IPL 2021

‘ഐപിഎല്‍ മുംബൈ നേടും, വോണിന്റെ പ്രവചനം; വസീം ജാഫറിന്റെ മുഖമടച്ച മറുപടി ഓര്‍മ്മിച്ച് ആരാധകര്‍

ഐപിഎല്ലില്‍ കിരീട നേട്ടം മുംബൈ ഇന്ത്യന്‍സ് ആവര്‍ത്തിക്കുമെന്ന് പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് നായകനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍. ഹാട്രിക് കിരീട നേട്ടത്തൊടെ മുംബൈ ആറ് ചാമ്പ്യന്‍ഷിപ്പ് പട്ടം സ്വന്തമാക്കുമെന്നാണ് വോണിന്റെ വിലയിരുത്തല്‍.

അല്‍പ്പം നേരത്തെയാണ് പ്രവചനമെന്നറിയാം. എങ്കിലും ഇത്തവണ മുംബൈ ഇന്ത്യന്‍സ് തന്നെയാവും ജേതാക്കള്‍. കഴിഞ്ഞ സീസണില്‍ പ്രകടനം ആവര്‍ത്തിക്കാനാവാതെ മുംബൈ പാടുപെട്ടാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഇത്തവണ സാധ്യതകളുണ്ട്.

മൈക്കല്‍ വോണ്‍

നേരത്തെ ഇന്ത്യന്‍ ടീമിനെക്കാള്‍ മികച്ചത് മുംബൈ ഇന്ത്യന്‍സാണെന്ന് പരിഹസിച്ച വോണിന് അക്കിടി പറ്റിയിരുന്നു. ‘സൂര്യകുമാര്‍ മുംബൈയുടെ താരം, ഹര്‍ദിക് പാണ്ഡ്യ മുംബൈയുടെ താരം, അവസാനം ക്യാപ്റ്റനായ രോഹിത് മുംബൈയുടെ താരം എന്നിട്ട് മത്സരത്തിന് പേരോ ഇന്ത്യ-ഇംഗ്ലണ്ട് എന്നും.’ വോണ്‍ ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിന് പിന്നാലെ വോണിന് മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്തുവന്നിരുന്നു.

‘നിങ്ങള്‍ പറയുന്നത് നിങ്ങള് തോറ്റത് ഇന്ത്യയുടെ ദേശീയ ടീമിനോടല്ല, ഐപിഎല്ലിലെ ഒരു ടീമിനോടാണ് എന്നാണോ, എങ്കില്‍ താങ്കള്‍ ട്രോളുന്നത് ഞങ്ങളെയാണോ അതോ താങ്കളുടെ ദേശീയ ടീമിനെയാണോ’

വസീം ജാഫര്‍

ഇന്ത്യയിലെ ഒരു ഫ്രാഞ്ചൈസ് ടീം മാത്രം മതി ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനെന്നായിരുന്നു ഇതിനോടുള്ള ആരാധകരുടെ പ്രതികരണം.

Latest News