Top

2020 ഐപിഎല്‍; മുംബൈയുടെ അഞ്ചാം കിരീട ധാരണവും ചെന്നൈയുടെ പതനവും കണ്ട ടൂര്‍ണമെന്റെ്

കൊവിഡിന്റെ പ്രഹരം ഏല്‍ക്കാത്ത കായികമേഖല ഇല്ല. ഐപിഎല്ലിനും മഹാമാരിക്ക് വഴങ്ങിക്കൊടുക്കേണ്ട വന്നു. 2020 മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ഉദ്ഘാടന മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് എപ്രിലിലേക്ക് ടൂര്‍ണമെന്റ് നീട്ടിവച്ചു. പിന്നീടാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും കളിക്കളങ്ങള്‍ക്ക് പൂട്ട് വീണതും. ഇതിനിടയില്‍ സാമ്പത്തികമായ നഷ്ടങ്ങളും ഉണ്ടായി. ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍മാരായ വിവോ ഓഗസ്റ്റ് ആദ്യ വാരം പിന്മാറി. ഫാന്റസി ക്രിക്കറ്റ് ലീഗായ ഡ്രിം ഇലവന്‍ ടെറ്റില്‍ സ്‌പോണ്‍സര്‍മാരാകുന്നത് ഓഗസ്റ്റ് 18നാണ്. ഇന്ത്യയില്‍ കളി നടത്താനുള്ള സാഹചര്യമില്ലാത്തതിനാല്‍ ഐപിഎല്‍ […]

26 Dec 2020 8:17 PM GMT

2020 ഐപിഎല്‍; മുംബൈയുടെ അഞ്ചാം കിരീട ധാരണവും ചെന്നൈയുടെ പതനവും കണ്ട ടൂര്‍ണമെന്റെ്
X

കൊവിഡിന്റെ പ്രഹരം ഏല്‍ക്കാത്ത കായികമേഖല ഇല്ല. ഐപിഎല്ലിനും മഹാമാരിക്ക് വഴങ്ങിക്കൊടുക്കേണ്ട വന്നു. 2020 മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ഉദ്ഘാടന മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് എപ്രിലിലേക്ക് ടൂര്‍ണമെന്റ് നീട്ടിവച്ചു. പിന്നീടാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും കളിക്കളങ്ങള്‍ക്ക് പൂട്ട് വീണതും.

ഇതിനിടയില്‍ സാമ്പത്തികമായ നഷ്ടങ്ങളും ഉണ്ടായി. ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍മാരായ വിവോ ഓഗസ്റ്റ് ആദ്യ വാരം പിന്മാറി. ഫാന്റസി ക്രിക്കറ്റ് ലീഗായ ഡ്രിം ഇലവന്‍ ടെറ്റില്‍ സ്‌പോണ്‍സര്‍മാരാകുന്നത് ഓഗസ്റ്റ് 18നാണ്. ഇന്ത്യയില്‍ കളി നടത്താനുള്ള സാഹചര്യമില്ലാത്തതിനാല്‍ ഐപിഎല്‍ യുഎഇലേക്ക് മാറ്റുകയായിരുന്നു. സെപ്തംബര്‍ 19നാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലായിരുന്നു ആദ്യ പോരാട്ടം.

അനായാസം മുംബൈ, കിരീടം നമ്പര്‍ അഞ്ച്

ദൈവത്തിന്റെ പോരാളികള്‍ പതിവ് തെറ്റാതെ തോറ്റ് തന്നെയാണ് തുടങ്ങിയത്. എന്നാല്‍ പോയ ഐപിഎല്ലില്‍ ഏല്ലാ ചേരുവകളും ചേര്‍ന്ന ഒരേ ഒരു ടീം രോഹിതിന്റേതായിരുന്നു എന്ന് തന്നെ പറയാം. കേവലം ഒരു താരത്തിന്റെ മികവില്‍ അല്ലായിരുന്നും മുംബൈയുടെ തേരോട്ടം. രോഹിത് ശര്‍മ നയിച്ച ബാറ്റിംഗ് യൂണിറ്റിലെ എല്ലാവരും അവരവരുടെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.

ഒരാളുടെ വിക്കറ്റ് വീണാലും ആ വിടവ് നികത്താന്‍ കെല്‍പ്പുള്ളവരായിരുന്നു ഓരോരുത്തരും. 516 റണ്‍സ് നേടിയ ഇഷാന്‍ കിഷാനായിരുന്നു ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് 503 റണ്‍സുമായി രണ്ടാമതും. പക്ഷെ മുംബൈക്കായി ഏറ്റവും സ്ഥിരതയോടെ ബാറ്റ് വീശിയത് സൂര്യകുമാര്‍ യാദവും കെയ്‌റണ്‍ പൊള്ളാര്‍ഡുമായിരുന്നു. ബൗളിംഗില്‍ ബുംറ തന്നെ എല്ലാം.

ബുംറ-ബോള്‍ട്ട് കൂട്ടുകെട്ട് ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിംഗ് യൂണിറ്റിനെ വരെ പിടിച്ചു കെട്ടി. ഇരുവരും ചേര്‍ന്ന് നേടിയത് 52 വിക്കറ്റ്. പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയ മുംബൈ ആദ്യ ക്വാളിഫയറില്‍ തന്നെ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു. കന്നിക്കാരായ ഡെല്‍ഹിക്ക് ആറാം കലാശപോരാട്ടത്തിന് ഇറങ്ങിയ നീലപ്പടക്ക് മുന്നില്‍ പിടിച്ച് നില്‍കാനായില്ല. സര്‍വ്വാധിപത്യത്തോടെ എട്ട് വര്‍ഷത്തിനിടെ അഞ്ചാമതും കിരീടം മുംബൈയിലേക്ക്

ചെന്നൈ പഴയ ചെന്നൈ അല്ല

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആരാധക പിന്തുണയുള്ള ടിം. അതിനെല്ലാം ഒരു കാരണം മാത്രം, മഹേന്ദ്ര സിംഗ് ധോണി. വിരമിക്കലിന് ശേഷം ധോണി ആദ്യമായി കളിത്തില്‍ ഇറങ്ങിയതിന്റെ ആവേശം ആരാധകരില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം ചെന്നൈ തിരച്ചടി നേരിട്ടു.

13 സീസണുകളിലെ ധോണിയുടെ മഞ്ഞപ്പടയുടെ ഏറ്റവും മോശം പ്രകടനം. യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാതെ മുതിര്‍ന്ന താരങ്ങളില്‍ ധോണി വിശ്വാസം അര്‍പ്പിച്ചു. ഐപിഎല്ലില്‍ മുന്‍ ഇന്ത്യന്‍ നായകന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചു. 14 മത്സരങ്ങളില്‍ ജയിക്കാനായത് ആറെണ്ണം മാത്രം. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചെന്നൈക്ക് തിരിച്ചടി നേരിടേണ്ടി വന്നതിന്റെ പ്രധാന കാരണമായി മുതിര്‍ന്ന താരങ്ങള്‍ ചൂണ്ടിക്കാണിച്ചത് മധ്യ നിരയുടെ ശക്തിക്കുറവായിരുന്നു. സുരേഷ് റെയ്‌നയുടെ അഭാവം കാര്യമായി തന്നെ മുന്‍ ചാമ്പ്യന്മാരെ ബാധിച്ചു. പരീക്ഷണങ്ങള്‍ ഒന്നും ഫലം കാണാതെ പോയി. എടുത്ത് പറയാന്‍ വ്യക്തിഗത പ്രകടനം പോലും ഉണ്ടായില്ല.

കൂകിയവരെകൊണ്ട് കയ്യടിപ്പിച്ച തേവാട്ടിയ

ഷാര്‍ജയിലെ ചെറിയ മൈതാനത്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാന്‍ പോരാടുന്ന രാജസ്ഥാന്‍ റോയല്‍സ്. ഒരു വശത്ത് മലയാളി താരം സഞ്ജു സാംസണ്‍ അടിച്ച് കളിച്ചപ്പോള്‍ മറുവശത്ത് രാഹുല്‍ തേവാട്ടിയക്ക് സമ്മര്‍ദ്ദം അതിജീവിക്കാനായില്ല. നേരിട്ട ആദ്യ 16 പന്തില്‍ നിന്ന് ഏഴ് റണ്‍സ് മാത്രമായിരുന്നു തേവാട്ടിയ നേടിയത്.

17-ാം ഓവറില്‍ സഞ്ജു പുറത്താകുമ്പോള്‍ രാജസ്ഥാന് ജയിക്കാന്‍ 23 പന്തില്‍ 63 റണ്‍സ്. പതിനെട്ടാം ഓവറിലാണ് തേവാട്ടിയ സീറോയില്‍ നിന്ന് ഹീറൊ ആകുന്നത്. ടീമിനെ തോല്‍പ്പിക്കുമെന്ന് കരുതിയവന്‍ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ച. ഷെല്‍ഡണ്‍ കോട്രല്‍ എറിഞ്ഞ ഓവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയായിരുന്നു തേവാട്ടിയ രാജസ്ഥാനെ റെക്കോര്‍ഡ് വിജയത്തിലേക്ക് എത്തിച്ചത്.

ഒരു കളി രണ്ട് സൂപ്പര്‍ ഓവര്‍

മുംബൈ ഇന്ത്യന്‍സ് – കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരമായിരുന്നു പോയ സീസണില്‍ ഏറ്റവും ആവേശം പകര്‍ന്ന കളികളില്‍ ഒന്ന്. ആദ്യ ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 176 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇറങ്ങിയ പഞ്ചാബ് അനായാസം ജയത്തിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ രോഹിതിന്റെ ബൗളിംഗ് നിര ഒരിക്കല്‍കൂടി മികവ് തെളിയിച്ചു. മത്സരം സൂപ്പര്‍ ഓവറിലേക്ക്.

സൂപ്പര്‍ ഓവറില്‍ ബുംറയുടെ കൃത്യതക്ക് മുന്നില്‍ പഞ്ചാബിന് പിടിച്ച് നില്‍ക്കാനായില്ല. അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. ആറ് റണ്‍സെന്ന കുറഞ്ഞ വിജയലക്ഷ്യം മറികടക്കാന്‍ നായകന്‍ രോഹിത് ശര്‍മയും, ക്വിന്റന്‍ ഡി കോക്കും ഇറങ്ങി. മൊഹമ്മദ് ഷമി തന്റെ പരിചയ സമ്പത്ത് വിനയോഗിച്ചു. സൂപ്പര്‍ ഓവറും സമനിലയില്‍.

വിജയിയെ നിര്‍ണയിക്കാന്‍ മറ്റൊരു സൂപ്പര്‍ ഓവര്‍ കൂടി. മുംബൈക്കായി പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ ഓവറില്‍ 11 റണ്‍സ് പിറന്നു. വിജയം പിടിച്ചെടുക്കാന്‍ രോഹിത് വിശ്വാസം അര്‍പ്പിച്ചത് ട്രന്‍ഡ് ബോള്‍ട്ടില്‍. എന്നാല്‍ ക്രിസ് ഗെയ്‌ലും, മായങ്ക് അഗര്‍വാളും നാല് പന്തില്‍ ലക്ഷ്യം മറികടന്നു.

Next Story

Popular Stories