Top

നെതന്യാഹു പുറത്തേക്ക്; ഇസ്രായേലില്‍ പുതിയ സഖ്യ സര്‍ക്കാരിന് ധാരണയായി

ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിപക്ഷ സഖ്യക്ഷികള്‍ അന്തിമ ധാരണയിലെത്തി. എട്ട് സഖ്യകക്ഷികള്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇതോടെ 12 വര്‍ഷം അധികാരത്തിലിരുന്ന ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്തേക്ക് നീങ്ങുകയാണ്. പ്രതിപക്ഷ നേതാവായ യെര്‍ ലാപിഡിന്റെ യെഷ് ആതിഡ് പാര്‍ട്ടി ( 17 സീറ്റുകള്‍), ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി ( 8 സീറ്റുകള്‍), നഫ്താലി ബെന്നറ്റ് നയിക്കുന്ന യമിന പാര്‍ട്ടി ( ഏഴ് സീറ്റ്), ഇസ്രായേല്‍ ബെയ്തിനു ( ഏഴ് സീറ്റ്), […]

2 Jun 2021 9:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെതന്യാഹു പുറത്തേക്ക്; ഇസ്രായേലില്‍ പുതിയ സഖ്യ സര്‍ക്കാരിന് ധാരണയായി
X

ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിപക്ഷ സഖ്യക്ഷികള്‍ അന്തിമ ധാരണയിലെത്തി. എട്ട് സഖ്യകക്ഷികള്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇതോടെ 12 വര്‍ഷം അധികാരത്തിലിരുന്ന ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്തേക്ക് നീങ്ങുകയാണ്.

പ്രതിപക്ഷ നേതാവായ യെര്‍ ലാപിഡിന്റെ യെഷ് ആതിഡ് പാര്‍ട്ടി ( 17 സീറ്റുകള്‍), ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി ( 8 സീറ്റുകള്‍), നഫ്താലി ബെന്നറ്റ് നയിക്കുന്ന യമിന പാര്‍ട്ടി ( ഏഴ് സീറ്റ്), ഇസ്രായേല്‍ ബെയ്തിനു ( ഏഴ് സീറ്റ്), ലേബര്‍ പാര്‍ട്ടി ( ഏഴ് സീറ്റ് ), ന്യൂ ഹോപ് പാര്‍ട്ടി ( ആറ് സീറ്റുകള്‍), മെര്ത്‌സ് (ആറ് സീറ്റ്), അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ റാം ( നാല് സീറ്റ്) എന്നി ഘടകക്ഷികളാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഒരു അറബ് സഖ്യ കക്ഷി സര്‍ക്കാരിലുള്‍പ്പെടുന്നതും ഇസ്രായേല്‍ രാഷട്രീയത്തിലെ അപൂര്‍വതയാണ്. ആശയപരമായി ഭിന്നാഭിപ്രായമുള്ളവയാണ് ഈ എട്ട് പാര്‍ട്ടികളും.

ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ 120 ല്‍ 61 സീറ്റ് ഭൂരിപക്ഷം തെളിയിച്ചാല്‍ ഈ സഖ്യത്തിന് അധികാരത്തിലേറും. ഭൂരിപക്ഷം തെളിയിച്ചില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോവേണ്ടി വരും. അങ്ങനെ വന്നാല്‍ രണ്ട് വര്‍ഷക്കാലയളവിനിടയിലെ അഞ്ചാമത്തെ തെരഞ്ഞെടുപ്പാണ് ഇസ്രായേലില്‍ നടക്കുക.

പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഭരണകാലയളവിലെ ആദ്യ പകുതിയില്‍ യമിന പാര്‍ട്ടി തലവന്‍ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാവും. 2023 ആഗസ്റ്റില്‍ അധികാരം ലാപിഡിന് കൈമാറാനാണ് ധാരണയായിരിക്കുന്നത്.

ആരാണ് ബെന്നറ്റ്?

49കാരനായ ബെന്നറ്റിന്റെ മാതാപിതാക്കള്‍ അമേരിക്കക്കാരാണ്. സജീവ രാഷ്ട്രീയത്തിലിറങ്ങും മുമ്പേ ടെക് ലോകത്തെ വമ്പന്‍ ബിസിനസ്‌കാരനായി ഇദ്ദേഹം പേരെടുത്തിട്ടുണ്ട്. കടുത്ത വലതു പക്ഷക്കരാനാണ് ബെന്നറ്റ്. തീവ്രദേശീയ വാദി എന്നാണ് ഇസ്രായേലിലെ ചില മാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ജൂതരാജ്യത്തിന്റെ കടുത്ത വാദിയാണ് ബെന്നറ്റ്. വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍, കിഴക്കന്‍ ജറുസലേമിന്റെ ഭാഗങ്ങള്‍, ഇസ്രായേല്‍സിറിയ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം കൈക്കലാക്കിയ ഗോലാന്‍ താഴ്‌വരകള്‍ എന്നിവ ഇസ്രായേലിന്റെ ഭാഗമാണെന്ന് ബെന്നറ്റ് ശക്തമായി വാദിക്കുന്നു. എന്നാല്‍ ഇതുവരെയും ഗാസയുടെ അവകാശ വാദം ബെന്നറ്റ് ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇസ്രായേല്‍ സെറ്റില്‍മെന്റിനെ പ്രതിനിധീകരിക്കുന്ന സംഘടനയായ യെഷ്വാ കൗണ്‍സിലിന്റെ മേധാവി സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. പാലസ്തീന്‍ രാജ്യരൂപീകരണത്തെ ഇദ്ദേഹം ഒരു തരത്തിലും അംഗീകരിക്കുന്നില്ല. പാലസ്തീന്‍ പോരാളികളെ തൂക്കിക്കൊല്ലണമെന്നാണ് ബെന്നറ്റിന്റെ നയം.

‘ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ബഹിഷ്‌കരിക്കുന്ന ഒരാളല്ല. ദേശീയവാദിയാണ്. പാലസ്തീന്‍ രാജ്യരൂപീകരണത്തെ
എന്നത്തേക്കുമായി എതിര്‍ക്കുന്ന ശക്തനും അഭിമാനിക്കാവുന്നതുമായ ഒരു വലതുപക്ഷക്കാരന്‍. ഏത് സാഹചര്യത്തിലായാലും വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ പരിധി 60 ശതമാനം കൂടി വര്‍ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നയാള്‍,’ ടൈംസ് ഓഫ് ഇസ്രായേല്‍ എന്ന മാധ്യമം ബെന്നറ്റിനെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. ബെന്നറ്റ് അധികാരത്തില്‍ വരുന്നത് പാലസ്തീന്‍ഇസ്രായേല്‍ തര്‍ക്കത്തിലെ ദ്വിരാഷ്ട്ര പരിഹാരത്തിനും സമാധാന ചര്‍ച്ചകള്‍ക്കും തിരിച്ചടിയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം അറബ് സഖ്യകളെകൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ പാലസ്തീന്‍ വിഷയത്തിലെ നയത്തില്‍ അയവ് വരുമോ എന്ന ചോദ്യവുമയരുന്നു. ‘ഞാന്‍ ബിബിയേക്കാള്‍ വലിയ വലതുപക്ഷക്കാരനാണ്. പക്ഷെ എനിക്ക് രാഷ്ട്രീയമായി മുന്നേറാന്‍ ഞാന്‍ വെറുപ്പും വിഭാഗീതയും ഉപയോഗിക്കുന്നില്ല,’ ബെന്നറ്റ് പറയുന്നു.

ഇസ്രായേലിന്റെ ചരിത്രത്തില്‍ ഏറ്റവും കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാണ് നെതന്യാഹു (12 വര്‍ഷം). എന്നാല്‍ അഴിമതി കേസുള്‍പ്പെടെയുള്ള വിവാദങ്ങളാല്‍ രണ്ടു വര്‍ഷത്തോളമായി ജനരോഷം ഇദ്ദേഹത്തിനെതിരെ ശക്തമായിരുന്നു.

Next Story