Top

ഇറാന്‍ പ്രസിഡണ്ടായി ഇബ്രാഹിം റൈസിയെ പ്രഖ്യാപിച്ചു

ഇറാന്‍ പ്രസിഡണ്ടായി ഇബ്രാഹിം റൈസിയെ പ്രഖ്യാപിച്ചു. ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയുടെ വിശ്വസ്തനും തീവ്ര നിലപാടുകാരനുമാണ് ഇബ്രാഹിം റൈസി. റൈസിയുടെ വിജയത്തിന് പിന്നാലെ ജനഹിതം അംഗീകരിക്കുന്നതായി സ്ഥാാനമൊഴിയുന്ന പ്രസിഡണ്ടും മിതവാദിയുമായ ഹസന്‍ റുഹാനി പറഞ്ഞു. തുടര്‍ച്ചയായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട റുഹാനി ഓഗസ്റ്റില്‍ സ്ഥാനമൊഴിയും. അബ്ദുല്‍ നാസര്‍ ഹിമ്മതി, അമീര്‍ ഹുസൈന്‍ ഗാസിസാദെ ഹാശ്മി, മുഹ്‌സിന്‍ രിസായ് എന്നിവരാണ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച മറ്റു സ്ഥാനാര്‍ഥികള്‍. ഇറാന്‍ പരമോന്നത നേതാവിന് കീഴില്‍ രാജ്യത്തെ ഉന്നതനായ […]

19 Jun 2021 8:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇറാന്‍ പ്രസിഡണ്ടായി ഇബ്രാഹിം റൈസിയെ പ്രഖ്യാപിച്ചു
X

ഇറാന്‍ പ്രസിഡണ്ടായി ഇബ്രാഹിം റൈസിയെ പ്രഖ്യാപിച്ചു. ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയുടെ വിശ്വസ്തനും തീവ്ര നിലപാടുകാരനുമാണ് ഇബ്രാഹിം റൈസി. റൈസിയുടെ വിജയത്തിന് പിന്നാലെ ജനഹിതം അംഗീകരിക്കുന്നതായി സ്ഥാാനമൊഴിയുന്ന പ്രസിഡണ്ടും മിതവാദിയുമായ ഹസന്‍ റുഹാനി പറഞ്ഞു. തുടര്‍ച്ചയായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട റുഹാനി ഓഗസ്റ്റില്‍ സ്ഥാനമൊഴിയും.

അബ്ദുല്‍ നാസര്‍ ഹിമ്മതി, അമീര്‍ ഹുസൈന്‍ ഗാസിസാദെ ഹാശ്മി, മുഹ്‌സിന്‍ രിസായ് എന്നിവരാണ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച മറ്റു സ്ഥാനാര്‍ഥികള്‍.

ഇറാന്‍ പരമോന്നത നേതാവിന് കീഴില്‍ രാജ്യത്തെ ഉന്നതനായ രണ്ടാമത്തെ വ്യക്തി എന്ന നിലയിലേക്ക് എത്തുന്ന ഇബ്രാഹിം റയ്‌സിക്കെതിരെ നിലവില്‍ യുഎസ് ഉപരോധം നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ തടവുകാരെ വകവരുത്തിയ സംഭവങ്ങളെ തുടര്‍ന്നുള്ള ആരോപണങ്ങളാണ് ഇബ്രാഹിം റയ്‌സിക്കെതിരായ ഉപരോധത്തിന് അടിസ്ഥാനം. യുഎസ്സുമായുള്ള ബന്ധത്തില്‍ ഉള്‍പ്പെടെ പുതിയ പ്രസിഡന്റിന്റെ നിലപാടുകള്‍ ഇനി ഏറെ പ്രധാരമായിരിക്കും. 2015 ല്‍ ഇറാന്‍ വന്‍ശക്തികളുമായുണ്ടാക്കിയ ആണവക്കരാറില്‍ നിന്ന് ട്രംപിന്റെ കാലത്ത് യുഎസ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. കരാര്‍ പുനരുജ്ജീവിപ്പിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കരാറില്‍നിന്നു പിന്മാറണമെന്നാണ് തീവ്ര പക്ഷത്തിന്റെ നിലപാട്.

ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് ഇബ്രാഹിം റയ്‌സി

ആരാണ് ഇബ്രാഹിം റയ്‌സി

ഇറാന്‍ ജുഡീഷ്യറി മേധാവിയായി പ്രവര്‍ത്തിച്ച് വരുന്ന നിയുക്ത ഇറാന്‍ പ്രസിഡന്റ് കരിയറില്‍ വലിയൊരുകാലവും സര്‍ക്കാറുമായി ബന്ധപ്പെട്ട് അഭിഭാഷകനായിട്ടായിരുന്നു പ്രവര്‍ത്തിച്ച് വന്നത്. നിലവില്‍ 60 കാരനായ ഇബ്രാഹിം റയ്‌സി 2019 ല്‍ ആണ് ജുഡീഷ്യറി മേധാവി എന്ന പദവിയിലെത്തുന്നത്. നേരത്തെ ഹസന്‍ റുഹാനിയ്ക്ക് എതിരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടത് താനാണെന്നും അഴിമതിക്കെതിരെ പോരാടുന്ന വ്യക്തിയുമാണ് താന്‍ എന്നാണ് ഇബ്രാഹിം റയ്‌സി സ്വയം വിശേഷിപ്പിക്കുന്നത്.

എന്നാല്‍, 1980 ല്‍ നടന്ന രാഷ്ട്രീയ തടവുകാരുടെ കൂട്ടക്കൊലയില്‍ റെയ്‌സിക്ക് വലിയ പങ്കുണ്ടെന്നാണ് രാഷ്ട്രീയ എതിരാളികളുടെയും മനുഷ്യാനകാശ പ്രവര്‍ത്തകരുടെയും പ്രധാന ആരോപണം. ഇസ്ലാമിസ്റ്റ് ആശയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും റയ്‌സി സ്വീകരിക്കുക എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതിനാല്‍ തന്നെ രാജ്യം കൂടുതല്‍ യാഥാസ്ഥിതിക നിലപാടുകളിലേക്ക് തിരിഞ്ഞേക്കും. സ്ത്രീകളുടെ തൊഴില്‍ അവസരങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം എന്നിവയിലും ഇടപെടല്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

Next Story