Top

‘കടുവ’യുടെ നിര്‍മ്മാണം തടഞ്ഞ് കോടതി;’പത്തുലക്ഷത്തിന് വാങ്ങിയ തിരക്കഥ അനുവാദമില്ലാതെ പൃഥ്വിരാജ് പ്രൊഡക്ഷന് കൈമാറി’

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം തടഞ്ഞു. ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതിയാണ് ഉത്തരവിറക്കിയത്. ചിത്രത്തിന്റെ നിര്‍മാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവര്‍ത്തികളും മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞുകൊണ്ടാണ് കോടതി വിധി. സിനിമ നിര്‍മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് എന്നയാള്‍ അഡ്വക്കേറ്റ് പി പി വിനീത് മുഖാന്തരം ബോധിപ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി സിനിമയുടെ നിര്‍മാണവും വിതരണവും പരസ്യ പ്രചാരണവും തടഞ്ഞിരിക്കുന്നത്. 2018 ല്‍ പരാതിക്കാരനായ അനുരാഗ് അഗസ്റ്റസില്‍ […]

9 April 2021 10:25 AM GMT

‘കടുവ’യുടെ നിര്‍മ്മാണം തടഞ്ഞ് കോടതി;’പത്തുലക്ഷത്തിന് വാങ്ങിയ തിരക്കഥ അനുവാദമില്ലാതെ പൃഥ്വിരാജ് പ്രൊഡക്ഷന് കൈമാറി’
X

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം തടഞ്ഞു. ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതിയാണ് ഉത്തരവിറക്കിയത്. ചിത്രത്തിന്റെ നിര്‍മാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവര്‍ത്തികളും മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞുകൊണ്ടാണ് കോടതി വിധി.

സിനിമ നിര്‍മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് എന്നയാള്‍ അഡ്വക്കേറ്റ് പി പി വിനീത് മുഖാന്തരം ബോധിപ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി സിനിമയുടെ നിര്‍മാണവും വിതരണവും പരസ്യ പ്രചാരണവും തടഞ്ഞിരിക്കുന്നത്.

2018 ല്‍ പരാതിക്കാരനായ അനുരാഗ് അഗസ്റ്റസില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി തിരകഥാകൃത്തായ ജിനു എബ്രഹാം അന്യായക്കാരന് നല്‍കിയ സിനിമയുടെ തിരക്കഥ പിന്നീട് അനുരാഗിന്റെ അറിവോ സമ്മതമോ ഇല്ലാതെ നടന്‍ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷന്‍ കമ്പനിയും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിയും കൂട്ടായി സിനിമ നിര്‍മ്മിക്കുന്നതിനു വേണ്ടി സിനിമയുടെ തിരക്കഥ നല്‍കിയെന്നായിരുന്നു പരാതി. സിനിമ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിനാലുണ്ടായ നഷ്ടവും തിരക്കഥ ലഭിക്കുന്നതിനു വേണ്ടി നല്‍കിയ തുകയും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കടുവ’യുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മാസ് എന്റര്‍ട്ടെയ്‌നറായ ‘കടുവ’ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. 90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനുമായി ബന്ധപ്പെട്ടും ചിത്രം വിവാദമായിരുന്നു. ഒറ്റക്കൊമ്പനില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേരും കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്നായിരുന്നു. ഇതേ തുടര്‍ന്ന് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം സുരേഷ് ഗോപി ചിത്രത്തിനെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നു.

Next Story