Top

സിറിയയിലേക്കുള്ള ഇറാനിയന്‍ കപ്പലുകളെ ലക്ഷ്യമിട്ട് ഇസ്രായേല്‍; 2019 ല്‍ നടന്ന ആക്രമണ പദ്ധതികള്‍ പുറത്ത്

സിറിയയിലേക്ക് എണ്ണയും ആയുധങ്ങളും കയറ്റുമതി ചെയ്യുന്ന ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ഓപ്പറേഷന്‍ പുറത്ത്. സിറിയയിലേക്ക് കയറ്റുമതിക്ക് ശ്രമിച്ച 12ാളം കപ്പലുകളെയാണ് ഇസ്രായേല്‍ വ്യോമ സേന ലക്ഷ്യമിട്ടത്. അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലിലാണ് ഇതുസംബന്ധിച്ചുള്ള വിവരം ലഭിച്ചത്. 2019 മുതലാണ് ഈ ആക്രമണം തുടങ്ങിയത്. ഇറാനിയന്‍ കപ്പലുകള്‍ക്ക് പുറമെ ഇറാനിയന്‍ ചരക്കുകളുള്ള മറ്റു കപ്പലുകളും ആക്രമിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം കാരണം ഇതില്‍ രണ്ട് കപ്പലുകള്‍ക്ക് മടങ്ങിപ്പോവേണ്ടി വന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഇറാനിയന്‍ കയറ്റുമതി […]

12 March 2021 12:33 AM GMT

സിറിയയിലേക്കുള്ള ഇറാനിയന്‍ കപ്പലുകളെ ലക്ഷ്യമിട്ട്  ഇസ്രായേല്‍; 2019 ല്‍ നടന്ന ആക്രമണ പദ്ധതികള്‍ പുറത്ത്
X

സിറിയയിലേക്ക് എണ്ണയും ആയുധങ്ങളും കയറ്റുമതി ചെയ്യുന്ന ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ഓപ്പറേഷന്‍ പുറത്ത്. സിറിയയിലേക്ക് കയറ്റുമതിക്ക് ശ്രമിച്ച 12ാളം കപ്പലുകളെയാണ് ഇസ്രായേല്‍ വ്യോമ സേന ലക്ഷ്യമിട്ടത്. അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലിലാണ് ഇതുസംബന്ധിച്ചുള്ള വിവരം ലഭിച്ചത്.

2019 മുതലാണ് ഈ ആക്രമണം തുടങ്ങിയത്. ഇറാനിയന്‍ കപ്പലുകള്‍ക്ക് പുറമെ ഇറാനിയന്‍ ചരക്കുകളുള്ള മറ്റു കപ്പലുകളും ആക്രമിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം കാരണം ഇതില്‍ രണ്ട് കപ്പലുകള്‍ക്ക് മടങ്ങിപ്പോവേണ്ടി വന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ഇറാനിയന്‍ കയറ്റുമതി മേഖലയിലെ ഭീകരസംഘടനകള്‍ക്ക് സഹായകമാവുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല്‍ ആക്രമണം നടന്നത്. അതേസമയം സംഭവത്തെക്കുറിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് പ്രതികരിക്കാന്‍ ഇസ്രായേല്‍ പ്രതിനിധികള്‍ തയ്യാറായില്ല. യുഎസിലെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് ഈ വിവരങ്ങള്‍ ലഭിച്ചത്.

കഴിഞ്ഞ മാസം പേര്‍ഷ്യന്‍ ഗള്‍ഫില്‍ വെച്ച് ഇസ്രായേല്‍ കപ്പലിനു നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഫെബ്രുവരി 26 നാണ് ഇസ്രായേല്‍ ചരക്കുകപ്പലായ എംവി ഹെലിയോസ് റേയില്‍ സ്‌ഫോടനമുണ്ടായത്. സിംഗപ്പൂരിലേക്ക് പോവുന്ന കപ്പല്‍ അറബിക്കടലില്‍ പ്രവേശിച്ചയുടനെയാണ് സ്‌ഫോടനുമണ്ടായത്. എന്നാല്‍ സ്‌ഫോടനത്തില്‍ പങ്കില്ലെന്നാണ് ഇറാന്‍ പ്രതികരിച്ചിരുന്നത്.

Next Story