Top

കഴിഞ്ഞ സീസണില്‍ ഐപിഎലില്‍ നിന്ന് ബിസിസിഐക്ക് ലഭിച്ചത് 4000 കോടി; ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ മുംബൈ- ചെന്നൈ ഉദ്ഘാടനമത്സരത്തിന്

ഇക്കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ നിന്ന് ബിസിസിഐയ്ക്ക് ലഭിച്ചത് 4000 കോടി രൂപയെന്ന് ബിസിസഐ ട്രഷറര്‍ അരുണ്‍ ധുംലാല്‍

23 Nov 2020 3:22 AM GMT

കഴിഞ്ഞ സീസണില്‍ ഐപിഎലില്‍ നിന്ന് ബിസിസിഐക്ക് ലഭിച്ചത് 4000 കോടി; ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ മുംബൈ- ചെന്നൈ ഉദ്ഘാടനമത്സരത്തിന്
X

ഇക്കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ നിന്ന് ബിസിസിഐയ്ക്ക് ലഭിച്ചത് 4000 കോടി രൂപയെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുംലാല്‍. കൊവിഡ് പശ്ചാത്തലത്തില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ചെലവുചുരുക്കി നടത്തിയ സീസണില്‍ കഴിഞ്ഞ ഐപിഎല്ലിനേക്കാള്‍ 35% ചിലവ് കുറക്കാന്‍ ബിസിസിഐയ്ക്ക് കഴിഞ്ഞു. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍പ്പെട്ട് പോയിട്ടും 4000 കോടി രൂപ നേടാന്‍ ബിസിസിഐയ്ക്ക് കഴിഞ്ഞത് വലിയ നേട്ടമായാണ് കരുതപ്പെടുന്നതെന്നും ബിസിസിഐ ട്രഷറര്‍ പ്രതികരിച്ചു.

Preview: Q1 - MI vs CSK

ഇക്കുറി ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ 25% വര്‍ധനയുണ്ടായി. കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത് ഇത്തവണത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – മുംബൈ ഇന്ത്യന്‍സ് ഉദ്ഘാടന മത്സരമായിരുന്നു. സ്ത്രീ കാഴ്ചക്കാരില്‍ 24 ശതമാനത്തിന്റേയും കുട്ടിപ്രേക്ഷകര്‍ക്കിടയില്‍ 20 ശതമാനത്തിന്റേയും വര്‍ദ്ധനവുണ്ടായെന്നും വരുണ്‍ ധുംലാല്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

Indian Premier League Final, MI vs DC: Mumbai Indians Outclass Delhi  Capitals To Clinch 5th Title | Cricket News

കൊവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ഐപിഎല്‍ സംഘടിപ്പിച്ചത്. കളികാരെയും, സ്റ്റാഫുകളേയും രണ്ട് മാസക്കാലത്തോളം ബയോബബിളിനുള്ളിലാക്കി അതീവ സുരക്ഷയോടെയായിരുന്നു മത്സരങ്ങള്‍ നടത്തിയത്. സീസണിനുമുന്‍പ് മുന്‍പ് ചില ചെന്നൈ താരങ്ങള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നുവെങ്കിലും മത്സരങ്ങള്‍ ആരംഭിച്ചതിന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

Next Story

Popular Stories