Top

ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 9 കുട്ടികളും: എയര്‍ റെയ്ഡുകള്‍ തുടര്‍ന്ന് ഇസ്രായേല്‍

ഗാസ മുനമ്പില്‍ ഇസ്രായേല്‍ സേന നടത്തുന്ന വ്യോമാക്രമണം തുടരുന്നു. 9 കുട്ടികളുള്‍പ്പെടെ 24 പാലസ്തീന്‍ പൗരര്‍ കൊല്ലപ്പെട്ടതിനു ശേഷവും മേഖലയില്‍ ആക്രമണം തുടരുകയാണ്. വ്യോമാക്രമണത്തില്‍ ഇതുവരെ 106 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. നോര്‍ത്തേണ്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കുട്ടികളില്‍ ആറു പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. 10 വയസ്സുകാരിയായ പെണ്‍കുട്ടിയും ഇതിലുള്‍പ്പെട്ടിട്ടുണ്ട്. ഗാസയില്‍ നിന്ന് ഇസ്രായേലിലേക്കും വ്യോമാക്രമണം നടക്കുന്നുണ്ട്. ഇതിനിടെ കിഴക്കന്‍ ജറുസലേമില്‍ പാലസ്തീന്‍ പ്രക്ഷോഭകരും ഇസ്രായേല്‍ പൊലീസുമായുള്ള […]

11 May 2021 3:18 AM GMT

ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 9 കുട്ടികളും:  എയര്‍ റെയ്ഡുകള്‍ തുടര്‍ന്ന്  ഇസ്രായേല്‍
X

ഗാസ മുനമ്പില്‍ ഇസ്രായേല്‍ സേന നടത്തുന്ന വ്യോമാക്രമണം തുടരുന്നു. 9 കുട്ടികളുള്‍പ്പെടെ 24 പാലസ്തീന്‍ പൗരര്‍ കൊല്ലപ്പെട്ടതിനു ശേഷവും മേഖലയില്‍ ആക്രമണം തുടരുകയാണ്. വ്യോമാക്രമണത്തില്‍ ഇതുവരെ 106 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. നോര്‍ത്തേണ്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കുട്ടികളില്‍ ആറു പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. 10 വയസ്സുകാരിയായ പെണ്‍കുട്ടിയും ഇതിലുള്‍പ്പെട്ടിട്ടുണ്ട്.

ഗാസയില്‍ നിന്ന് ഇസ്രായേലിലേക്കും വ്യോമാക്രമണം നടക്കുന്നുണ്ട്. ഇതിനിടെ കിഴക്കന്‍ ജറുസലേമില്‍ പാലസ്തീന്‍ പ്രക്ഷോഭകരും ഇസ്രായേല്‍ പൊലീസുമായുള്ള സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വെസ്റ്റ് ബാങ്കിലും ജറുസലേമിലുമായി 704 പാലസ്തീന്‍ ജനങ്ങള്‍ക്ക് പരിക്കേറ്റു. റബ്ബര്‍ ബുള്ളറ്റുകള്‍, സ്റ്റണ്‍ ഗ്രനേഡുകള്‍, ടിയര്‍ ഗ്യാസുകള്‍ എന്നിവ ഉപയോഗിച്ചാണ് പ്രക്ഷോഭകരെ പൊലീസ് ആക്രമിക്കുന്നത്. പൊലീസ് നടപടികളില്‍ ഇസ്രായേലിനെതിരെ ഇതിനകം ആഗോള തലത്തില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജറായിലേക്ക് ഇസ്രായേലില്‍ നിന്നും ജൂത കുടിയേറ്റം നടത്തുകയും പാലസ്തീന്‍ കുടുംബങ്ങളെ പുറത്താക്കുന്നതിനുമെതിരെയാണ് നിലവില്‍ പ്രക്ഷോഭം നടക്കുന്നത്.
1967 ലെ യുദ്ധത്തിനുശേഷം കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ കൈവശപ്പെടുത്തിയതു മുതല്‍ ഇസ്രായേല്‍ ശൈഖ് ജറായില്‍ സെറ്റില്‍മെന്റ് അവകാശം ഉന്നയിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ശൈഖ് ജറാ ജൂതരുടെ കൈവശമുള്ള മേഖലയായിരുന്നെന്നാണ് ഇസ്രായേല്‍ വാദം. നിലവില്‍ പാലസ്തീന്‍ വിഭാഗക്കാരാണ് മേഖലയില്‍ കൂടുതലും.

Next Story