‘കോണ്‍ഗ്രസ് സീറ്റ് അരമനകളില്‍ അണിയറ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക്’; ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി എ ഗ്രൂപ്പ് വിട്ടു
കല്പറ്റ: വയനാട്ടില്‍ മുന്‍ ഡിസിസി പ്രസിഡണ്ടും പ്രമുഖ ട്രേഡ് യൂണിയന് നേതാവുമായിരുന്നു പികെ ഗോപാലന്റെ മകന് പികെ അനില്‍ കുമാര്‍ എ ഗ്രൂപ്പ് വിട്ടു. ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളാണ് ഗ്രൂപ്പ് മാറാനുള്ള കാരണമെന്നാണ് സൂചന. ഇത് സൂചിപ്പിച്ച് ഫേസ് ബുക്കില്‍ പോസ്റ്റുമിട്ടിട്ടുണ്ട് അനില്‍കുമാര്‍. വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രശ്നങ്ങളാണ് അനില്‍കുമാര്‍ ഗ്രൂപ്പ് പൊടുന്നനെ വിടാനുള്ള കാരണമായി പറയപ്പെടുന്നത്. നിലവില്‍ ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയും വയനാട് ജില്ലാ പഞ്ചായത്ത് അംഗവുമാണ് അനില്‍കുമാര്‍ […]

കല്പറ്റ: വയനാട്ടില്‍ മുന്‍ ഡിസിസി പ്രസിഡണ്ടും പ്രമുഖ ട്രേഡ് യൂണിയന് നേതാവുമായിരുന്നു പികെ ഗോപാലന്റെ മകന് പികെ അനില്‍ കുമാര്‍ എ ഗ്രൂപ്പ് വിട്ടു. ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളാണ് ഗ്രൂപ്പ് മാറാനുള്ള കാരണമെന്നാണ് സൂചന. ഇത് സൂചിപ്പിച്ച് ഫേസ് ബുക്കില്‍ പോസ്റ്റുമിട്ടിട്ടുണ്ട് അനില്‍കുമാര്‍.
വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രശ്നങ്ങളാണ് അനില്‍കുമാര്‍ ഗ്രൂപ്പ് പൊടുന്നനെ വിടാനുള്ള കാരണമായി പറയപ്പെടുന്നത്. നിലവില്‍ ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയും വയനാട് ജില്ലാ പഞ്ചായത്ത് അംഗവുമാണ് അനില്‍കുമാര്‍ അരമനകളിലും മത മന്ദിരങ്ങളിലും അണിയറ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് കോണ്‍ഗ്രസ്സില്‍ സീറ്റെന്ന പ്രതിഷേധ കുറിപ്പുമിട്ടിട്ടുണ്ട് ഇദ്ദേഹം.
അനില്‍ കുമാറിന്റെ പ്രത്യക്ഷ നിലപാട് ജില്ലയില്‍ വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് വിവരം. ഐഎന്‍ടിയുസിയിലും ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാണ്.