Top

പടിക്കലിന്‍റെ വെടിക്കെട്ടുണ്ടാവും, ഡാനിയല്‍ സാംസിന് കൊവിഡ്; ആര്‍സിബിക്ക് തലവേദന മാറില്ല

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണമായും മോചിതരാവാതെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ നെഗറ്റീവായി ടീം ക്യാംപില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഡാനിയല്‍ സാംസിന് കോവിഡ് സ്ഥിരീകരിച്ചു. ബയോ ബബ്‌ളില്‍ കഴിയുന്ന താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും പാലിേേക്കണ്ട പ്രോട്ടോക്കോളികളുണ്ട്. കൂടാതെ താരങ്ങള്‍ ശാരീരിക ക്ഷമതയും വീണ്ടെടുക്കണം. സാംസും പടിക്കലും ടീമിലേക്ക് തിരികെയെത്തിയാലും ആദ്യ മത്സരങ്ങളില്‍ ഇറങ്ങാനാവില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 22നാണ് ദേവ്ദത്ത് പടിക്കലിന് കോവിഡ് സ്ഥിരീകരിച്ചത്. പ്രകടമാ ലക്ഷണങ്ങളൊന്നും […]

8 April 2021 5:40 AM GMT

പടിക്കലിന്‍റെ വെടിക്കെട്ടുണ്ടാവും, ഡാനിയല്‍ സാംസിന് കൊവിഡ്; ആര്‍സിബിക്ക് തലവേദന മാറില്ല
X

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണമായും മോചിതരാവാതെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ നെഗറ്റീവായി ടീം ക്യാംപില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഡാനിയല്‍ സാംസിന് കോവിഡ് സ്ഥിരീകരിച്ചു. ബയോ ബബ്‌ളില്‍ കഴിയുന്ന താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും പാലിേേക്കണ്ട പ്രോട്ടോക്കോളികളുണ്ട്. കൂടാതെ താരങ്ങള്‍ ശാരീരിക ക്ഷമതയും വീണ്ടെടുക്കണം. സാംസും പടിക്കലും ടീമിലേക്ക് തിരികെയെത്തിയാലും ആദ്യ മത്സരങ്ങളില്‍ ഇറങ്ങാനാവില്ല.

ഇക്കഴിഞ്ഞ മാര്‍ച്ച് 22നാണ് ദേവ്ദത്ത് പടിക്കലിന് കോവിഡ് സ്ഥിരീകരിച്ചത്. പ്രകടമാ ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ ബംഗളൂരുവിലെ വസതിയില്‍ ഐസോലേഷനിലായിരുന്നു താരം. പിന്നീട് ബിസിസിഐ പ്രോട്ടോക്കോള്‍ പ്രകാരം പരിശോധന നടത്തി. ഫലം നെഗറ്റീവായതോടെ ചെന്നൈയില്‍ ടീമിനൊപ്പം ചേരുകയായിരുന്നു. കായിക ക്ഷമത പൂര്‍ണമായും തിരികെ ലഭിച്ചതിന് ശേഷം മാത്രമെ താരം കളത്തിലിറങ്ങു. മെഡിക്കല്‍ ടെസ്റ്റുകള്‍ പുരോഗമിക്കുകയാണെന്നാണ് ആര്‍സിബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഐപിഎല്ലില്‍ കൊവിഡ് ആശങ്ക വര്‍ധിക്കുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 14ാം സീസണിന് തുടക്കമാകാനിരിക്കെ, കൊവിഡ് ആശങ്ക പടര്‍ത്തുന്നത് പ്രതിസന്ധിയാവുകയാണ്. വിവിധ ടീമുകളിലെ താരങ്ങള്‍ക്കും സ്റ്റേഡിയം ജീവനക്കാര്‍ക്കും പിന്നാലെ ഇന്ന് മുംബൈ വിക്കറ്റ് കീപ്പിംഗ് കണ്‍സള്‍ട്ടന്റായ കിരണ്‍ മോറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി താരങ്ങളാരും ഇതുവരെ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലാത്ത മോര്‍ ക്വാറന്റീലാണെന്ന് മുംബൈ ഇന്ത്യന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജീവനക്കാരിലെ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ കളിക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പിട്ടില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. നേരത്തെ പാകിസ്ഥാനില്‍ നടന്ന ട്വന്റി 20 ടൂര്‍ണമെന്റ് ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ കൊവിഡ് വ്യാപനം കാരണം ഉപേക്ഷിച്ചിരുന്നു. പടിക്കല്‍ ഉള്‍പ്പടെ നാലിലധികം താരങ്ങള്‍ക്ക് ഇതുവരെ രോഗബാധയുണ്ടായിട്ടുണ്ട്. മിക്കവരും രോഗമുക്തരായെന്നാണ് റിപ്പോർട്ട്.

Next Story

Popular Stories