Top

‘ലുഡോയില്‍ ജയിക്കുന്നത് നൈപുണ്യമോ, സാധ്യതയോ?’; ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ബോംബെ ഹൈക്കോടതി

മുംബൈ: ഓണ്‍ലൈന്‍ ഗെയിം ലുഡോ നൈപുണ്യം കൊണ്ട് കളിക്കുന്നതാണോ അതോ ഒരു സാധ്യത മാത്രമാണോ എന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര നവ്‌നിര്‍മ്മാണ്‍ സേന പാര്‍ട്ടി നേതാവായ കേശവ് രമേശ് മുലി നല്‍കിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ലുഡോ ഗെയിം കഴിവ് തെളിയിക്കുന്നൊരു ഗെയിം അല്ലെന്ന് അത് ചാന്‍സുകൊണ്ട് ജയിക്കുന്ന ഒന്ന് മാത്രമാണെന്ന കേശവ് രമേശ് മുലിയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജിക്കൊപ്പം ‘ലുഡോ സുപ്രീം ആപ്പ്’ ന്റെ നിര്‍മ്മാതാക്കളായ ക്യാഷ്‌ഗ്രെയില്‍ പ്രൈവറ്റ് […]

5 Jun 2021 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ലുഡോയില്‍ ജയിക്കുന്നത് നൈപുണ്യമോ, സാധ്യതയോ?’; ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ബോംബെ ഹൈക്കോടതി
X

മുംബൈ: ഓണ്‍ലൈന്‍ ഗെയിം ലുഡോ നൈപുണ്യം കൊണ്ട് കളിക്കുന്നതാണോ അതോ ഒരു സാധ്യത മാത്രമാണോ എന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര നവ്‌നിര്‍മ്മാണ്‍ സേന പാര്‍ട്ടി നേതാവായ കേശവ് രമേശ് മുലി നല്‍കിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.

ലുഡോ ഗെയിം കഴിവ് തെളിയിക്കുന്നൊരു ഗെയിം അല്ലെന്ന് അത് ചാന്‍സുകൊണ്ട് ജയിക്കുന്ന ഒന്ന് മാത്രമാണെന്ന കേശവ് രമേശ് മുലിയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജിക്കൊപ്പം ‘ലുഡോ സുപ്രീം ആപ്പ്’ ന്റെ നിര്‍മ്മാതാക്കളായ ക്യാഷ്‌ഗ്രെയില്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ഗെയിം ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുലി പരാതി നല്‍കിയിരിക്കുന്നത്.

മഹാരാഷ്ട്ര ചൂതാട്ട നിരോധന(എംപിജെ) നിയമത്തിലെ വ്യവസ്ഥകള്‍ ഗെയിമിന് ബാധകമാണെന്നായായിരുന്നു കേശവ് രമേശിന്റെ വാദം. മൂന്ന് വര്‍ഷം മാത്രം പ്രായമുള്ള ഒരു ഗെയിം വിജയിക്കാനുള്ള സാധ്യത ഒഴിവാക്കാനാവില്ലെന്നും അതിനാല്‍ ലുഡോയെ വെറും നൈപുണ്യമുള്ള ഗെയിമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, അഭയ് അഹൂജ എന്നിവരടങ്ങിയ ബെഞ്ച് 2021 ജൂണ്‍ 22ന് വാദം കേള്‍ക്കും.

ALSO READ: മോഹന്‍ ഭാഗവതിന്റെ ബ്ലൂ ടിക്ക് പുനസ്ഥാപിച്ച് ട്വിറ്റര്‍; ട്വീറ്റുകള്‍ നീക്കം ചെയ്തു?

ക്യാഷ്‌ഗ്രെയ്ലിനെതിരായ പരാതിയുമായി കേശവ് രമേശ് തുടക്കത്തില്‍ ഗിര്‍ഗാവ് പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്, മുലി മുംബൈയിലെ ഗിര്‍ഗാവിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് (എസിഎംഎം) മുമ്പാകെ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ എംപിജി നിയമത്തിലെ വ്യവസ്ഥകള്‍ ഇതില്‍ ബാധകമാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അതിനെ തള്ളിയതിനെ തുടര്‍ന്ന് മൂലി ഹൈക്കോടതിയെ സമീപിച്ചത്. ഇത് ചൂതാട്ടത്തിന് സമാനമായി പണം വെച്ച് കളിക്കുന്ന ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

ALSO READ: കിറ്റെക്‌സ് തൊഴിലാളികളെ പാര്‍പ്പിക്കുന്നത് പന്നിഫാമിന് സമാനമായ ക്യാമ്പില്‍; ‘മൈക്രോഷെല്‍റ്ററു’കളുടെ ചിത്രങ്ങള്‍ പുറത്ത്

Next Story