Top

‘സൂപ്പര്‍ സണ്‍ഡേ’ രണ്ട് മത്സരങ്ങള്‍; മൂന്ന് സൂപ്പര്‍ ഓവറുകള്‍

ട്വന്റി ട്വന്റിയില്‍ സൂപ്പര്‍ ഓവറുകള്‍ അപൂര്‍വമല്ല. ഐപിഎല്ലില്‍ പ്രത്യേകിച്ചും. എല്ലാ സീസണിലും സൂപ്പര്‍ ഓവര്‍ വിധിയെഴുതുന്ന ഒന്നിലധികം മത്സരങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരേ ദിവസം നടക്കുന്ന രണ്ട് ഐപിഎല്‍ മത്സരങ്ങളിലും സൂപ്പര്‍ ഓവര്‍ കൊണ്ട് വിജയിയെ തീരുമാനിക്കേണ്ടി വരുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എന്നാല്‍ ഒരു മത്സരത്തില്‍ തന്നെ രണ്ട് സൂപ്പര്‍ വന്നാലോ? അത്തരത്തിലൊരു മത്സരത്തിനാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്. മുംബൈ ഇന്ത്യന്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലാണ് കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു സംഭവം അരങ്ങേറിയത്. ഐപിഎല്ലില്‍ ഇന്നലെ രണ്ട് […]

18 Oct 2020 8:10 PM GMT
റഹീസ് റെയ്‌നിയൻ

‘സൂപ്പര്‍ സണ്‍ഡേ’ രണ്ട് മത്സരങ്ങള്‍; മൂന്ന് സൂപ്പര്‍ ഓവറുകള്‍
X

ട്വന്റി ട്വന്റിയില്‍ സൂപ്പര്‍ ഓവറുകള്‍ അപൂര്‍വമല്ല. ഐപിഎല്ലില്‍ പ്രത്യേകിച്ചും. എല്ലാ സീസണിലും സൂപ്പര്‍ ഓവര്‍ വിധിയെഴുതുന്ന ഒന്നിലധികം മത്സരങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരേ ദിവസം നടക്കുന്ന രണ്ട് ഐപിഎല്‍ മത്സരങ്ങളിലും സൂപ്പര്‍ ഓവര്‍ കൊണ്ട് വിജയിയെ തീരുമാനിക്കേണ്ടി വരുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എന്നാല്‍ ഒരു മത്സരത്തില്‍ തന്നെ രണ്ട് സൂപ്പര്‍ വന്നാലോ? അത്തരത്തിലൊരു മത്സരത്തിനാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്. മുംബൈ ഇന്ത്യന്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലാണ് കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു സംഭവം അരങ്ങേറിയത്.

ഐപിഎല്ലില്‍ ഇന്നലെ രണ്ട് മത്സരങ്ങള്‍ ഉണ്ടായിരുന്നു. നാലാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരമായിരുന്നു ആദ്യം. നിശ്ചിത ഓവറില്‍ ഇരുടീമുകളും 163 റണ്‍സ് നേടിയതോടെ മത്സരം സമനിലയിലായി. ഇന്നലത്തെ ആദ്യ സൂപ്പര്‍ ഓവര്‍ ഈ കളിയുടെ വിധിയെ നിര്‍ണയിച്ചു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നേടാനായത് രണ്ട് റണ്‍സ് മാത്രം. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത ഇത് അനായാസം മറികടന്നു. ലൂക്കി ഫെര്‍ഗുസന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് തുണയായത്. ജയത്തോടെ കൊല്‍ക്കത്തയുടെ പ്ലേഓഫ് സാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്തു.

രാത്രി നടന്ന രണ്ടാം മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനക്കാരായ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായാണ് ഏറ്റുമുട്ടിയത്. മുംബൈ ഉയര്‍ത്തിയ 176 എന്ന വിജയലക്ഷ്യം പഞ്ചാബ് അനായാസം മറികടക്കുമെന്ന് തോന്നിച്ചെങ്കിലും മികച്ച ബൗളിംഗ് പ്രകടനത്തോടെ മുംബൈ മത്സരം സമനിലയിലാക്കി. അവസാന പന്തില്‍ രണ്ടു റണ്‍സ് ആവശ്യമുള്ളപ്പോള്‍ ക്രിസ് ജോര്‍ജ്ജ് റണ്ണൗട്ട് ആയതോടുകൂടിയാണ് കളി സമനിലയില്‍ എത്തിയത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഭുംറക്ക് മുമ്പില്‍ നന്നായി വിയര്‍ത്തു. വെറും അഞ്ചു റണ്‍സ് മാത്രം വഴങ്ങി ഭുംറ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ ആറു റണ്‍സ് എന്ന വിജയലക്ഷ്യം ആയിരുന്നു മുംബൈയ്ക്ക് മുന്നിലുണ്ടായിരുന്നത്.

എന്നാല്‍ മുഹമ്മദ് ഷമിയുടെ പരിചയസമ്പത്തിനു മുന്നില്‍ ഡി കോക്കും രോഹിത് ശര്‍മയും പതറിയപ്പോള്‍ അവസാന പന്തില്‍ മുംബൈയ്ക്ക് വേണ്ടി വന്നതും രണ്ടു റണ്‍സ്. ഇത്തവണ രണ്ടാം റണ്ണിനായി ഓടിയ ഡി കോക്ക് റണ്‍ഔട്ട് ആവുകയായിരുന്നു. ഒരു രാത്രിയില്‍ അനേകം ആകസ്മികമായ കാര്യങ്ങള്‍! മത്സരം വീണ്ടും സമനിലയില്‍ എത്തിയതോടെ വീണ്ടും സൂപ്പര്‍ ഓവര്‍ വേണ്ടി വന്നു. ഓവറില്‍ 11 റണ്‍സ് മാത്രം നേടിയ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ വിജയലക്ഷ്യം പഞ്ചാബ് അനായാസം കൈപ്പിടിയിലൊതുക്കി. ആദ്യ പന്തില്‍ ഗെയ്ല്‍ അടിച്ച സിക്‌സറിന് മുന്നില്‍ തന്നെ മുംബൈ വീണിരുന്നു. അങ്ങനെ ഐപിഎല്ലിലെ ആദ്യ ഡബിള്‍ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് ജയിച്ചു.

കഴിഞ്ഞ ഐസിസി ലോകകപ്പ് ഫൈനല്‍ മത്സരം ഇത്തരത്തില്‍ സമനിലയില്‍ ആയിരുന്നു. അന്ന് സൂപ്പര്‍ ഓവറും സമനിലയില്‍ ആയതോടെ ബൗണ്ടറികളുടെ എണ്ണം കണക്കിലെടുത്ത് ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായി കണക്കാക്കുക യായിരുന്നു. നിര്‍ഭാഗ്യം പേറി ന്യൂസിലാന്‍ഡ് മടങ്ങി. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മത്സര വിജയിയെ കണ്ടെത്തുന്നത് വരെ സൂപ്പര്‍ ഓവര്‍ കളിക്കണമെന്ന പുതിയ നിയമം കൊണ്ടുവന്നത്. ഇതാദ്യമായി ഉപയോഗിക്കേണ്ടി വന്നതാകട്ടെ മറ്റൊരു സൂപ്പര്‍ ഓവര്‍ കൂടി സംഭവിച്ച അതേ ദിവസവും!

Next Story

Popular Stories