മദ്യത്തിന്റെ ഹോംഡെലിവറി ആവശ്യം ഉയരുന്നു;തെലങ്കാന സര്‍ക്കാരിന് നിര്‍ദേശം നല്കി മദ്യകമ്പനികള്‍
ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യവില്‍പ്പന തടസ്സപ്പെട്ട തെലങ്കാനയില്‍ മദ്യത്തിന്റെ ഹോംഡെലിവറി ആവശ്യം ഉയരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ നിലവിലുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് പത്തുമണിയോടെ അവസാനിക്കാനിരിക്കെയാണ് ഹോംഡെലിവറി വഴി മദ്യം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇന്റര്‍നാഷണല്‍ സ്പിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന് ഇന്ത്യ(ISAWI) അടക്കം അന്താരാഷ്ട്ര സ്പിരിറ്റ്സ്, വൈന്‍ കമ്പനികളുടെ അസോസിയേഷനുകളാണ് ഹോംഡെലിവറി ആവശ്യം ഉന്നയിച്ച് തെലങ്കാന സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചത്. ഹോംഡെലിവറി വഴി ആവശ്യക്കാര്‍ക്ക് ലൈസന്‍സുള്ള റീട്ടെയില്ഷോപ്പുകള് മദ്യം എത്തിച്ചുകൊടുക്കണമെന്നാണ് മദ്യ കമ്പനികള്‍ […]

ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യവില്‍പ്പന തടസ്സപ്പെട്ട തെലങ്കാനയില്‍ മദ്യത്തിന്റെ ഹോംഡെലിവറി ആവശ്യം ഉയരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ നിലവിലുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് പത്തുമണിയോടെ അവസാനിക്കാനിരിക്കെയാണ് ഹോംഡെലിവറി വഴി മദ്യം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
ഇന്റര്‍നാഷണല്‍ സ്പിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന് ഇന്ത്യ(ISAWI) അടക്കം അന്താരാഷ്ട്ര സ്പിരിറ്റ്സ്, വൈന്‍ കമ്പനികളുടെ അസോസിയേഷനുകളാണ് ഹോംഡെലിവറി ആവശ്യം ഉന്നയിച്ച് തെലങ്കാന സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചത്. ഹോംഡെലിവറി വഴി ആവശ്യക്കാര്‍ക്ക് ലൈസന്‍സുള്ള റീട്ടെയില്ഷോപ്പുകള് മദ്യം എത്തിച്ചുകൊടുക്കണമെന്നാണ് മദ്യ കമ്പനികള്‍ മുന്നോട്ടുവെക്കുന്ന നിബന്ധന. ഒപ്പം ഇത് സര്‍ക്കാരിന് വരുമാനമാര്ഗവുമാകുമെന്നാണ് മദ്യ കമ്പനികളുടെ നിലപാട്. തെലങ്കാനയില്‍ മദ്യത്തിന്റെ ഉപയോഗം വളരെ കൂടുതലാണ്.
മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിലവില്‍ മദ്യത്തിന്റെ ഹോംഡെലിവറി അനുവദിച്ചിട്ടുണ്ട്. ഫോണ്‍ വഴിയോ വാട്ട്സ് ആപ്പ് വഴിയോ ഓര്‍ഡര്‍ എടുക്കുകയും തൊഴിലാളികള്‍ ആവശ്യക്കാരുടെ വീടുകളില്‍ മദ്യം നേരിട്ടെത്തിക്കുകയും ചെയ്യുകയാണ് ഇതിന്റെ രീതി. മദ്യ വില്‍പ്പനയ്ക്കുള്ള ഏറ്റവും സുഗമവും അനുയോജ്യവുമായ രീതിയാണിതെന്ന് മദ്യ കമ്പനികളുടെ അസോസിയേഷനുകള്‍ വിശദീകരിക്കുന്നു. അനധികൃത മദ്യവില്പനയ്ക്ക് തടയിടാന്‍ ഹോംഡെലിവറിയോടെ സാധിക്കുമെന്നും ഇതുവഴി നിയമവിരുദ്ധ ഇടപാടുകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുമെന്നും ഐഎസ്ഡബഌയുഎഐ അഭിപ്രായപ്പെടുന്നു. വ്യാജ മദ്യശൃംഗല പൂര്‍ണമായും തകര്‍ക്കാന്‍ റീട്ടെയില്‍ ഷോപ്പ് വഴി മദ്യത്തിന്റെ ഹോം ഡെലിവറി നടത്തിയാല്‍ സാധിക്കും. മഹാരാഷ്ട്രയില്‍ ഹോംഡെലിവിയ്ക്ക് അംഗീകാരം കൊടുത്തതോടെ മദ്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഐഎസ്ഡബ്ലുഎഐ ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ ചൂണ്ടിക്കാണിച്ചു.