Top

‘കപ്പടിക്കാന്‍ ഹിറ്റ്മാന്റെ നീലപ്പട’; അര്‍ജുന്‍ ടെണ്ടുല്‍ക്കറിനും ചാന്‍സ് വേണം! വീഡിയോ

ഐപിഎല്‍ സീസണിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. വിദേശ, ആഭ്യന്തര താരങ്ങള്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സീസണിന് സമാനമായി മിന്നും പ്രകടനത്തോടെ കപ്പുയര്‍ത്തുക തന്നെയാവും ഹിറ്റ്മാന്‍ സംഘത്തിന്റെ ലക്ഷ്യം. ഇംഗ്ലണ്ടിനെതിരായ പരമ്പര പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍ കൂടെ എത്തിയതോടെ പരിശീലന പരിപാടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യം. സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മ്മയും ഉള്‍പ്പെടുന്ന മുന്‍നിരയുടെ കരുത്തിലാണ് മുംബൈയുടെ പ്രതീക്ഷ. ബൗളിംഗ് ആക്രമണം നയിക്കുക ജസ്പ്രീത് ബുമ്രയായിരിക്കും. ബുമ്രയ്‌ക്കൊപ്പം ജെയിംസ് നീഷാം, […]

3 April 2021 6:39 AM GMT

‘കപ്പടിക്കാന്‍ ഹിറ്റ്മാന്റെ നീലപ്പട’; അര്‍ജുന്‍ ടെണ്ടുല്‍ക്കറിനും ചാന്‍സ് വേണം! വീഡിയോ
X

ഐപിഎല്‍ സീസണിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. വിദേശ, ആഭ്യന്തര താരങ്ങള്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സീസണിന് സമാനമായി മിന്നും പ്രകടനത്തോടെ കപ്പുയര്‍ത്തുക തന്നെയാവും ഹിറ്റ്മാന്‍ സംഘത്തിന്റെ ലക്ഷ്യം. ഇംഗ്ലണ്ടിനെതിരായ പരമ്പര പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍ കൂടെ എത്തിയതോടെ പരിശീലന പരിപാടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യം.

സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മ്മയും ഉള്‍പ്പെടുന്ന മുന്‍നിരയുടെ കരുത്തിലാണ് മുംബൈയുടെ പ്രതീക്ഷ. ബൗളിംഗ് ആക്രമണം നയിക്കുക ജസ്പ്രീത് ബുമ്രയായിരിക്കും. ബുമ്രയ്‌ക്കൊപ്പം ജെയിംസ് നീഷാം, കള്‍ട്ടര്‍ നൈല്‍, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരും ചേരുന്നതോടെ മുംബൈ ശക്തി പൂര്‍ണമാവും. പാണ്ഡ്യ സഹോദരങ്ങളും പൊള്ളാര്‍ഡും ഓള്‍ റൗണ്ടര്‍ സാന്നിദ്ധ്യമാവുമ്പോള്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ റോളില്‍ പിയൂഷ് ചൗളയെത്തും. രാഹുല്‍ ചഹറും സ്പിന്നര്‍മാരുടെ നിരയിലുണ്ട്.

പേസ് ബൗളര്‍മാര്‍ തിളങ്ങാതിരുന്നാല്‍ യുവതാരം അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അവസരം നല്‍കാനും മാനേജ്‌മെന്റ് തയ്യാറായേക്കും. അര്‍ജുന് അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. ഡി കോക്ക്, ഇഷാന്‍ കിഷന്‍ എന്നിവരാവും വിക്കറ്റ പിന്നില്‍. സൗരഭ് തിവാരിയും ക്രിസ് ലിന്നും ബാറ്റ്‌സ്മാന്‍മാര്‍ റോളില്‍ തിളങ്ങാന്‍ സാധ്യതയുള്ള താരങ്ങളാണ്. രോഹിത് ശര്‍മ്മയുടെ നായകത്വവും ടീമിന്റെ അവിഭാജ്യഘടമാണ്. ഇംഗ്ലണ്ടിനെതിരെ മികച്ച ഫോമിലായിരുന്ന ഹിറ്റ്മാന്‍ ഇത്തവണയും ടീമിനെ കിരീടത്തിലെത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

MUMBAI INDIANS (MI) FULL SQUAD

Rohit Sharma (c), Quinton de Kock (wk), Ishan Kishan (wk), Suryakumar Yadav, Chris Lynn, Saurabh Tiwary, Anmolpreet Singh, Aditya Tare (wk), Kieron Pollard, Hardik Pandya, Krunal Pandya, Rahul Chahar, Jayant Yadav, Anukul Roy, Jasprit Bumrah, Trent Boult, Dhawal Kulkarni, Mohsin Khan, Adam Milne, Nathan Coulter-Nile, Piyush Chawla, James Neesham, Yudhvir Charak, Marco Jansen, Arjun Tendulkar

Next Story

Popular Stories