഷീന് അലെര്‍ട്ട് തരും. റോക്കറ്റ് ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ഈ മമ്മാദുകളിലാണ് ഇസ്രായേലിലെ ജനങ്ങള്‍ കഴിയുക. ഇതിനൊപ്പം തന്നെ ഭൂമിക്കടിയിലായിയി അണ്ടര്‍ ഗ്രൗണ്ട് സംവിധാനവും ഉണ്ടാവും. നിരവധി ആളുകള്‍ക്ക് ദിവസങ്ങളോളം തമാസിക്കാന്‍ പറ്റുന്ന അറകളാണ് ഇവ. ബസ് സ്റ്റോപ്പുകള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും സമീപം ഈ സംവിധാനം ഉണ്ടാവും.
മമ്മാദുകള്‍ ഫോട്ടോ: സ്മാര്ട്ടിന് ഫിലിപ്പ്
റെഡ് അലേര്‍ട്ട് ഇസ്രായേല്‍ ആപ്പ്
റോക്കറ്റ് ആക്രമണങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനായി വികസിപ്പിച്ച അപ്ലിക്കേഷനാണിത്. മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനവുമായി കണക്ട് ചെയ്യുന് ഈ ആപ്പ് അഞ്ച് കിലേ മീറ്റര്‍ ദൂരപരിധിയില്‍ വെര റോക്കറ്റ് ആക്രമണം നടന്നാല്‍ മുന്നറിയിപ്പ് നല്‍കും.
സ്മാര്ട്ടിന് ഫിലിപ്പ് പങ്കുവെച്ച വീഡിയോ കാണാം: https://youtu.be/0r1r7sAvSG0
അയേണ്‍ ഡോം
ഇസ്രായേല്‍ നിര്‍മിത വ്യോമസൈനിക പ്രതിരോധ സംവിധാനമാണ് അയേണ്‍ ഡോം ബാറ്ററി. ഹ്രസ്വ ദൂര റോക്കറ്റുകള്‍, 45 മൈല്‍ ദൂരത്തു നിന്നു വരെ വിന്യസിക്കുന്ന ഷെല്ലുകള്‍, മോര്‍ട്ടറുകള്‍ എന്നിവയെ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പ് ഇത് നശിപ്പിക്കുന്നു. ഇസ്രായേല്‍ സൈന്യത്തിലെ അമൂല്യ ആഭരണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ബാറ്ററി ഇസ്രായേലിന്റെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ആണ് ഈ ഡോം ബാറ്ററികള്‍ നിര്‍മിച്ചത്.
എങ്ങനെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്?
തങ്ങളുടെ പരിധിയിലേക്ക് വരുന്ന റോക്കറ്റുകളെ ഒരു റഡാര്‍ ട്രാക്ക് ചെയ്യുന്നു. പിന്നീട് ഈ മിസൈലുകള്‍ വരുന്ന പാത അഡ്വാന്‍സ്ഡ് സോഫ്റ്റ്വെയര് ഉപയോഗിച്ച് കണ്ടെത്തുന്നു. ഇവ ഉപയോഗിച്ച് വരുന്ന പാതയില്‍ വെച്ച് തന്നെ ഈ മിസൈലുകള്‍ക്കു നേരെ ആക്രമണം നടത്തുകയും ആകാശത്തില്‍ വെച്ച് തന്നെ മിസൈല്‍ കഷ്ണങ്ങളായി ചിതറുകയും ചെയ്യുന്നു.
2011 മാര്‍ച്ചിലാണ് ഇസ്രായേല്‍ ആദ്യമായി അയേണ്‍ ഡോം ഉപയോഗിച്ചു തുടങ്ങിയത്. ഗാസയില്‍ നിന്നും വന്ന റോക്കറ്റാക്രമണങ്ങളെ അയേണ്‍ ഡോം ഇന്റര്‍സെപ്റ്ററുകള്‍ തടുക്കുകയായിരുന്നു. 2006 ല്‍ ലെബനനിലെ ഹിസ്ബൊള്ള ഭീകരസേനയുമായി നടന്ന യുദ്ധത്തിനു ശേഷമാണ് ഇത്തരമൊരു സംവിധാനം നിര്‍മിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചത്. നോര്‍ത്തേണ്‍ ഇസ്രായേല്‍ മേഖലയിലേക്ക് 4000 റോക്കറ്റുകളാണ് അന്ന് ഹിസ്ബൊള്ള വിന്യസിച്ചത്. 44 പേര് അന്ന് കൊല്ലപ്പെട്ടു.
- TAGS:
- Israel