Top

ഫക്രിസാദെ വധം: അമേരിക്ക ആക്രമിച്ചാല്‍ തിരിച്ചടി യുഎഇക്ക് നേരെയെന്ന് ഇറാന്റെ മുന്നറിയിപ്പ്; അബുദാബി കിരീടാവകാശിയെ നേരിട്ട് വിളിച്ച് ഇറാന്‍

ടെഹ്റാന്‍: അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുന്നത് യുഎഇയെ ആയിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സെയ്ദിനെ നേരിട്ട് വിളിച്ചാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചതെന്ന് യുഎഇ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് നിങ്ങളെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ചെയ്യുന്നു. ഫക്രീസാദെ കൊലപാതകത്തില്‍ ഇസ്രയേലിന് പിന്നാലെ അമേരിക്കയും ആക്രമണം നടത്തുമെന്ന് ഇറാന്‍ ഭയക്കുന്നുണ്ട്. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണ് യുഎഇ. അമേരിക്കയുടെ സഖ്യകക്ഷി കൂടിയാണ് […]

3 Dec 2020 5:15 AM GMT

ഫക്രിസാദെ വധം: അമേരിക്ക ആക്രമിച്ചാല്‍ തിരിച്ചടി യുഎഇക്ക് നേരെയെന്ന് ഇറാന്റെ മുന്നറിയിപ്പ്; അബുദാബി കിരീടാവകാശിയെ നേരിട്ട് വിളിച്ച് ഇറാന്‍
X

ടെഹ്റാന്‍: അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുന്നത് യുഎഇയെ ആയിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സെയ്ദിനെ നേരിട്ട് വിളിച്ചാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചതെന്ന് യുഎഇ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് നിങ്ങളെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ചെയ്യുന്നു.

ഫക്രീസാദെ കൊലപാതകത്തില്‍ ഇസ്രയേലിന് പിന്നാലെ അമേരിക്കയും ആക്രമണം നടത്തുമെന്ന് ഇറാന്‍ ഭയക്കുന്നുണ്ട്. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണ് യുഎഇ. അമേരിക്കയുടെ സഖ്യകക്ഷി കൂടിയാണ് യുഎഇ. മാത്രമല്ല, അടുത്ത കാലത്ത് ഇസ്രയേലുമായി യുഎഇ ബന്ധം സ്ഥാപിച്ചിരുന്നു. സുരക്ഷ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ അടുത്ത ബന്ധവും സ്ഥാപിച്ചു കഴിഞ്ഞു. ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നില്‍ അമേരിക്കയാണോ എന്ന സംശയവും ഇറാനുണ്ട്.

ഈ മുന്നറിയിപ്പിന് പിന്നാലെയാണ് ഫ്രക്രീസാദെയുടെ കൊലപാതകത്തെ അപലപിച്ച് യുഎഇ പ്രസ്താവന പുറത്തിറക്കിയത്. ഫ്രക്രീസാദെ കൊലപാതകം പോലെയുള്ള നടപടികള്‍ മിഡില്‍ ഈസ്റ്റിനെ വീണ്ടും സംഘര്‍ഷാസ്ഥയിലേക്ക് എത്തിക്കുമെന്നാണ് യു.എ.ഇ പ്രസ്താവനയില്‍ പറഞ്ഞത്.

നിരവധി റിപ്പോര്‍ട്ടുകളാണ് ഫക്രിസാദെ കൊലപാതകവുമായി ബന്ധപ്പെട്ട് ദിവസവും പുറത്തുവരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയ്ക്ക് നേരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫക്രിസാദെ കൊലപ്പെടുന്നതിന്റെ ദിവസങ്ങള്‍ക്ക് മുന്‍പ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി എന്നിവര്‍ കൂടിക്കാഴ്ച നടത്തിയെന്ന മാധ്യമറിപ്പോര്‍ട്ടാണ് സൗദി അറേബ്യ തള്ളിയത്. വാര്‍ത്തകള്‍ തെറ്റാണെന്നും അത്തരമൊരു ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സൗദി വിദേശകാര്യ സഹമന്ത്രി അറിയിച്ചു. ഇറാനില്‍ എന്തെങ്കിലും പ്രതികൂല സംഭവമുണ്ടായാല്‍ സൗദിയെ കുറ്റപ്പെടുത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അടുത്ത ഭൂകമ്പത്തിനോ വെള്ളപ്പൊക്കത്തിനോ അദ്ദേഹം തങ്ങളെ കുറ്റപ്പെടുത്തുമോയെന്നും സൗദി ചോദിച്ചു. കൊലപാതകങ്ങളില്‍ ഏര്‍പ്പെടുന്നത് സൗദി അറേബ്യയുടെ നയമല്ലെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

ഫക്രിസാദെയുടെ വധത്തില്‍ റിയാദിന് പങ്കുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ട്വീറ്റും ചെയ്തിരുന്നു. സൗദിയില്‍ നടന്ന രഹസ്യ കൂടിക്കാഴ്ചയിലാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്നുെം ഇറാന്‍ ആരോപിച്ചിരുന്നു. ഇസ്രയേലിലെ ചില മന്ത്രിമാരും മാധ്യമങ്ങളും കൂടിക്കാഴ്ച നടന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബര്‍ 22ന് രാത്രി സൗദി അറേബ്യയിലെ നിയോമില്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആരോപണം. വര്‍ഷങ്ങളായി ഇസ്രയേലില്‍ നിന്ന് സൗദിയിലേക്ക് വിമാനസര്‍വ്വീസുകള്‍ നടത്തുന്നില്ല. സൗദിയുടെ വ്യോമപാതയും ഇസ്രയേല്‍ വിമാനങ്ങള്‍ ഉപയോഗിക്കാറില്ല. എന്നാല്‍ അടുത്തിടെ യുഎഇയിലേക്കുള്ള യാത്രക്കിടെ ഇസ്രയേല്‍ വിമാനം സൗദിക്കു മുകളിലൂടെ പറന്നിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രിയും മൊസാദ് തലവനും ടെല്‍ അവീവില്‍ നിന്ന് രഹസ്യമായി നിയോമിലേക്ക് പറന്നുവെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ ഔദ്യോഗികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞദിവസമാണ് ഫക്രിസാദെ കൊല്ലപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ച കാറിന് സമീപം ഒരു ട്രക്കില്‍ ഒളിപ്പിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചെന്നും തുടര്‍ന്ന് ഒരുസംഘമാളുകള്‍ വെടിവയ്ക്കുകയായിരുന്നു എന്നാണ് കൊലപാതകം സംബന്ധിച്ച് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് നിന്ന് ലഭിച്ച ആയുധത്തില്‍ ഇസ്രയേലി സേനാ വ്യവസായത്തിന്റെ അടയാളമുണ്ടെന്ന് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപഗ്രഹത്താല്‍ നിയന്ത്രിക്കപ്പെട്ട ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് അറബിക് ചാനല്‍ അല്‍ ആലമും അര്‍ധ ഔദ്യോഗിക ഫാര്‍സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്റെ ‘അമാദ്’, ‘ഹോപ്’ പദ്ധതികളെ നയിച്ചിരുന്നത് ഫക്രിസാദെയായിരുന്നു. മൊസാദും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയും ഫക്രിസാദെയെ 2006 മുതല്‍ നിരീക്ഷിക്കുന്നുണ്ട്.

Next Story