‘സഭാ വോട്ടുകള്‍ എനിക്ക് തന്നെ; സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കും’; കാനത്തിന് ഐസക്ക് വര്‍ഗീസിന്റെ മുന്നറിയിപ്പ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സിപിഐ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രമുഖ വ്യവസായി ഐസക്ക് വര്‍ഗീസ്. സഭയുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും താന്‍ മത്സരിച്ചാല്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നല്കിയ കത്തില്‍ ഐസക്ക് വര്‍ഗീസ് അവകാശപ്പെട്ടു. ഇതേ കത്തിലാണ് സീറ്റ് നല്‍കിയില്ലെങ്കില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന കാര്യം ഐസക്ക് വര്‍ഗീസ് പറയുന്നത്. നേരത്തെ ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാമെന്ന് അറിയിച്ച് കാനം രാജേന്ദ്രന് പാലക്കാട് ബിഷപ്പ് […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സിപിഐ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രമുഖ വ്യവസായി ഐസക്ക് വര്‍ഗീസ്. സഭയുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും താന്‍ മത്സരിച്ചാല്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നല്കിയ കത്തില്‍ ഐസക്ക് വര്‍ഗീസ് അവകാശപ്പെട്ടു. ഇതേ കത്തിലാണ് സീറ്റ് നല്‍കിയില്ലെങ്കില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന കാര്യം ഐസക്ക് വര്‍ഗീസ് പറയുന്നത്.
നേരത്തെ ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാമെന്ന് അറിയിച്ച് കാനം രാജേന്ദ്രന് പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് കത്തിലൂടെ അറിയിച്ചിരുന്നു. കഞ്ചിക്കോട്ടെ വ്യവസായിയാണ് ഐസക്ക് വര്‍ഗീസ്. അദ്ദേഹത്തെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയാക്കണമെന്നും അങ്ങനെയെങ്കില്‍ പാര്‍ട്ടിയെ സഭ പിന്തുണയ്ക്കുമെന്നാണ് കത്തില്‍ പറഞ്ഞത്. സഭ പിന്തുണച്ചാല്‍ അദ്ദേഹം വിജയിക്കുമെന്നും ബിഷപ്പ് കത്തില്‍ വ്യക്തമാക്കി.
മുന്‍പ് സിപിഐ വിജയിച്ച മണ്ഡലമായിരുന്നു മണ്ണാര്‍ക്കാട്. എന്നാല്‍ കഴിഞ്ഞതവണ യുഡിഎഫാണ് വിജയിച്ചത്.
എന്നാല്‍ ബിഷപ്പിന്റെ കത്തിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നുമാണ് കാനം അന്ന് പ്രതികരിച്ചത്. ഐസക്ക് വര്‍ഗീസിന്റെ കത്ത് സംബന്ധിച്ച് അറിയില്ലെന്നാണ് സിപിഐ ജില്ലാ നേതൃത്വം അന്ന് പ്രതികരിച്ചത്. എന്നാല്‍ കാനത്തിന് താന്‍ തന്നെയാണ് കത്ത് കൈമാറിയതെന്ന് ഐസക്ക് വര്‍ഗീസ് പറഞ്ഞു. മത്സരിക്കാന്‍ താല്പര്യമുണ്ട്. സഭാ വിശ്വാസിയായതിനാലാണ് ബിഷപ്പ് കത്ത് നല്‍കിയതെന്നും ഐസക്ക് പറഞ്ഞിരുന്നു.