Top

കവിത പാടി എര്‍ദോഗാന്‍, ന്യൂനപക്ഷം ഇളകുമെന്ന് ഭയന്ന് ഇറാന്‍, പ്രതിഷേധം അറിയിച്ചു

തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ പരാമര്‍ശത്തില്‍ വിശദീകരണം തേടി ഇറാന്‍. തുര്‍ക്കി അംബാസിഡറെ വിളിച്ച് വരുത്തിയാണ് ഇറാന്‍ വിദേശ കാര്യമന്ത്രാലയം വിശദീകരണം തേടിയത്.അസര്‍ബൈജാന്‍ രാജ്യം സന്ദര്‍ശിച്ചപ്പോള്‍ എര്‍ദൊഗാന്‍ ചരിത്ര പ്രാധാന്യമുള്ള ഒരു അസെരി- ഇറാനിയന്‍ കവിതയുടെ വരികള്‍ വിവരിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. അസര്‍ബൈജാന്‍ വേരുകളുള്ള ഇറാനിലെ അസെരി ന്യൂന പക്ഷ വിഭാഗത്തിനിടയില്‍ എര്‍ദൊഗാന്റെ ഈ പ്രവൃത്തി വിഘടനവാദത്തിനിടയാക്കുമെന്ന് ഭയന്നാണ് ഇറാനിയന്‍ സര്‍ക്കാരിന്റെ ഇടപെടല്‍.19ാം നൂറ്റാണ്ടില്‍ ഇറാനിനും റഷ്യക്കുമിടയില്‍ അസര്‍ബൈജാനെ വേര്‍തിരിച്ചതിന്റെ ചരിത്രം പ്രകീര്‍ത്തിക്കുന്ന കവിതയാണിത്. എര്‍ദൊഗാന്റെ […]

12 Dec 2020 4:50 AM GMT

കവിത പാടി എര്‍ദോഗാന്‍, ന്യൂനപക്ഷം ഇളകുമെന്ന് ഭയന്ന് ഇറാന്‍, പ്രതിഷേധം അറിയിച്ചു
X

തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ പരാമര്‍ശത്തില്‍ വിശദീകരണം തേടി ഇറാന്‍. തുര്‍ക്കി അംബാസിഡറെ വിളിച്ച് വരുത്തിയാണ് ഇറാന്‍ വിദേശ കാര്യമന്ത്രാലയം വിശദീകരണം തേടിയത്.
അസര്‍ബൈജാന്‍ രാജ്യം സന്ദര്‍ശിച്ചപ്പോള്‍ എര്‍ദൊഗാന്‍ ചരിത്ര പ്രാധാന്യമുള്ള ഒരു അസെരി- ഇറാനിയന്‍ കവിതയുടെ വരികള്‍ വിവരിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്.

അസര്‍ബൈജാന്‍ വേരുകളുള്ള ഇറാനിലെ അസെരി ന്യൂന പക്ഷ വിഭാഗത്തിനിടയില്‍ എര്‍ദൊഗാന്റെ ഈ പ്രവൃത്തി വിഘടനവാദത്തിനിടയാക്കുമെന്ന് ഭയന്നാണ് ഇറാനിയന്‍ സര്‍ക്കാരിന്റെ ഇടപെടല്‍.
19ാം നൂറ്റാണ്ടില്‍ ഇറാനിനും റഷ്യക്കുമിടയില്‍ അസര്‍ബൈജാനെ വേര്‍തിരിച്ചതിന്റെ ചരിത്രം പ്രകീര്‍ത്തിക്കുന്ന കവിതയാണിത്.

എര്‍ദൊഗാന്റെ പരാമര്‍ശം ഈ ഉദ്ദേശേേത്താടെയായിരുന്നില്ലെന്നും സാമ്രാജത്യ വാദത്തിന്റെയും പ്രാദേശികവാദത്തിന്റെയും സമയം അവസാനിച്ചെന്നും വിഷയത്തില്‍ തുര്‍ക്കി അംബാസിഡര്‍ വിശദീകരണം നല്‍കേണ്ടി വന്നു.

ഇറാനിലെ ന്യൂനപക്ഷ വിഭാഗമാണ് അസെരി വംശജര്‍. തുര്‍ക്കിഷ് ഭാഷയുമായി സാമ്യമുള്ള ഭാഷയാണ് ഇവര്‍ക്ക്. അസര്‍ബൈജാന്‍ രാജ്യത്തിന്റെ അതേ പേരില്‍ തന്നെ ഇറാനിനുള്ളിലും അസര്‍ബൈജാന്‍ എന്ന പേരിലൊരു മേഖലയുണ്ട്. അസര്‍ബൈജാന്‍ രാജ്യവുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്.

എര്‍ദൊഗാന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ മേഖലയില്‍ അസെരി വിഭാഗത്തിനിടയില്‍ വിഘടനവാദം വര്‍ധിപ്പിക്കുമെന്നാണ് ഇറാന്‍ ഭയപ്പെടുന്നത്.

മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അസര്‍ബൈജാനില്‍ വലിയ സ്വധീനമാണ് നിലവില്‍ എര്‍ദൊഗാനുള്ളത്. അടുത്തിടെ നടന്ന അര്‍മേനിയ- അസര്‍ബൈജാന്‍ സംഘര്‍ഷത്തില്‍ അസര്‍ബൈജാന് വലിയ പിന്തുണയായിരുന്നു എര്‍ദൊഗാന്‍ നല്‍കിയത്. അര്‍മോനിയ രാജ്യത്തിനും അസര്‍ബൈജാന്‍ രാജ്യത്തിനുമിടയിലുള്ള നാഗൊര്‍നൊ കരാബഖ് പര്‍വത പ്രദേശത്തിനു വേണ്ടി നടന്ന യുദ്ധത്തില്‍ അസര്‍ബൈജാന് വലിയ സൈനിക പിന്തുണ തുര്‍ക്കിയില്‍ നിന്നും ലഭിച്ചിരുന്നു.

നവംബറില്‍ അര്‍മേനിയക്ക് പര്‍വത പ്രദേശം വിട്ടുകൊടുക്കേണ്ടി വരികയും പര്‍വത മേഖലയിലുള്ള അര്‍മേനിയന്‍ വംശജര്‍ക്ക് ഒഴിഞ്ഞു പോവേണ്ടിയും വന്നു. അന്താരാഷ്ട്ര സമവായ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ഇത്.

Next Story