Top

ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടപ്പോള്‍ നമ്മളും ദുഖം പ്രകടിപ്പിച്ചിരുന്നു; ‘വിദേശ കൈകടത്തല്‍’ ആരോപണത്തെ പൊളിച്ച് പത്താന്‍

റിഹാനെയ്‌ക്കെതിരായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിമര്‍ശനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ഇര്‍ഫാന്‍ പത്താന്‍. അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസുകാരനാല്‍ കൊല്ലപ്പെട്ടപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഖം പ്രകടിപ്പിച്ചിരുന്നുവെന്ന് പത്താന്‍ ട്വീറ്റ് ചെയ്തു. കര്‍ഷക സമരത്തില്‍ ‘വിദേശികളുടെ കൈകടത്തല്‍’ ആവശ്യമില്ലെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. സച്ചിന് പരോക്ഷ മറുപടിയാണ് പത്താന്‍റെ ട്വീറ്റെന്ന് ചിലര്‍ കമന്‍റുകള്‍ പറയുന്നു. When George Floyd was brutally murdered in the USA by a […]

4 Feb 2021 7:29 AM GMT

ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടപ്പോള്‍ നമ്മളും ദുഖം പ്രകടിപ്പിച്ചിരുന്നു; ‘വിദേശ കൈകടത്തല്‍’ ആരോപണത്തെ പൊളിച്ച് പത്താന്‍
X

റിഹാനെയ്‌ക്കെതിരായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിമര്‍ശനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ഇര്‍ഫാന്‍ പത്താന്‍. അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസുകാരനാല്‍ കൊല്ലപ്പെട്ടപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഖം പ്രകടിപ്പിച്ചിരുന്നുവെന്ന് പത്താന്‍ ട്വീറ്റ് ചെയ്തു. കര്‍ഷക സമരത്തില്‍ ‘വിദേശികളുടെ കൈകടത്തല്‍’ ആവശ്യമില്ലെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. സച്ചിന് പരോക്ഷ മറുപടിയാണ് പത്താന്‍റെ ട്വീറ്റെന്ന് ചിലര്‍ കമന്‍റുകള്‍ പറയുന്നു.

”അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസുകാരനാല്‍ കൊല്ലപ്പെട്ടപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഖം പ്രകടിപ്പിച്ചിരുന്നു. വെറുതെ പറഞ്ഞുവെന്നേയുള്ളു.”

ഇര്‍ഫാന്‍ പത്താന്‍

ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

അതേസമയം അന്താരാഷ്ട്ര പിന്തുണയെ സ്വാഗതം ചെയ്ത് കര്‍ഷകര്‍ രംഗത്ത് വന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിന്നുയരുന്ന പിന്തുണ കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സച്ചിന്‍ ഉള്‍പ്പെടെയുള്ള സെലിബ്രറ്റികള്‍ രംഗത്ത് വന്നിരിക്കുന്നത്. വിദേശികള്‍ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടെന്നാണ് ഇന്ത്യന്‍ സെലിബ്രറ്റികളുടെ വാദം.

Next Story

Popular Stories