ഇഷാന്ത് ശര്‍മ്മ ആദ്യ ടെസ്റ്റിനില്ലെന്നുറപ്പായി; പകരക്കാരനായി മുഹമ്മദ് സിറാജ്
ഇംഗ്ലണ്ടിനെതിരായ ടെസറ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പേസര്‍ ഇഷാന്ത് ശര്‍മ ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇഷാന്തിനു പകരം യുവപേസര്‍ മുഹമ്മദ് സിറാജായിരിക്കും ആദ്യ മത്സരത്തില്‍ ന്യൂബോള്‍ പങ്കിടുക. ഇംഗ്ലീഷ് മണ്ണില്‍ മികച്ച റെക്കോഡുള്ള ഇഷാന്തിന്റെ അഭാവം ഇന്ത്യക്ക് കടുത്ത തിരിച്ചടിയാകും. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനിയൊണ് ഇഷാന്ത് ശര്‍മയ്ക്കു വിരലിനു പരുക്കേറ്റത്. സ്വന്തം ബൗളിങ്ങില്‍ റണ്‍സ് തടയാനുള്ള ശ്രമത്തിനിടെയാണ് താരത്തിന്റെ വലത് കൈവിരലുകള്‍ക്കു മുറിവേറ്റത്. സാരമായ മുറവിനെത്തുടര്ന്ന് വിരലുകളില്‍ സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. പരുക്കില്‍ നിന്നു […]
9 July 2021 6:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇംഗ്ലണ്ടിനെതിരായ ടെസറ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പേസര്‍ ഇഷാന്ത് ശര്‍മ ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇഷാന്തിനു പകരം യുവപേസര്‍ മുഹമ്മദ് സിറാജായിരിക്കും ആദ്യ മത്സരത്തില്‍ ന്യൂബോള്‍ പങ്കിടുക. ഇംഗ്ലീഷ് മണ്ണില്‍ മികച്ച റെക്കോഡുള്ള ഇഷാന്തിന്റെ അഭാവം ഇന്ത്യക്ക് കടുത്ത തിരിച്ചടിയാകും.
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനിയൊണ് ഇഷാന്ത് ശര്‍മയ്ക്കു വിരലിനു പരുക്കേറ്റത്. സ്വന്തം ബൗളിങ്ങില്‍ റണ്‍സ് തടയാനുള്ള ശ്രമത്തിനിടെയാണ് താരത്തിന്റെ വലത് കൈവിരലുകള്‍ക്കു മുറിവേറ്റത്. സാരമായ മുറവിനെത്തുടര്ന്ന് വിരലുകളില്‍ സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്.
പരുക്കില്‍ നിന്നു താരം അതിവേഗം മുക്തനാകുന്നുണ്ടെങ്കിലും താരം പൂര്‍ണ ഫിറ്റ്നെസ് വീണ്ടെടുത്താല്‍ പോലും ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ താരത്തിനു വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചത്.
പത്തു ദിവസത്തിനുള്ളില്‍ സ്റ്റിച്ചുകള്‍ നീക്കം ചെയ്യാമെന്നും എന്നാല്‍ ബൗളിങ് വിരലുകള്‍ ആയതിനാല്‍ പരുക്ക് വീണ്ടും വഷളാകാതിരിക്കാന്‍ താരത്തിന് ഒരു മത്സരത്തില്‍ നിന്ന് വിശ്രമം അനുവദിക്കാമെന്നുമാണ് ടീം ഇന്ത്യയുടെ ആലോചന. വരുന്ന സീസണില്‍ ഇന്ത്യക്ക് കടുപ്പമേറിയ ടെസ്റ്റ് പരമ്പരകള്‍ കാത്തിരിക്കുന്നതിനാല്‍ ഇഷാന്തിന്റെ പരുക്ക് ഗൗരവമായിത്തന്നെയാണ് ടീം മാനേജ്മെന്റ് നോക്കിക്കാണുന്നത്.