
ഇതാണോ അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്ന് റിപ്പബ്ലിക്ക് ടി വിക്ക് ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ബോളിവുഡ് താരം സുഷാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ധാരണകള്‍ ഉയര്‍ത്തിക്കാട്ടി മരണം ആത്മഹത്യാണോ, കൊലപാതകമാണോ എന്ന് ചര്‍ച്ചകള്‍ നടത്തുന്നത്. ആരാണ് കുറ്റക്കാരെന്ന് പ്രക്ഷകരോട് ചോദിക്കുന്നു. ഇതൊക്കെയാണോ അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്നാണ് റിപ്പബ്ലിക്ക് ടിവിയോട് ഹൈക്കോടതി ചോദിച്ചത്.
ചീഫ് ജസ്റ്റീസായ ദീപങ്കര്‍ ദത്ത, ജസ്റ്റീസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ ക്യാമ്പയിന് സംഘടിപ്പിച്ച നടപടി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ എന്ന് കോടതി ചോദിച്ചു.
റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്യു എന്ന ക്യാമ്പയിന് എങ്ങനെയാണ് വാര്‍ത്തയാകുന്നത്. ഒരു മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഒരു മാധ്യമത്തിന് എങ്ങനെ ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നെന്നും അതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ആരാഞ്ഞു. മരിച്ചയാളെ നിരന്തരം വേട്ടയാടുകയും ഒരു സ്ത്രീയെ അവളുടെ അവകാശങ്ങള്‍ പോലും പരിഗണിക്കാതെയാണ് പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയതെന്നും അവരെ ചിത്രീകരിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.