Top

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ക്യാപ്ഷന്‍ വിവി രാജേഷ് മോഷ്ടിച്ചുവെന്ന് ഐപി ബിനു; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആരോപണം

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പൂര വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ് മത്സരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. കഴിഞ്ഞ പ്രാവശ്യം കുറഞ്ഞ സീറ്റുകള്‍ക്ക് കൈവിട്ട കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് വിവി രാജേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് ബിജെപി നേതാക്കളുടെ വാദം. വിവി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആരോപണമുയര്‍ന്നു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വിവി രാജേഷിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററിന്റെ ക്യാപ്ഷന്‍ മോഷ്ടിച്ചതാണെന്നാണ് ആരോപണമുയര്‍ന്നത്. കോര്‍പ്പറേഷന്‍ മുന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് […]

14 Nov 2020 6:45 AM GMT

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ക്യാപ്ഷന്‍ വിവി രാജേഷ് മോഷ്ടിച്ചുവെന്ന് ഐപി ബിനു; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആരോപണം
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പൂര വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ് മത്സരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. കഴിഞ്ഞ പ്രാവശ്യം കുറഞ്ഞ സീറ്റുകള്‍ക്ക് കൈവിട്ട കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് വിവി രാജേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് ബിജെപി നേതാക്കളുടെ വാദം.

വിവി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആരോപണമുയര്‍ന്നു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വിവി രാജേഷിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററിന്റെ ക്യാപ്ഷന്‍ മോഷ്ടിച്ചതാണെന്നാണ് ആരോപണമുയര്‍ന്നത്. കോര്‍പ്പറേഷന്‍ മുന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും കുന്നുകുഴി ഡിവിഷന്‍ കൗണ്‍സിറുമായിരുന്ന സിപിഐഎം നേതാവായ ഐപി ബിനുവാണ് ആരോപണം ഉയര്‍ത്തിയത്.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഗായത്രി ബാബുവിന് വേണ്ടി തയ്യാറാക്കിയ ‘ചിലതിന്റെ തുടര്‍ച്ചയാണ് ചിലതിന്റെ തുടക്കം’ എന്ന ക്യാപ്ഷന്‍ വിവി രാജേഷ് തന്റെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി മോഷ്ടിച്ചുവെന്നാണ് ബിനുവിന്റെ ആരോപണം.

ബിജെപി യുടെ നേതാവാണ് പോലും.. സ്വന്തമായി ക്യാപ്ഷൻ ഇടാനുള്ള വകുപ്പ് പോലുമില്ല. കഷ്ടം! ആദ്യം ഇങ്ങനെ ഒരു ക്യാപ്ഷൻ വെച്ച് ഇട്ടത് LDF സ്ഥാനാർത്ഥി ഗായത്രി ബാബു … അത് മോഷ്ടിച്ചു V V രാജേഷ് ..

Posted by IP Binu on Friday, 13 November 2020

വിവി രാജേഷിന് പിന്നാലെ ജില്ലാ പഞ്ചായത്തില്‍ സംസ്ഥാന സെക്രട്ടറി എസ് സുരേഷിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. അങ്ങനെ പ്രമുഖ നേതാക്കളെയൊക്കെ കളത്തിലിറക്കി മത്സരത്തില്‍ സജീവമാകാനാണ് ബിജെപി പദ്ധതി.

Next Story