Top

നേതാജിക്കു പകരം രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് ബംഗാളി നടന്റെ ചിത്രമോ?

സ്വാതന്ത്ര സമര നേതാവ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125ാം ജന്‍മവാര്‍ഷിക ദിനവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് രാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ അനാച്ഛാദനം ചെയ്ത ചിത്രം വിവാദത്തില്‍. നേതാജിക്കു പകരം ഇദ്ദേഹത്തിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അഭിനയിച്ച നടന്റെ ചിത്രമാണ് പ്രസിഡന്റ് അനാച്ഛാദനം ചെയ്‌തെന്നാണ് ഒരു വിഭാഗം ആരോപിച്ചത്. നേതാജിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു ഗുമാമി. ഈ ചിത്രത്തില്‍ നടന്‍ പ്രസെന്‍ജിത് ചാറ്റര്‍ജിയായിരുന്നു നേതാജിയുടെ വേഷം ചെയ്തത്. സിനിമയിലെ ഈ നടന്റെ ചിത്രമാണ് […]

25 Jan 2021 5:57 AM GMT

നേതാജിക്കു പകരം രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് ബംഗാളി നടന്റെ ചിത്രമോ?
X

സ്വാതന്ത്ര സമര നേതാവ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125ാം ജന്‍മവാര്‍ഷിക ദിനവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് രാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ അനാച്ഛാദനം ചെയ്ത ചിത്രം വിവാദത്തില്‍. നേതാജിക്കു പകരം ഇദ്ദേഹത്തിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അഭിനയിച്ച നടന്റെ ചിത്രമാണ് പ്രസിഡന്റ് അനാച്ഛാദനം ചെയ്‌തെന്നാണ് ഒരു വിഭാഗം ആരോപിച്ചത്.

നേതാജിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു ഗുമാമി. ഈ ചിത്രത്തില്‍ നടന്‍ പ്രസെന്‍ജിത് ചാറ്റര്‍ജിയായിരുന്നു നേതാജിയുടെ വേഷം ചെയ്തത്. സിനിമയിലെ ഈ നടന്റെ ചിത്രമാണ് പ്രസിഡന്റ് അനാഛാദനം ചെയ്തിരിക്കുന്നതെന്നായിരുന്നു ഉയര്‍ന്നു വന്ന ആരോപണം.

എന്നാല്‍ വിവാദം നീണ്ടതോടെ സംഭവത്തില്‍ വിശദീകരണവുമായി നേതാജിയുടെ സിനിമയുടെ സംവിധായകനായ ശ്രീജിത് മുഖര്‍ജി രംഗത്തെത്തി. പ്രസിഡന്റിന്റെ വസതിയിലേത് നേതാജിയുടെ ചിത്രം നോക്കി വരച്ച ഛായാചിത്രമാണെന്നും തങ്ങളുടെ സിനിമയിലെ ഫോട്ടോയുമായി എന്തെങ്കിലും സാമ്യം തോന്നുണ്ടെങ്കില്‍ അത് ആ സിനിമയുടെ മേക്കപ്പ്മാനായ സോമനാഥിന്റെ കഴിവാണെന്നും ശ്രീജിത് മുഖര്‍ജി ട്വീറ്റ് ചെയ്തു.

നേതാജിയുടെ യഥാര്‍ത്ഥ ഫോട്ടോഗ്രാഫ് നോക്കി ആര്‍ട്ടിസ്റ്റ് പരേഷ് മൈയ്തി വരച്ചതാണ് ഈ ഛായാ ചിത്രം. അതേസമയം സംഭവത്തില്‍ ഇതുവരെയും രാഷ്ട്രപതി ഭവനില്‍ നിന്നും പ്രതികരണം വന്നിട്ടില്ല.

ബംഗാള്‍ എംപി മഹുവ മൊയ്ത്ര ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.എന്നാല്‍ കുറച്ചു സമയത്തിനു ശേഷം എംപി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തും സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവരും പിന്നീടിത് ഡിലീറ്റ് ചെയ്തു.

Next Story