Top

തിരുവഞ്ചൂര്‍ തന്നെയോ കത്തിന്റെ സൂത്രധാരന്‍?; നുണപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് എസ്

കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സജി നൈനാന്‍ ആവശ്യപ്പെട്ടു. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസില്‍ സ്വന്തം കാലിടറുകയും നിലനില്‍പ്പിന് മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വരുകയും ചെയ്തപ്പോള്‍ സ്വന്തം പാര്‍ട്ടിയിലും സമൂഹത്തിലും ശ്രദ്ധപിടിച്ചു പറ്റുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യാജരേഖ വ്യാജ കത്തിന്റെ രൂപത്തില്‍ ചമച്ചുണ്ടാക്കിയതിന്റെ വേരുകള്‍ അന്വേഷിക്കുമ്പോള്‍ അദ്ദേഹം തന്നെയാണോ പ്രസ്തുത കത്തിന്റെ സൂത്രധാരന്‍ എന്ന് തെളിയിക്കപ്പെടുന്ന സാഹചര്യം രൂപപ്പെട്ടേക്കാമെന്നും സജി നൈനാന്‍ കോട്ടയത്ത് പറഞ്ഞു. അതേസമയം, തിരുവഞ്ചൂരിനെതിരെ വന്ന ഭീഷണിയെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് […]

2 July 2021 5:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവഞ്ചൂര്‍ തന്നെയോ കത്തിന്റെ സൂത്രധാരന്‍?; നുണപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് എസ്
X

കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സജി നൈനാന്‍ ആവശ്യപ്പെട്ടു.

തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസില്‍ സ്വന്തം കാലിടറുകയും നിലനില്‍പ്പിന് മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വരുകയും ചെയ്തപ്പോള്‍ സ്വന്തം പാര്‍ട്ടിയിലും സമൂഹത്തിലും ശ്രദ്ധപിടിച്ചു പറ്റുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യാജരേഖ വ്യാജ കത്തിന്റെ രൂപത്തില്‍ ചമച്ചുണ്ടാക്കിയതിന്റെ വേരുകള്‍ അന്വേഷിക്കുമ്പോള്‍ അദ്ദേഹം തന്നെയാണോ പ്രസ്തുത കത്തിന്റെ സൂത്രധാരന്‍ എന്ന് തെളിയിക്കപ്പെടുന്ന സാഹചര്യം രൂപപ്പെട്ടേക്കാമെന്നും സജി നൈനാന്‍ കോട്ടയത്ത് പറഞ്ഞു.

അതേസമയം, തിരുവഞ്ചൂരിനെതിരെ വന്ന ഭീഷണിയെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇത് സംസ്ഥാനത്തെ ഭരണസംവിധാനത്തിനാണ് മാനക്കേട് ഉണ്ടാക്കിയിരിക്കുന്നത്. ഇടത് ഭരണത്തില്‍ ജയിലില്‍ കിടക്കുന്ന കുറ്റവാളികള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കുന്നതായി ആക്ഷേപം വ്യാപകമാണ്. ജയിലില്‍ ഭരണം നടത്തുന്നത് കുറ്റവാളികളാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത കാലത്ത് തിരുവഞ്ചൂര്‍ നീതി നടപ്പിലാക്കി. അത് ഏവരും പ്രശംസിച്ചിട്ടുള്ളതാണ്. ഇതു മൂലം നിയമത്തെ അഭിമുഖീകരിക്കേണ്ടി വന്നവരാകാം തിരുവഞ്ചൂരിന് ഭീഷണി കത്തയച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Next Story