‘ദയവ് ചെയ്ത് തന്നെ വിടു, എന്നെ ഉപദ്രവിക്കരുത്’; ഒഴിവാക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഐപി ബിനുവിന്റെ പ്രതികരണം
തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചെന്നും എരുമക്കുഴി ഉദ്യാന ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് തിരുവനന്തപുരം കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ഐപി ബിനു. ദയവ് ചെയ്ത് തന്നെ വിടു, എന്നെ പദ്രവിക്കരുത്, എനിയ്ക്ക് വലുത് എന്‍ പ്രസ്ഥാനം സിപിഐഎം എന്നാണ് ബിനുവിന്റെ പ്രതികരണം. https://www.facebook.com/ip.binu/posts/3176230009171477?__cft__[0]=AZVWxPq2gV2UVFFTfcUJZSstKLBnWA4cOwJms0MAZxUz5QtiLYHbIh8m8L1OPwZOvKNL5aJhdWlrqOMDSOYEZWNiQrcNiRsFVa4pQXTP055ZtcXiHrdyL8qTqePOIiC1BJo&__tn__=,O,P-R ഫേസ്ബുക്കിലൂടെയാണ് ബിനുവിന്റെ പ്രതികരണം.തിരുവനന്തപുരത്തെ മാലിന്യസംഭരണ ശാലയായിരുന്ന എരുമക്കുഴിയെ പൂന്തോട്ടമാക്കിയതിന് പിന്നില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ശ്രമമായിരുന്നു. എന്നാല്‍ പൂന്തോട്ടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് […]

തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചെന്നും എരുമക്കുഴി ഉദ്യാന ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് തിരുവനന്തപുരം കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ഐപി ബിനു. ദയവ് ചെയ്ത് തന്നെ വിടു, എന്നെ പദ്രവിക്കരുത്, എനിയ്ക്ക് വലുത് എന്‍ പ്രസ്ഥാനം സിപിഐഎം എന്നാണ് ബിനുവിന്റെ പ്രതികരണം.
ഫേസ്ബുക്കിലൂടെയാണ് ബിനുവിന്റെ പ്രതികരണം.
തിരുവനന്തപുരത്തെ മാലിന്യസംഭരണ ശാലയായിരുന്ന എരുമക്കുഴിയെ പൂന്തോട്ടമാക്കിയതിന് പിന്നില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ശ്രമമായിരുന്നു. എന്നാല്‍ പൂന്തോട്ടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ ഐപി ബിനുവിന് ഇടമുണ്ടായില്ല. മുഖ്യമന്ത്രിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ശിലാഫലകത്തിലും ഐപി ബിനുവിന്റെ പേരില്ല. അതേ സമയം വിരമിച്ച നഗരസഭ ഉദ്യോഗസ്ഥരുടെ പേരുകള്‍ വരെ ഫലകത്തിലുണ്ട്.
ഐപി ബിനു പ്രതിനീധികരിച്ചിരുന്ന കുന്നുകുഴി വാര്‍ഡ് ഇക്കുറി വനിതാ സംവരണമാണ്. അതിനാല്‍ കുന്നുകുഴിയില്‍ മത്സരിക്കാനാവില്ല. എന്നാല്‍ മറ്റൊരു വാര്‍ഡ് മത്സരിക്കാന്‍ നല്‍കിയില്ല. അതേ സമയം വനിതാ സംവരണമായതിനാല്‍ മേയര്‍ കെ ശ്രീകുമാറും മറ്റ് നേതാക്കളും പുതിയ വാര്‍ഡുകളിലാണ് മത്സരിക്കുന്നത്.
- TAGS:
- CPIM
- IP BINU
- Trivandrum