‘ഏതു നിമിഷവും പ്രതികാരം ഉണ്ടാവും’; ട്രംപ് ഗോള്‍ഫ് കളിക്കുന്ന ഫോട്ടോയുമായി ഇറാന് പരമോന്നത നേതാവിന്റെ പേരില്‍ ട്വീറ്റ്
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ഡൊണാള്‍ഡ് ട്രംപിന് ഭീഷണിയുമായി ഇറാന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖംനഇയുടെ പേരില്‍ ട്വീറ്റ്. ഇറാന്റെ പ്രതികാരം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നും ഏതു നിമിഷവും പ്രതികാരമുണ്ടാവുമെന്നുമാണ് ട്വീറ്റ്. ഒപ്പം ട്രംപ് ഗ്രൗണ്ടില്‍ ഗോള്‍ഫ് കളിക്കുന്ന ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.ഇറാനിയന്‍ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തിന്റെ പ്രതികാരം നടപ്പാക്കുമെന്നാണ് ട്വീറ്റില്‍ പറയുന്നത്. .അതേസമയം ഭീഷണി വന്ന ട്വിറ്റര്‍ അക്കൗണ്ട് ഖംനഇയുടെ യഥാര്‍ത്ഥ അക്കൗണ്ട് അല്ലെന്ന് പറഞ്ഞ് ട്വിറ്റര്‍ രംഗത്തെത്തി. അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഖംനഇയുടെ […]

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ഡൊണാള്‍ഡ് ട്രംപിന് ഭീഷണിയുമായി ഇറാന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖംനഇയുടെ പേരില്‍ ട്വീറ്റ്. ഇറാന്റെ പ്രതികാരം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നും ഏതു നിമിഷവും പ്രതികാരമുണ്ടാവുമെന്നുമാണ് ട്വീറ്റ്. ഒപ്പം ട്രംപ് ഗ്രൗണ്ടില്‍ ഗോള്‍ഫ് കളിക്കുന്ന ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
ഇറാനിയന്‍ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തിന്റെ പ്രതികാരം നടപ്പാക്കുമെന്നാണ് ട്വീറ്റില്‍ പറയുന്നത്.
.അതേസമയം ഭീഷണി വന്ന ട്വിറ്റര്‍ അക്കൗണ്ട് ഖംനഇയുടെ യഥാര്‍ത്ഥ അക്കൗണ്ട് അല്ലെന്ന് പറഞ്ഞ് ട്വിറ്റര്‍ രംഗത്തെത്തി. അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഖംനഇയുടെ പേരില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ട്വിറ്ററില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസംബര്‍ 16 ന് ഖംനഇ പറഞ്ഞ വാക്കുകളാണ് ട്വീറ്റിലുള്ളത്.
‘ പ്രതികാരം ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്. സുലൈമാനിയുടെ ഘാതകരും അതിന് ഉത്തരവിട്ട ആളും പകരം വീട്ടല്‍ നേരിടും. ഏതുസമയത്തും പ്രതികാരമുണ്ടാവും,’ ഖംനഇ ട്വീറ്റ് ചെയ്തു.
വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയ ട്രംപ് ഫ്ളോറിഡയിലെ മാര്‍ ലാഗോ ഗോള്‍ഫ് ക്ലബിലാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്ന ചിത്രം പങ്കുവെച്ചത് ദുരൂഹതയുണ്ടാക്കുന്നുണ്ട്.
2020 ജനുവരിയിലാണ് ഇറാനിയന്‍ സൈനിക കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ബാഗ്ദാദില്‍ വെച്ച് യുഎസ് വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. സുലൈമാനിയുടെ മരണത്തിന് കണക്കു പറയേണ്ടി വരുമെന്ന് ഇറാനിയന്‍ സര്‍ക്കാര്‍ അടുത്തിടെയായി പലതവണ പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി മൂന്നിന് ഖാസിം സുലൈമാനിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വലിയ പരിപാടികളാണ് ഇറാനില്‍ നടന്നത്.
ഇറാന് സേനയായ റെവല്യൂഷണറി ഗാര്‍ഡിന്റെ ഉന്നത സേനയായ ഖുദ്സ് ഫോഴ്സ് തലവനായിരുന്നു ഖാസിം സുലൈമാനി. ഇറാനില്‍ താരപരിവേഷമുള്ള ഖാസിം സുലൈമാനി അമേരിക്കയില്‍ ഭീകരരുടെ പട്ടികയിലാണ്.