ഐ എന്‍ എക്സ് മീഡിയാക്കേസ്; ഇ ഡി യ്ക്ക് ചിദംബരത്തിന്റെ അപേക്ഷയില്‍ നോട്ടീസ്
ഐ എന്‍ എക്സ് മീഡിയാക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ അപേക്ഷയില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് നോട്ടീസ്. ഐ എന്‍ എക്സ് മീഡിക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം നല്കിയ അപേക്ഷയിലാണ് ഇ ഡിയ്ക്ക് കോടതി നോട്ടീസ് അയച്ചത്. സ്പെഷല്‍ ജഡ്ജി എന്‍ കെ നാഗപലാണ് ഇ ഡിയ്ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. കൂടാതെ ആഗസ്ത് ഒമ്പതിന് മറുപടി നല്‍കാനും ഇ ഡി യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റപ്പത്രത്തിനോടൊപ്പം ചേര്‍ത്ത രേഖകള്‍ നല്‍കണമെന്ന് കേസില്‍ […]
24 July 2021 6:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഐ എന്‍ എക്സ് മീഡിയാക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ അപേക്ഷയില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് നോട്ടീസ്. ഐ എന്‍ എക്സ് മീഡിക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം നല്കിയ അപേക്ഷയിലാണ് ഇ ഡിയ്ക്ക് കോടതി നോട്ടീസ് അയച്ചത്. സ്പെഷല്‍ ജഡ്ജി എന്‍ കെ നാഗപലാണ് ഇ ഡിയ്ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.
കൂടാതെ ആഗസ്ത് ഒമ്പതിന് മറുപടി നല്‍കാനും ഇ ഡി യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റപ്പത്രത്തിനോടൊപ്പം ചേര്‍ത്ത രേഖകള്‍ നല്‍കണമെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചിദംബരം ആവശ്യപ്പെടുകയായിരുന്നു. ഇ ഡി പേജ് നമ്പറുകളില്‍ വന്ന തെ്റ്റുകള്‍ തിരുത്തിയതുമായി ബന്ധപ്പെട്ട വ്യക്തത നല്‍കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. കാണാതായ രേഖകള്‍ കൈമാറണമെന്ന ആവശ്യവും കോടതിയില്‍ ഇ ഡിയോട് മുന്‍ കേന്ദ്ര മന്ത്രി ഉയര്‍ത്തിയിട്ടുണ്ട്.
ഐ എന്‍ എക്സ് മീഡിയാക്കേസില്‍ പി ചിദംബരത്തിനെ 2019 ആഗസ്തിലാണ് സി ബി ഐ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ ഇ ഡി കേസിലും ചിദംബരം കുരുങ്ങുകയായിരുന്നു. ഒക്ടോബറില്‍ സി ബി ഐ ക്കേസിലും ഡിസബംറില്‍ ഇ ഡി ക്കേസിലും പി ചിദംബരത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. 2017ലാണ് ഐ എന്‍ എക്സ് മീഡിയ ഗ്രൂപ്പിന്റെ മറവില്‍ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് സി ബി ഐ കേസെടുക്കുന്നത്്. പി ചിദംബരം ധനകാര്യമന്ത്രിയായിരിക്കെയാണ് കേസിനാസ്പദമായ പണമിടപാട് നടക്കുന്നത്. കേസില്‍ 2018ല്‍ മുന്‍ കേന്ദ്രമന്ത്രിയും ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരവും അറസ്റ്റിലായിരുന്നു.
- TAGS:
- P Chidambaram