Top

ശൈഖ് ജര്‍റാ സമരനേതാവ് മുന അല്‍ കുര്‍ദിനെയും സഹോദരനെയും ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

പലസ്തീനിലെ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ മുന്‍നിര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍ പോലീസ്. ജറുസലേമിലെ ശൈഖ് ജര്‍റായില്‍ പലസ്തീനികളെ വീടുകളില്‍ നിന്ന് പുറത്താക്കുന്ന ഇസ്രായേല്‍ നടപടിക്ക് എതിരായ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച് ശ്രദ്ധേയയായ മുന അല്‍ കുര്‍ദ് സഹോദരന്‍ മുഹമ്മദ് അല്‍ കുര്‍ദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച നടപടികള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലസ്തീന്‍ വാര്‍ത്ത ഏജന്‍സി വാഫയാണ് അറസ്റ്റ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുന അല്‍ കുര്‍ദിനെ അറസ്റ്റ് ചെയ്ത വിവരം അവരുടെ […]

6 Jun 2021 8:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശൈഖ് ജര്‍റാ സമരനേതാവ് മുന അല്‍ കുര്‍ദിനെയും സഹോദരനെയും ഇസ്രായേല്‍ അറസ്റ്റ് ചെയ്തു
X

പലസ്തീനിലെ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ മുന്‍നിര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍ പോലീസ്. ജറുസലേമിലെ ശൈഖ് ജര്‍റായില്‍ പലസ്തീനികളെ വീടുകളില്‍ നിന്ന് പുറത്താക്കുന്ന ഇസ്രായേല്‍ നടപടിക്ക് എതിരായ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച് ശ്രദ്ധേയയായ മുന അല്‍ കുര്‍ദ് സഹോദരന്‍ മുഹമ്മദ് അല്‍ കുര്‍ദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച നടപടികള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പലസ്തീന്‍ വാര്‍ത്ത ഏജന്‍സി വാഫയാണ് അറസ്റ്റ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുന അല്‍ കുര്‍ദിനെ അറസ്റ്റ് ചെയ്ത വിവരം അവരുടെ പിതാവ് നബീല്‍ അല്‍ കുര്‍ദ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധങ്ങളുടെ ഭാഗമാവുകയും പൊതു സുരക്ഷയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല്‍ പോലീസിന്റെ നടപടിയെന്നും ഇരുവരുടെയും അഭിഭാഷകന്‍ നാസര്‍ ഒദേശ് പ്രതികരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമാണ് ഇരുപത്തിമൂന്നു വയസ്സുകാരിയായ മുന അല്‍ കുര്‍ദിനെ പൊലീസ് പിടികൂടിയതെന്ന് അവരുടെ പിതാവ് നബീല്‍ അല്‍ കുര്‍ദ് മാധ്യമങ്ങളോട് പറഞ്ഞു. ഈ സമയം വീട്ടില്‍ ഇല്ലാതിരുന്ന അവരുടെ സഹോദരനായ മുഹമ്മദിനോട് പൊലീസിന് മുമ്പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയുമായിരുന്നു. പിന്നാലെയാണ് ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തിയത്.

പലസ്തീനികള്‍ക്ക് എതിരായ ശൈഖ് ജര്‍റായിലെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ ജസീറ മാധ്യമപ്രവര്‍ത്തക ഗിവര ബുദൈരിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരായ നടപടിയില്‍ ആഗോള തലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് ഗിവര ബുദൈരിയെ പിടികൂടി മണിക്കൂറുകള്‍ക്കകം വിട്ടയക്കുകയുമായിരുന്നു.

Next Story