Top

പോക്‌സോ കേസില്‍ കുറ്റാരോപിതനായ ഐപിഎസ് ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം; പീഡനത്തിനിരയായത് സഹപ്രവര്‍ത്തകയുടെ മകള്‍

അസമില്‍ പോക്‌സോ കേസില്‍ കുറ്റാരോപിതനായ ഐപിഎസ് ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം. പോക്‌സോ വകുപ്പ് ഉള്‍പ്പെട്ട സ്ത്രീ പീഡനക്കേസില്‍ കുറ്റാരോപിതായ ഐപിഎസ് ഓഫീസര്‍ക്കാണ് മെയ് 14ന് സ്ഥാനക്കയറ്റം ലഭിച്ചത്. ഇയാള്‍ക്കെതിരെ കഴിഞ്ഞ മാര്‍ച്ച് 31ന് കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിയായാണ് ഇയാള്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. നേരത്തെ ഇയാള്‍ക്ക് ഗുഹാവതിയിലും നിയമനം നല്കിയിരുന്നു. 13 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 354, 354 അ, അന്തസ്സും അഭിമാനവും ഭേദിക്കുന്ന രീതിയില്‍ ലൈംഗികമായി ആക്രമിക്കുക, കുറ്റകരമായ രീതിയില്‍ ശക്തി […]

20 May 2021 12:34 AM GMT

പോക്‌സോ കേസില്‍ കുറ്റാരോപിതനായ ഐപിഎസ് ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം; പീഡനത്തിനിരയായത് സഹപ്രവര്‍ത്തകയുടെ മകള്‍
X

അസമില്‍ പോക്‌സോ കേസില്‍ കുറ്റാരോപിതനായ ഐപിഎസ് ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം. പോക്‌സോ വകുപ്പ് ഉള്‍പ്പെട്ട സ്ത്രീ പീഡനക്കേസില്‍ കുറ്റാരോപിതായ ഐപിഎസ് ഓഫീസര്‍ക്കാണ് മെയ് 14ന് സ്ഥാനക്കയറ്റം ലഭിച്ചത്. ഇയാള്‍ക്കെതിരെ കഴിഞ്ഞ മാര്‍ച്ച് 31ന് കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിയായാണ് ഇയാള്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. നേരത്തെ ഇയാള്‍ക്ക് ഗുഹാവതിയിലും നിയമനം നല്കിയിരുന്നു.

13 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 354, 354 അ, അന്തസ്സും അഭിമാനവും ഭേദിക്കുന്ന രീതിയില്‍ ലൈംഗികമായി ആക്രമിക്കുക, കുറ്റകരമായ രീതിയില്‍ ശക്തി പ്രയോഗിക്കുക, എന്നീ പോസ്‌ക്കോ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 2020 ജനുവരി മൂന്നിനാണ് ഐ പി എസ് ഓഫീസര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നത്.
അതേസമയം കേസ് കോടതിയുടെ പരിഗണയില്‍ നില്‍ക്കുന്ന വിഷയമാണെന്ന വാദമാണ് അസം ഡിജിപി ഭാസ്‌ക്കര്‍ ജ്യോതി മൊഹന്ദ ഉയര്‍ത്തിയത്. കുറ്റപ്പത്രം സമര്‍പ്പിച്ച് കഴിഞ്ഞു. കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാല്‍ മറ്റു നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ഡിജിപിയുടെ ഇതു സംബന്ധിച്ച വിശദീകരണം.

2019 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം. കുറ്റാരോപിതനായ ഐപിഎസ് ഓഫീസറുടെ വസതിയില്‍ തന്നെ നടന്ന പാര്‍ട്ടിക്കിടെ സഹപ്രവര്‍ത്തകയായ മുതിര്‍ന്ന വനിതാ ഐപിഎസ് ഓഫീസറുടെ മകളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ആദ്യം പോലീസും തുടര്‍ന്ന് സംസ്ഥാന പോലീസിന്റെ സി ഐ ഡി വിംഗുമാണ് കേസ് അന്വോഷിച്ചത്. പീഡനത്തിനിരയായ കുട്ടി കഠിനമായ മാനസിക പ്രശ്നങ്ങള്‍ നേരിടുകയാണെന്നും കുറ്റപ്പത്രത്തില്‍ വ്യക്തമക്കുന്നുണ്ട്.

Next Story