സൗമ്യയുടെ വീട്ടിലെത്തി ഇസ്രായേല്‍ പ്രതിനിധി; ‘ഇസ്രായേല്‍ ജനത സൗമ്യയെ കാണുന്നത് മാലാഖയായി’
ഹമാസ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കി. സൗമ്യയുടെ മകന് അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്കി. സൗമ്യയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ പള്ളിയില്‍ വെച്ചായിരിക്കും സംസ്കാരം. ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത്. […]

ഹമാസ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കി. സൗമ്യയുടെ മകന് അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്കി.
സൗമ്യയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ പള്ളിയില്‍ വെച്ചായിരിക്കും സംസ്കാരം. ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത്.
ചൊവ്വാഴ്ച്ചയാണ് ഇസ്രായേല്‍ പാലസ്തീന് സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ റോക്കറ്റാക്രമണത്തില്‍ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടെക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വര്‍ഷമായി C{kmtben ജോലി ചെയ്തിരുന്ന ഇവര്‍ രണ്ട് വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ നാട്ടില്‍ വന്നത്. ഏക മകന് അഡോണ്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്.