‘പക്ഷെ, എത്രത്തോളം മതിയാകും എന്ന് അറിയണം’; നേമത്ത് കുമ്മനം യോജിച്ച പിന്‍ഗാമിയോ എന്ന ചോദ്യത്തിന് ഒ രാജഗോപാലിന്റെ മറുപടി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരംഗത്തിറങ്ങാന്‍ താല്പര്യമില്ലെന്ന് നേമം എംഎല്‍എ ഒ രാജഗോപാല്‍. പ്രായം ഒരു പ്രധാനപ്പെട്ട ഘടകമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ചൂണ്ടിക്കാട്ടി. എനിക്ക് 92 വയസായി. ഈ പ്രായത്തില്‍ ഇറങ്ങി നടക്കാന്‍ കഴിയുന്നതിന് ഒരു പരിധിയുണ്ട്. അതുകൊണ്ട് മറ്റാരെയെങ്കിലും നോക്കുകയാണ് നല്ലതെന്ന് പാര്‍ട്ടിയോട് പറയുന്നുണ്ട്. തന്റെ ബുദ്ധിമുട്ട് പാര്‍ട്ടി മനസിലാക്കുമെന്നാണ് വിശ്വാസമെന്നും ഒ രാജഗോപാല്‍ പറഞ്ഞു. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയുടെ പ്രതികരണം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നേമത്ത് യോജിച്ച […]

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരംഗത്തിറങ്ങാന്‍ താല്പര്യമില്ലെന്ന് നേമം എംഎല്‍എ ഒ രാജഗോപാല്‍. പ്രായം ഒരു പ്രധാനപ്പെട്ട ഘടകമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ചൂണ്ടിക്കാട്ടി. എനിക്ക് 92 വയസായി. ഈ പ്രായത്തില്‍ ഇറങ്ങി നടക്കാന്‍ കഴിയുന്നതിന് ഒരു പരിധിയുണ്ട്. അതുകൊണ്ട് മറ്റാരെയെങ്കിലും നോക്കുകയാണ് നല്ലതെന്ന് പാര്‍ട്ടിയോട് പറയുന്നുണ്ട്. തന്റെ ബുദ്ധിമുട്ട് പാര്‍ട്ടി മനസിലാക്കുമെന്നാണ് വിശ്വാസമെന്നും ഒ രാജഗോപാല്‍ പറഞ്ഞു. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയുടെ പ്രതികരണം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നേമത്ത് യോജിച്ച പിന്‍ഗാമിയാണോ എന്ന ചോദ്യത്തിന് രാജഗോപാലിന്റെ മറുപടി ഇങ്ങനെ.
‘കുമ്മനത്തിന്റെ കാര്യത്തിലാണ് പ്രതീക്ഷ പലര്‍ക്കുമുള്ളത്. അത് കണ്ടറിയണം. ഞങ്ങള്‍ രണ്ടുപേരും ഒരു പോലെ അല്ല. ഞാന്‍ എല്ലാവര്ക്കും സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയാണ് എന്നാണ് പൊതുവില്‍ പറയുന്നത്. കുമ്മനം മികച്ച സാമൂഹിക പ്രവര്‍ത്തകനാണ്. ആധ്യാത്മിക, സാമൂഹിക രംഗങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നയാളാണ്. ആ മേഖലയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും വളരെ വലുതാണ്. പക്ഷെ, എല്ലാം കൂടി ചേരുമ്പോള്‍ എത്രത്തോളം മതിയാകും എന്നത് ഇനി അറിയാനുള്ളതാണ്.’
പൗരത്വബില്‍, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളില്‍ നിയമസഭയില്‍ വെച്ച് സമവായത്തിനാണ് താന്‍ പ്രധാന്യം കൊടുത്തതെന്നും രാജഗോപാല്‍ പറഞ്ഞു. ഒരു സമവായം ഉണ്ടാകാന്‍ സാധ്യമാണെങ്കില്‍ അതാണ് നല്ലത്. പക്ഷെ, അങ്ങനെ ഒരു സന്ധിയും പാടില്ലെന്ന് വിചാരിക്കുന്ന തീവ്ര നിലപാടുകാര്‍ ഞങ്ങളുടെ കൂടെയുമുണ്ട്. എല്ലാ പാര്‍ട്ടിയിലും അത്തരക്കാരുണ്ടാകുമെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.