‘എനിക്ക് നഷ്ടപ്പെട്ടത് പകരം വെക്കാനാവാത്ത സഖാവിനെ’; അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ വിങ്ങി സോണിയ
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. അടുത്ത വിശ്വസ്തന് കൂടിയായ അഹമ്മദ് പട്ടേലിന്റെ മരണത്തോടെ തനിക്ക് പകരം വെക്കാനാവാത്ത ഒരു സഖാവിനെ നഷ്ടപ്പെട്ടുവെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു. ‘കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു പ്രവര്‍ത്തകനെ എനിക്ക് നഷ്ടപ്പെട്ടു. വിശ്വാസം, സമര്‍പ്പണം, പാര്‍ട്ടിയോടുള്ള പ്രതിബദ്ധത, സഹായമനസ്കത തുടങ്ങിയവയെല്ലാം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നതാണ്.’ സോണിയാ ഗാന്ധി കുറിച്ചു. തനിക്ക് പകരം വെക്കാനില്ലാത്ത ഒരു സുഹൃത്തിനെ […]

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. അടുത്ത വിശ്വസ്തന് കൂടിയായ അഹമ്മദ് പട്ടേലിന്റെ മരണത്തോടെ തനിക്ക് പകരം വെക്കാനാവാത്ത ഒരു സഖാവിനെ നഷ്ടപ്പെട്ടുവെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു.
‘കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു പ്രവര്‍ത്തകനെ എനിക്ക് നഷ്ടപ്പെട്ടു. വിശ്വാസം, സമര്‍പ്പണം, പാര്‍ട്ടിയോടുള്ള പ്രതിബദ്ധത, സഹായമനസ്കത തുടങ്ങിയവയെല്ലാം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നതാണ്.’ സോണിയാ ഗാന്ധി കുറിച്ചു.
തനിക്ക് പകരം വെക്കാനില്ലാത്ത ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നും വിശ്വസ്തനും സുഹൃത്തുമായിരുന്നുവെന്നും സോണിയ കൂട്ടി ചേര്‍ത്തു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഞാന്‍ വല്ലാതെ വിങ്ങുകയാണ്. കുടുംബത്തിന് എല്ലാം പിന്തുണയും അറിയിക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയായിരുന്നു അഹമ്മദ് പട്ടേലിന്റെ അപ്രതീക്ഷിത വിയോഗം. കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരവെയായിരുന്നു മരണം. നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹം മൂന്നു തവണ ലോക്സഭയിലും നാല് തവണ രാജ്യസഭയിലും അംഗമായിരുന്നു. 2004, 2009 വര്‍ഷങ്ങളില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു പട്ടേല്‍. ഈ പത്ത് വര്‍ഷക്കാലവും യുപിഎ ഭരണത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
മകന് ഫൈസല്‍ പട്ടേലാണ് മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലിരിക്കെ സ്ഥിതി ഗുരുതരമായതോടെ നവംബര്‍ 15 നാണ് അദ്ദേഹത്തെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.