Top

‘തല’യുടെ മുകളില്‍ റാഞ്ചി പറക്കാന്‍ സഞ്ജുവിന്റെ റോയല്‍സ്; എക്‌സ് ഫാക്ടര്‍ അയാള്‍ തന്നെ

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. വൈകീട്ട് 7.30ന് മുംബൈയിലെ വംഖാഡെ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളില്‍ ഓരോ വിജയവുമായിട്ടാണ് ഇരു ടീമുകളും മുംബൈയിലെ ബാറ്റിംഗ് പിച്ചില്‍ ഇറങ്ങുന്നത്. മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രങ്ങളും നേതൃത്വവുമാണ് സൂപ്പര്‍ കിംഗ്‌സിന്റെ ശക്തി. മറുവശത്ത് സഞ്ജു സാംസണിന്റെ അറ്റാക്കിംഗ് ബാറ്റിംഗും ക്രിസ് മോറിസിന്റെ ഓള്‍റൗണ്ടര്‍ മികവുമാണ് റോയല്‍സിന്റെ കരുത്ത്. മുംബൈയില്‍ ടോസ് നിര്‍ണായകമാണ്. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നാണ് പ്രവചനം. […]

19 April 2021 4:40 AM GMT

‘തല’യുടെ മുകളില്‍ റാഞ്ചി പറക്കാന്‍ സഞ്ജുവിന്റെ റോയല്‍സ്; എക്‌സ് ഫാക്ടര്‍ അയാള്‍ തന്നെ
X

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. വൈകീട്ട് 7.30ന് മുംബൈയിലെ വംഖാഡെ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളില്‍ ഓരോ വിജയവുമായിട്ടാണ് ഇരു ടീമുകളും മുംബൈയിലെ ബാറ്റിംഗ് പിച്ചില്‍ ഇറങ്ങുന്നത്. മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രങ്ങളും നേതൃത്വവുമാണ് സൂപ്പര്‍ കിംഗ്‌സിന്റെ ശക്തി. മറുവശത്ത് സഞ്ജു സാംസണിന്റെ അറ്റാക്കിംഗ് ബാറ്റിംഗും ക്രിസ് മോറിസിന്റെ ഓള്‍റൗണ്ടര്‍ മികവുമാണ് റോയല്‍സിന്റെ കരുത്ത്.

മുംബൈയില്‍ ടോസ് നിര്‍ണായകമാണ്. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നാണ് പ്രവചനം. 200ന് മുകളില്‍ സ്‌കോര്‍ പിറന്നാലും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് സാധ്യത. അവസാന ഓവറുകള്‍ വരെ നീണ്ടുപോയ രണ്ട് ആവേശപ്പോരാട്ടങ്ങള്‍ റോയല്‍സ് ക്യാംപിനെ ആത്മവിശ്വാസത്തിലാക്കുന്നുണ്ട്. നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ ക്വാളിറ്റി കാണിക്കുന്നതും ടീമിന്റെ ഓവറോള്‍ മികവിനെ ഉയര്‍ത്തും. ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയും സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ സംതൃപ്തനാണ്. സീസണില്‍ ആദ്യ മത്സരത്തില്‍ തന്നെ മികവ് കാട്ടിയ ഡേവിഡ് മില്ലറാവും റോയല്‍സിന്റെ എക്‌സ് ഫാക്ടര്‍.

ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും രണ്ടാം മത്സരത്തിലെ ആധികാരിക ജയം ‘തല’യുടെ ടീമിന്റെ ശക്തി തെളിയിക്കുന്നതാണ്. സുരേഷ് റെയ്‌ന ഫോം നഷ്ടമായിട്ടില്ലെന്ന് തെളിയിച്ചത് ആശ്വാസമായി. രവീന്ദ്ര ജഡേജ അദ്ഭുത പ്രകടനങ്ങളൊന്നും നടത്താത് ചെന്നൈയ്ക്ക് ആശങ്കയാണ്. കൂടാതെ ഗെയ്ക്വാഡ്, ഷാര്‍ദ്ദുള്‍ താക്കൂര്‍ എന്നിവരും ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ഏത് നിമിഷം വേണമെങ്കിലും അറ്റാക്കിംഗ് ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ കഴിവുള്ള റെയ്‌നയാണ് ചെന്നൈയുടെ എക്‌സ് ഫാക്ടര്‍. മിന്നും ഫോമില്‍ കളിക്കുന്ന ദീപക് ചഹറിനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്.

Next Story

Popular Stories