Top

ജോസ് കെ മാണിയുടെ കൂറുമാറ്റം എല്‍ഡിഎഫിനെ സഹായിക്കുമോ? ബാധിക്കില്ലെന്ന് യുഡിഎഫ്; കോട്ടയത്തെ പുതിയ കണക്കുകള്‍ ഇങ്ങനെ

കോട്ടയം ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത് 1512 ജനപ്രതിനിധികളെയാണ്. ജില്ലാ പഞ്ചായത്ത് -22, ബ്ലോക്ക് പഞ്ചായത്ത്-146, ഗ്രാമപഞ്ചായത്ത്-1140, മുനിസിപ്പാലിറ്റികള്‍-204 എന്നിങ്ങനെയാണ് കണക്കുകള്‍. 11 ബ്ലോക്ക് പഞ്ചായത്തില്‍ ഒന്‍പതിലും 13 ഡിവിഷനുകള്‍ വീതമാണുള്ളത്. കാഞ്ഞിരപ്പള്ളിയില്‍ 15ഉം പാമ്പാടിയില്‍ 14ഉം ഡിവിഷനുകളുണ്ട്. ഏറ്റവും കൂടുതല്‍ വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തുകള്‍ കാഞ്ഞിരപ്പള്ളിയും എരുമേലിയും പനച്ചിക്കാടുമാണ്. മൂന്ന് പഞ്ചായത്തുകളിലും 23 വാര്‍ഡുകള്‍ വീതമാണുള്ളത്. അതിരമ്പുഴ രണ്ടാം സ്ഥാനത്തും (22) മുണ്ടക്കയവും വാഴപ്പള്ളിയും (21)മൂന്നാം സ്ഥാനത്തുമാണ്. 20 പഞ്ചായത്തുകളില്‍ 13 വാര്‍ഡുകള്‍ മാത്രമാണുള്ളത്.ജില്ലയിലെ ആറു […]

7 Nov 2020 7:39 AM GMT

ജോസ് കെ മാണിയുടെ കൂറുമാറ്റം എല്‍ഡിഎഫിനെ സഹായിക്കുമോ? ബാധിക്കില്ലെന്ന് യുഡിഎഫ്; കോട്ടയത്തെ പുതിയ കണക്കുകള്‍ ഇങ്ങനെ
X

കോട്ടയം ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത് 1512 ജനപ്രതിനിധികളെയാണ്. ജില്ലാ പഞ്ചായത്ത് -22, ബ്ലോക്ക് പഞ്ചായത്ത്-146, ഗ്രാമപഞ്ചായത്ത്-1140, മുനിസിപ്പാലിറ്റികള്‍-204 എന്നിങ്ങനെയാണ് കണക്കുകള്‍. 11 ബ്ലോക്ക് പഞ്ചായത്തില്‍ ഒന്‍പതിലും 13 ഡിവിഷനുകള്‍ വീതമാണുള്ളത്. കാഞ്ഞിരപ്പള്ളിയില്‍ 15ഉം പാമ്പാടിയില്‍ 14ഉം ഡിവിഷനുകളുണ്ട്. ഏറ്റവും കൂടുതല്‍ വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തുകള്‍ കാഞ്ഞിരപ്പള്ളിയും എരുമേലിയും പനച്ചിക്കാടുമാണ്. മൂന്ന് പഞ്ചായത്തുകളിലും 23 വാര്‍ഡുകള്‍ വീതമാണുള്ളത്. അതിരമ്പുഴ രണ്ടാം സ്ഥാനത്തും (22) മുണ്ടക്കയവും വാഴപ്പള്ളിയും (21)മൂന്നാം സ്ഥാനത്തുമാണ്.

20 പഞ്ചായത്തുകളില്‍ 13 വാര്‍ഡുകള്‍ മാത്രമാണുള്ളത്.
ജില്ലയിലെ ആറു മുനിസിപ്പാലിറ്റികളില്‍ കൂടുതല്‍ ഡിവിഷനുകളുള്ളത് കോട്ടയത്താണ്. 52 ഡിവിഷനുകളാണ് കോട്ടയത്തുളളത്. വൈക്കത്തും പാലായിലുമാണ് ഏറ്റവും കുറവ് ഡിവിഷനുകള്‍. 26 വീതമാണ് ഇവിടെയുളളത്.

ജില്ലയില്‍ ആകെ 2332 പോളിംഗ് ബൂത്തുകളുണ്ടാകും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് 2079ഉം മുനിസിപ്പാലിറ്റികളില്‍ 253ഉം ബൂത്തുകളാണുണ്ടാവുക. ഏറ്റവുമധികം ബൂത്തുകളുള്ള ഗ്രാമപഞ്ചായത്ത് വാഴപ്പള്ളിയാണ്. ഇവിടെ 50 ബൂത്തുകളാണുള്ളത്. മുനിസിപ്പാലിറ്റികളില്‍ 101 പോളിംഗ് ബൂത്തുകളുള്ള കോട്ടയമാണ് മുന്നില്‍.

Next Story