Top

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ; അൽ അഖ്സ പള്ളിയിൽ ജുമുഅ നമസ്കരിക്കുന്നവർക്കെതിരെ ​ഗ്രനേഡെറിഞ്ഞു

വിശ്വാസികളെ പള്ളിയിൽ നിന്ന് പുറത്താക്കാൻ സൈന്യം റബർ ബുള്ളറ്റും വാതകവും പ്രയോ​ഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

21 May 2021 10:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ; അൽ അഖ്സ പള്ളിയിൽ ജുമുഅ നമസ്കരിക്കുന്നവർക്കെതിരെ ​ഗ്രനേഡെറിഞ്ഞു
X

​ഗാസ: വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കരാർ പരസ്യമായി ലംഘിച്ച് ഇസ്രായേൽ. ജറൂസലേമിലെ അൽ അഖ്സ പള്ളിയിൽ ജുമുഅ നമസ്കരിക്കുകയായിരുന്ന വിശ്വാസികൾക്ക് നേരെ ഇസ്രായേൽ സൈന്യം ​ഗ്രനേഡ് പ്രയോ​ഗിച്ചു. വിശ്വാസികളെ പള്ളിയിൽ നിന്ന് പുറത്താക്കാൻ സൈന്യം റബർ ബുള്ളറ്റും വാതകവും പ്രയോ​ഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം പള്ളിയിൽ തടച്ചുകൂടിയവർ മധുരം വിതരണം ചെയ്തിരുന്നു. പിന്നാലെയാണ് സൈന്യമെത്തിയത്.

ഈജിപ്തിന്റെ മധ്യസ്ഥതതയിൽ ചേര്ന്ന വെടിനിർത്തൽ കരാറിന് ഇരു വിഭാഗവും ഒപ്പുവെച്ചത്. 240 ഓളം പേരുടെ മരണത്തിനിടയാക്കിയ പതിനൊന്ന് ദിവസം നീണ്ട ബോംബാക്രമണങ്ങൾക്കാണ് ഇതോടെ അവസാനിക്കുമെന്നായിരുന്നു കരുതിയത്. വെടിനിർത്തൽ തീരുമാനത്തിന് പിന്നാലെ ഇസ്രായേലും ഹമാസും ഒരു പോലെ വിജയം അവകാശപ്പെട്ടിരുന്നു.

ഇസ്രായേൽ പ്രഖ്യാപിച്ച വെടിനിർത്തൽ പാലസ്തീൻ ജനതയുടെ വിജയമാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാജയമാണെന്നും ഹമാസ് വക്താവ് അഭിപ്രായപ്പെട്ടു. തങ്ങളുടെ കൈകൾ ഇപ്പോഴും തോക്കുകളുടെ കാഞ്ചിയിൽ തന്നെയാണെന്നും വെടിനിർത്തൽ തീരുമാനം പ്രാബല്ല്യത്തിൽ വന്നെങ്കിലും ഇസ്രായേലിനോട് അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഹമാസ് ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം വെടിനിർത്തൽ യഥാർഥ അവസരമായി ഇരുവിഭാഗവും കാണണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു

Next Story