Top

വിരലിന് പരുക്ക്; ഇഷാന്ത് ശര്‍മ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ചേക്കില്ല

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വിക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യക്ക് പരമ്പരയ്ക്കു മുമ്പേ തിരിച്ചടി. ഫൈനല്‍ മത്സരത്തിനിടെ വിരലിനു പരുക്കേറ്റ പേസര്‍ ഇഷാന്ത് ശര്‍മ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല. സ്വന്തം ബൗളിങ്ങില്‍ റണ്‍സ് തടയാനുള്ള ശ്രമത്തിനിടെയാണ് താരത്തിന്റെ വലത് കൈവിരലുകള്‍ക്കു മുറിവേറ്റത്. സാരമായ മുറവിനെത്തുടര്‍ന്ന് വിരലുകളില്‍ സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. പരുക്ക് അത്ര ഗുരുതരമല്ലെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എന്നാല്‍ പരുക്ക് ഭേദമായി താരം പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ […]

25 Jun 2021 2:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിരലിന് പരുക്ക്; ഇഷാന്ത് ശര്‍മ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ചേക്കില്ല
X

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വിക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യക്ക് പരമ്പരയ്ക്കു മുമ്പേ തിരിച്ചടി. ഫൈനല്‍ മത്സരത്തിനിടെ വിരലിനു പരുക്കേറ്റ പേസര്‍ ഇഷാന്ത് ശര്‍മ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല.

സ്വന്തം ബൗളിങ്ങില്‍ റണ്‍സ് തടയാനുള്ള ശ്രമത്തിനിടെയാണ് താരത്തിന്റെ വലത് കൈവിരലുകള്‍ക്കു മുറിവേറ്റത്. സാരമായ മുറവിനെത്തുടര്‍ന്ന് വിരലുകളില്‍ സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. പരുക്ക് അത്ര ഗുരുതരമല്ലെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എന്നാല്‍ പരുക്ക് ഭേദമായി താരം പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ പോലും ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ താരത്തിനു വിശ്രമം അനുവദിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പത്തു ദിവസത്തിനുള്ളില്‍ സ്റ്റിച്ചുകള്‍ നീക്കം ചെയ്യാമെന്നും എന്നാല്‍ ബൗളിങ് വിരലുകള്‍ ആയതിനാല്‍ പരുക്ക് വീണ്ടും വഷളാകാതിരിക്കാന്‍ താരത്തിന് ഒരു മത്സരത്തില്‍ നിന്ന് വിശ്രമം അനുവദിക്കാമെന്നുമാണ് ടീം ഇന്ത്യയുടെ ആലോചന. വരുന്ന സീസണില്‍ ഇന്ത്യക്ക് കടുപ്പമേറിയ ടെസ്റ്റ് പരമ്പരകള്‍ കാത്തിരിക്കുന്നതിനാല്‍ ഇഷാന്തിന്റെ പരുക്ക് ഗൗരവമായിത്തന്നെയാണ് ടീം മാനേജ്‌മെന്റ് നോക്കിക്കാണുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോട് എട്ടുവിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയ ശേഷം ഇന്ത്യ സതാംപ്ടണില്‍ നിന്ന് ഇന്നലെ ലണ്ടനില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നതിനു മുമ്പ് മൂന്ന് ആഴ്ച താരങ്ങള്‍ക്ക് വിശ്രമവും യാത്രാനുമതിയും നല്‍കിയിരിക്കുകയാണ്. ജൂലൈ മൂന്നാം വാരം ടീം വീണ്ടും പരിശീലനം പുനരാരംഭിക്കും.

Next Story

Popular Stories