ശാസ്ത്രഞ്ജന്റെ കൊലപാതകം; നിര്‍ണായക നീക്കങ്ങളുമായി ഇറാന്, ആണവ നിലയ പ്രവര്‍ത്തനങ്ങള്‍ പരിധി കവിയും
തെഹ്രാന്‍: ഇറാനിലെ ആണവോര്‍ജ മേഖലയില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നു. രാജ്യത്തെ ആണവ നിലയങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നിന്ന് യു.എന്നിനെ തടയുന്നതും ഒപ്പം യുറേനിയം സമ്പൂഷ്ടീകരണം പുനരാരംഭിക്കുന്നതിനും വഴി തുറക്കുന്ന പുതിയ ബില്‍ ഇറാന് പാര്‍ലമെന്റില്‍ പാസായി. ബില്‍ പ്രകാരം രണ്ടു മാസത്തിനുള്ളില്‍ ഇറാനുമേലുള്ള ആണവ, സാമ്പത്തിക വിലക്കുകള്‍ ഇറാനുമായി ആണവകരാറിലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ നീക്കിയില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനം വരെ വര്‍ധിപ്പിക്കും. 2015 ലെ ആണവകരാര്‍ പ്രകാരം 3.67 ശതമാനം യുറേനിയം സമ്പുഷ്ടീകരണം നടത്താനാണ് ഇറാന് അനുമതിയുള്ളത്. […]

തെഹ്രാന്‍: ഇറാനിലെ ആണവോര്‍ജ മേഖലയില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നു. രാജ്യത്തെ ആണവ നിലയങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നിന്ന് യു.എന്നിനെ തടയുന്നതും ഒപ്പം യുറേനിയം സമ്പൂഷ്ടീകരണം പുനരാരംഭിക്കുന്നതിനും വഴി തുറക്കുന്ന പുതിയ ബില്‍ ഇറാന് പാര്‍ലമെന്റില്‍ പാസായി. ബില്‍ പ്രകാരം രണ്ടു മാസത്തിനുള്ളില്‍ ഇറാനുമേലുള്ള ആണവ, സാമ്പത്തിക വിലക്കുകള്‍ ഇറാനുമായി ആണവകരാറിലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ നീക്കിയില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനം വരെ വര്‍ധിപ്പിക്കും. 2015 ലെ ആണവകരാര്‍ പ്രകാരം 3.67 ശതമാനം യുറേനിയം സമ്പുഷ്ടീകരണം നടത്താനാണ് ഇറാന് അനുമതിയുള്ളത്.
ഇറാനിലെ പ്രശസ്ത ആണവോര്‍ജ്ജ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസെദ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ നീക്കം. അതേസമയം ശാസ്ത്രജ്ഞന്റെ കൊലപാതകം പുതിയ നീക്കത്തെ സ്വധീനിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശാസ്ത്രജ്ഞന് തെഹ്രാനില്‍ വെച്ച് അജ്ഞാത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആരോപണത്തില്‍ ഇതുവരെയും ഇസ്രയേലില്‍ നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ഇറാന് ആണവ ആയുധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു കൊല്ലപ്പെട്ട ശാസ്ത്രജ്ഞന്.