Top

ഐപിഎല്‍: ചെന്നൈ-ബാഗ്ലൂര്‍ മത്സരത്തില്‍ വാതുവെപ്പ്; 6 പേര്‍ അറസ്റ്റില്‍

ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ലാപ്‌ടോപ്പുകള്‍ എന്നിവയും 75,000 രൂപയിലധികം പണവും പിടികൂടി.

10 Oct 2020 9:25 PM GMT

ഐപിഎല്‍: ചെന്നൈ-ബാഗ്ലൂര്‍ മത്സരത്തില്‍ വാതുവെപ്പ്; 6 പേര്‍ അറസ്റ്റില്‍
X

മധ്യപ്രദേശില്‍ ഐപിഎല്‍ വാതുവെപ്പ് സംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ മത്സരത്തില്‍ വാതുവെച്ച ഐപിഎല്‍ വാതുവെപ്പ് സംഘമാണ് അറസ്റ്റിലായത്.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ആറംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ലാപ്‌ടോപ്പുകള്‍ എന്നിവയും 75,000 രൂപയിലധികം പണവും പിടികൂടി.

ഇന്നലെ നടന്ന ഐപിഎല്‍ 25ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ 37 റണ്‍സ് ജയം നേടിയിരുന്നു. വിരാട് 90 റണ്‍സെടുത്ത് മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കിയ മത്സരത്തില്‍ ചെന്നൈ ക്യാപ്റ്റന്‍ ധോണിയ്ക്ക് പത്ത് റണ്‍സില്‍ നിരാശപ്പെട്ട് ക്രീസില്‍ നിന്ന് മടങ്ങേണ്ടി വന്നു.

Next Story

Popular Stories