Top

ഐ.എസ്.എല്‍. ഇക്കുറിയും ഒരൊറ്റ വേദിയില്‍; ഗോവയ്ക്കു തന്നെ സാധ്യത, വിദേശ രാജ്യവും പരിഗണനയില്‍

കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇക്കുറിയും ബയോ ബബിളിന്റെ സുരക്ഷയില്‍ ഒരൊറ്റ വേദിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ നടത്താന്‍ ആലോചന. കഴിഞ്ഞ സീസണില്‍ ഐ.പി.എല്ലിനു വേദിയായ ഗോവയില്‍ തന്നെ ഇത്തവണയും ടൂര്‍ണമെന്റ്് നടത്താനാണ് ആലോചിക്കുന്നത്. ബയോ ബബിള്‍ സുരക്ഷയില്‍ വളരെ ഭംഗിയായാണ് ഗോവ കഴിഞ്ഞ തവണ ഐ.എസ്.എല്ലിന് ആതിഥ്യം വഹിച്ചത്. ഇക്കുറി കേരളവും കൊല്‍ക്കത്തയും പരിഗണിച്ചെങ്കിലും ഒരു തവണ നടത്തി വിജയിച്ച ഗോവ തന്നെ മതിയെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുകയും ഇന്ത്യയില്‍ മത്സരം […]

17 Jun 2021 4:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐ.എസ്.എല്‍. ഇക്കുറിയും ഒരൊറ്റ വേദിയില്‍; ഗോവയ്ക്കു തന്നെ സാധ്യത, വിദേശ രാജ്യവും പരിഗണനയില്‍
X

കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇക്കുറിയും ബയോ ബബിളിന്റെ സുരക്ഷയില്‍ ഒരൊറ്റ വേദിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ നടത്താന്‍ ആലോചന. കഴിഞ്ഞ സീസണില്‍ ഐ.പി.എല്ലിനു വേദിയായ ഗോവയില്‍ തന്നെ ഇത്തവണയും ടൂര്‍ണമെന്റ്് നടത്താനാണ് ആലോചിക്കുന്നത്.

ബയോ ബബിള്‍ സുരക്ഷയില്‍ വളരെ ഭംഗിയായാണ് ഗോവ കഴിഞ്ഞ തവണ ഐ.എസ്.എല്ലിന് ആതിഥ്യം വഹിച്ചത്. ഇക്കുറി കേരളവും കൊല്‍ക്കത്തയും പരിഗണിച്ചെങ്കിലും ഒരു തവണ നടത്തി വിജയിച്ച ഗോവ തന്നെ മതിയെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുകയും ഇന്ത്യയില്‍ മത്സരം നടത്താന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ഗോവയില്‍ നിന്നു മാറ്റി ടൂര്‍ണമെന്റ് വിദേശത്തു നടത്താനും ആലോചിക്കുന്നുണ്ട്. ഇതിനായി ഖത്തറും യു.എ.ഇയുമാണ് പരിഗണനയില്‍.

നവംബര്‍ പകുതിക്കാണ് ഐ.എസ്.എല്‍. ആരംഭിക്കുക. മാര്‍ച്ചിലായിരിക്കും ഫൈനല്‍. അടുത്ത സീസണില്‍ ഈസ്റ്റ് ബംഗാള്‍ ഐ.എസ്.എല്‍. വിടുമെന്ന അഭ്യൂഹങ്ങളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ 10 ടീമുകളെ വച്ചാകും ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

Next Story

Popular Stories