Top

ഇത്തവണ കരുത്തുകാട്ടുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ്; അസ്ഹറുദ്ദീന്റെ വെടിക്കെട്ടിന് ‘കട്ട വെയിറ്റിംഗ്’

പതിവുരീതികളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ വലിയ തയ്യാറെടുപ്പുകളാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ക്യാംപില്‍ നടക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മിന്നും പ്രകടനം പുറത്തെടുത്ത നായകന്‍ വിരാട് കൊഹ്‌ലി ക്യാപിനൊപ്പം ചേരുന്നതോടെ ടീം അവസാനഘട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കും. പതിവുരീതി ആവര്‍ത്തിക്കാതെ ഇത്തവണ കിരീടം നേടണമെന്നാണ് ആരാധകരുടെയും ആവശ്യം. യുവതാരങ്ങള്‍ക്ക് ഇത്തവണ ആര്‍സിബി കൂടുതല്‍ അവസരം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന് കൊവിഡ്-19 സ്ഥിരീകരിച്ചത് ടീമില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. ആദ്യ മത്സരങ്ങളില്‍ താരത്തിന് കളിക്കാനാവില്ലെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. Switching […]

5 April 2021 5:12 AM GMT

ഇത്തവണ കരുത്തുകാട്ടുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ്; അസ്ഹറുദ്ദീന്റെ വെടിക്കെട്ടിന് ‘കട്ട വെയിറ്റിംഗ്’
X

പതിവുരീതികളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ വലിയ തയ്യാറെടുപ്പുകളാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ക്യാംപില്‍ നടക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മിന്നും പ്രകടനം പുറത്തെടുത്ത നായകന്‍ വിരാട് കൊഹ്‌ലി ക്യാപിനൊപ്പം ചേരുന്നതോടെ ടീം അവസാനഘട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കും.

പതിവുരീതി ആവര്‍ത്തിക്കാതെ ഇത്തവണ കിരീടം നേടണമെന്നാണ് ആരാധകരുടെയും ആവശ്യം. യുവതാരങ്ങള്‍ക്ക് ഇത്തവണ ആര്‍സിബി കൂടുതല്‍ അവസരം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന് കൊവിഡ്-19 സ്ഥിരീകരിച്ചത് ടീമില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. ആദ്യ മത്സരങ്ങളില്‍ താരത്തിന് കളിക്കാനാവില്ലെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.

ദേവ്ദത്തിന്റെ അസാന്നിദ്ധ്യത്തില്‍ ആരാവും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയെന്ന് വ്യക്തമല്ല. ഇതാദ്യമായി ഐപിഎല്‍ കളിക്കാനെത്തുന്ന കേരളാ താരം മുഹമ്മദ് അസ്ഹറുദ്ദീനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. അസ്ഹറുദ്ദീന് അവസരം ലഭിച്ചാല്‍ തകര്‍ക്കുമെന്നും ആരാധകര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളാ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ആര്‍സിബി ക്യാപിലുണ്ട്. വിജയ് ഹസാരെ ട്രോഫിയിലും മുഷ്താഖ് അലിയിലും തിളങ്ങിയാണ് സച്ചിന്‍ ബേബിയുടെ വരവ്.

ഇന്ന് ആര്‍സിബി ട്വിറ്ററില്‍ അസ്ഹറുദ്ദീന്‍ പരിശീലനം നടത്തുന്ന ചിത്രം പങ്കുവെച്ചിരുന്നു. സയിദ് മുഷ്താഖ് അലി ട്രോഫിയിലെ അ്ദഭുത സെഞ്ച്വറിയാണ് കാസര്‍ഗോഡ് സ്വദേശിയായ അസ്ഹറിന് ഐപിഎല്ലിലേക്ക് പ്രവേശനം നല്‍കുന്നത്. 54 പന്തുകള്‍ നേരിട്ട അസറുദ്ദീന്‍ 9 ഫോറുകളും 11 സിക്സറുകളുമാണ് അടിച്ചു കൂട്ടിയത്.

മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു കേരള താരം നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. 2013ല്‍ രോഹന്‍ പ്രേം നേടിയ 92 റണ്‍സാണ് ഇതിന് മുന്‍പ് കേരളാ താരം നേടിയ ഉയര്‍ന്ന സ്‌കോര്‍. ഒരു ഇന്ത്യന്‍ താരം നേടുന്ന നാലാമത്തെ വേഗമേറിയ സെഞ്ച്വറി കൂടിയാണിത്. 20 ലക്ഷം രൂപ അടിസ്ഥാന വില നല്‍കിയാണ് താരത്തെ ആര്‍സിബി സ്വന്തമാക്കിയിരിക്കുന്നത്. ദേവ്ദത്ത് പടിക്കലിനെ പോലെ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയായിരിക്കും അസ്ഹറിന് ഐപിഎല്‍.

Next Story

Popular Stories