ഐഷ സുല്‍ത്താന അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?; പൊട്ടിചിരി, മറുപടി
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലല് മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിനെതിരെയുള്ള പോരാട്ടത്തിലെ സജീവ സാനിധ്യമായ സംവിധായിക ഐഷ സുല്‍ത്താന. രാമായണം മുഴുവന്‍ വായിച്ചിട്ട് രാമന് സീതക്ക് എപ്പടി എന്നായിരുന്നു ചിരിച്ചുകൊണ്ട് ഐഷയുടെ മറുപടി. ജനപിന്തുണയുണ്ടല്ലോയെന്ന മറുചോദ്യത്തിന് ആളുകള്‍ക്ക് നല്ല സന്ദേശങ്ങള്‍ നല്കാന് തന്നെ സംബന്ധിച്ച് ഏറ്റവും നല്ല മാധ്യമം സിനിമയാണെന്നും ഐഷ പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടിവി മീറ്റ് ദ എഡിറ്റേഴ്സിലായിരുന്നു ഐഷയുടെ പ്രതികരണം. ഉപാധികളില്ലാതെ സംസ്ഥാനത്ത് എല്ലാവര്ക്കും വാക്സിന്; ഉത്തരവിറക്കി സര്‍ക്കാര്‍ ‘സിനിമയിലൂടെ എനിക്ക് […]
27 Jun 2021 11:25 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലല് മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിനെതിരെയുള്ള പോരാട്ടത്തിലെ സജീവ സാനിധ്യമായ സംവിധായിക ഐഷ സുല്‍ത്താന. രാമായണം മുഴുവന്‍ വായിച്ചിട്ട് രാമന് സീതക്ക് എപ്പടി എന്നായിരുന്നു ചിരിച്ചുകൊണ്ട് ഐഷയുടെ മറുപടി.
ജനപിന്തുണയുണ്ടല്ലോയെന്ന മറുചോദ്യത്തിന് ആളുകള്‍ക്ക് നല്ല സന്ദേശങ്ങള്‍ നല്കാന് തന്നെ സംബന്ധിച്ച് ഏറ്റവും നല്ല മാധ്യമം സിനിമയാണെന്നും ഐഷ പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടിവി മീറ്റ് ദ എഡിറ്റേഴ്സിലായിരുന്നു ഐഷയുടെ പ്രതികരണം.
ഉപാധികളില്ലാതെ സംസ്ഥാനത്ത് എല്ലാവര്ക്കും വാക്സിന്; ഉത്തരവിറക്കി സര്‍ക്കാര്‍
‘സിനിമയിലൂടെ എനിക്ക് പല കാര്യങ്ങളും കൊണ്ട് വരാന്‍ പറ്റും. നല്ല സന്ദേശങ്ങള്‍ നല്കാന് കഴിയും. ഞാന്‍ അത് നോക്കിയാല്‍ പോരെ. ഞാന്‍ എന്ത് രാഷ്ട്രീയ നേതാവായിരിക്കണം.’ ഐഷസുല്‍ത്താന പറഞ്ഞു.
തൊട്ടതിനും പിടിച്ചതിനും രാജ്യദ്രോഹകുറ്റം ചുമത്തിയാല്‍ അതൊരു കോമഡിയായി മാറുമായിരിക്കുമെന്നും ഐഷ പറഞ്ഞു.
തന്റെ വായില്‍ നിന്ന് വീണ് പോയൊരു വാക്കാണ് ബയോ വെപ്പണ്‍ എന്നത്. ശബ്ദിക്കുമ്പോള്‍ തന്നെ രാജ്യദ്രോഹകുറ്റം ചുമത്തുന്നത് നല്ല ഒരുപാട് ആള്‍ക്കാരെ ദ്രോഹിക്കുന്നതിന് തുല്യമാണെന്നും ഐഷ കൂട്ടിചേര്‍ത്തു.
പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനം; സിപിഐഎം പ്രാദേശിക നേതാക്കള്‍ പിടിയില്‍
‘ശബ്ദിക്കുമ്പോള്‍ തന്നെ രാജ്യദ്രോഹകുറ്റം ചുമത്തുന്നത് നല്ല ഒരുപാട് ആള്‍ക്കാരെ ദ്രോഹിക്കുന്നതിന് തുല്യമാണ്. ഞാന്‍ അത് അനുഭവിച്ചു. വായില്‍ നിന്ന് വീണ് പോയൊരു വാക്കാണ്. നമ്മള് എങ്ങനെ രാജ്യദ്രോഹിയാകും. തൊട്ടതിനും പിടിച്ചതിനും ഇങ്ങനെയൊരു വകുപ്പ് ഉപയോഗിച്ചാല്‍ അതൊരു കോമഡിയായി മാറുമായിരിക്കും. അതിനെ ഇല്ലായ്മ ചെയ്ണം. ഞാന്‍ അനുഭവിച്ചത് മറ്റൊരാള്‍ക്ക് സംഭവിക്കരുത്. എന്നെക്കാള്‍ ഉശിരുള്ള ആള്ക്കാര് ദ്വീപിലുണ്ട്. അത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ഐഷാ സുല്‍ത്താനയെ പിടിച്ച് അകത്തിടാം. പക്ഷെ പിന്നീടുണ്ടാകുന്നത് പതിനായിരക്കണക്കിന് ഐഷമാരായിരിക്കും. എന്നെക്കാള്‍ ശബ്ദമുയര്‍ത്താന്‍ സാധിക്കുന്ന സ്ത്രീകള്‍ ദ്വീപിലുണ്ട്. പേടിപ്പിച്ച് നിര്‍ത്താമെന്നത് അവരുടെ തോന്നല്‍ മാത്രാണ്. എനിക്കെന്നും ദ്വീപുകാരുടെ പിന്തുണയുണ്ട്. പക്ഷെ നേരെ തിരിച്ചാണ് ദ്വീപിലെ ഉദ്യോഗസ്ഥര്‍. ചില ഉദ്യോഗസ്ഥര്‍ എന്തിനെയോ ഭയങ്കരമായി ഭയക്കുന്നുണ്ട്. ഒരു പേപ്പര്‍ തരുമ്പോള്‍ പോലും അവര്‍ പേടിക്കുന്നുണ്ട്.’ ഐഷ സുല്‍ത്താന പറഞ്ഞു.