യുഎഇയിലേക്ക് ഇസ്രായേലില്‍ നിന്നും റോഡ്; ആലോചനകള്‍ നടന്നു വരികയാണെന്ന് പ്രതിനിധി

ഇസ്രായേലും യുഎഇയും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, നയതന്ത്ര ബന്ധം ശക്തി പ്രാപിക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക വ്യോമ, നാവിക ഗതാഗതം തുറന്നിട്ടതിനു പിന്നാലെ യുഎഇയെയും ഇസ്രായേലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ നടന്നു വരികയാണെന്നാണ് അബുദാബിയില്‍ അടുത്തിടെ തുറന്ന ഇസ്രായേല്‍ എംബസിയിലെ പ്രതിനിധി അറിയിച്ചത്. ഇരു രാജ്യങ്ങളുടെയും ശക്തമായ വ്യാപാര ഇടനാഴിയായിരിക്കും ഈ പാതയെന്നാണ് കണക്കുകൂട്ടുന്നത്.

യുഎഇയില്‍ നിന്ന് ഉല്‍പ്പനങ്ങളുമായെത്തുന്ന ലോറികളും വാഹനങ്ങളും മൂന്ന് ദിവസത്തിനുള്ളില്‍ ഇസ്രായേലിലെത്തിക്കുന്ന സാധ്യതകളെ പരിശോധിച്ചു വരികയാണ് ഞങ്ങള്‍,’ ഇസ്രായേല്‍ പ്രതിനിധി എതിയാന്‍ നയെഹ് യുഎഇ ദേശീയ മാധ്യമത്തോട് പറഞ്ഞു.

‘ അറേബ്യയുടെ കിഴക്കന്‍ ഭാഗത്തുള്ള യുഎഇക്കും ഏഷ്യയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഇസ്രായേലിനുമിടയില്‍ കരയിലൂടെയും കടലിലൂടെയും ഒരു വ്യാപാര ഇടനാഴി സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് വ്യാപാരത്തിനും ടൂറിസത്തിനും വലിയ സാധ്യതകള്‍ തുറക്കും,’ ഇസ്രായേല്‍ പ്രതിനിധി പറഞ്ഞു.

യുഎഇയും ഇസ്രായേലും തമ്മില്‍ വ്യോമഗതാഗതം സാധ്യമായതിനു പിന്നാലെ യുഎഇയിലേക്ക് 130,000 ഇസ്രായേല്‍ പൗരരാണ് സന്ദര്‍ശനത്തിനെത്തിയത്. ഇരു രാജ്യങ്ങളിലെയും കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായ ശേഷം ഈ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാവമെന്നാണ് കരുതുന്നത്.

Covid 19 updates

Latest News