Top

നിയമങ്ങള്‍ അനുസരിച്ച് അന്തസായി വ്യവസായം നടത്തണമെന്ന് സാബുവിനോട് ഐഎന്‍ടിയുസി; ‘പണം വച്ച് ആരെയും വെല്ലുവിളിക്കരുത്, സാബുവിനെ ആരും പിന്തുടരരുത്’

കൊച്ചി: കിറ്റെക്‌സ് കമ്പനിയുടമ സാബു ജേക്കബ് പറയുന്നത് ശുദ്ധ വിവരക്കേടാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. കേരളത്തില്‍ വ്യവസായങ്ങള്‍ നടത്താന്‍ ചില നിയമങ്ങളുണ്ട്. എഴുപത്തിനാലോളം ക്രമക്കേടുകളാണ് തൊഴില്‍ വകുപ്പ് കണ്ടെത്തിയത്. തൊഴിലാളികള്‍ക്ക് മിനിമം കൂലി പോലും നല്‍കാതിരിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ ആളാണ് സാബു ജേക്കബ് എന്നും ആര്‍. ചന്ദ്രശേഖരന്‍ പരിഹസിച്ചു. ത്രികക്ഷി സമ്പ്രദായ ചര്‍ച്ചയ്ക്ക് ശേഷമാണ് മിനിമം വേതനം നടപ്പാക്കേണ്ടത്. അതറിയില്ലെങ്കില്‍ പഠിച്ചിട്ട് വേണം സാബു ജേക്കബ് വ്യവസായം നടത്താന്‍. 3500 കോടിയുടെ […]

8 July 2021 5:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമങ്ങള്‍ അനുസരിച്ച് അന്തസായി വ്യവസായം നടത്തണമെന്ന് സാബുവിനോട് ഐഎന്‍ടിയുസി; ‘പണം വച്ച് ആരെയും വെല്ലുവിളിക്കരുത്, സാബുവിനെ ആരും പിന്തുടരരുത്’
X

കൊച്ചി: കിറ്റെക്‌സ് കമ്പനിയുടമ സാബു ജേക്കബ് പറയുന്നത് ശുദ്ധ വിവരക്കേടാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. കേരളത്തില്‍ വ്യവസായങ്ങള്‍ നടത്താന്‍ ചില നിയമങ്ങളുണ്ട്. എഴുപത്തിനാലോളം ക്രമക്കേടുകളാണ് തൊഴില്‍ വകുപ്പ് കണ്ടെത്തിയത്. തൊഴിലാളികള്‍ക്ക് മിനിമം കൂലി പോലും നല്‍കാതിരിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ ആളാണ് സാബു ജേക്കബ് എന്നും ആര്‍. ചന്ദ്രശേഖരന്‍ പരിഹസിച്ചു.

ത്രികക്ഷി സമ്പ്രദായ ചര്‍ച്ചയ്ക്ക് ശേഷമാണ് മിനിമം വേതനം നടപ്പാക്കേണ്ടത്. അതറിയില്ലെങ്കില്‍ പഠിച്ചിട്ട് വേണം സാബു ജേക്കബ് വ്യവസായം നടത്താന്‍. 3500 കോടിയുടെ നിക്ഷേപം മറ്റു സമാധാനത്തേക്ക് കൊണ്ടുപോകും എന്നത് പക്വതയില്ലാത്ത നിലപാടാണ്. മുതലാളിമാരുടെ ഉത്തരം സമീപനങ്ങള്‍ ആശാസ്യമല്ല. സാബു നിയമങ്ങള്‍ അനുസരിച്ച് അന്തസായി വേണം വ്യവസായം നടത്താന്‍. കുറച്ചു പണമുണ്ടെങ്കില്‍ ആരെയും വെല്ലുവിളിക്കാന്‍ എന്ന സമീപനം ശരിയല്ല. സാബു ജേക്കബ് രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ അന്യസംസ്ഥാന തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കാന്‍ അനുവദിക്കില്ല. ന്യായമായ മിനിമം കൂലി പോലും കോടതി വഴി തടഞ്ഞും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും വ്യവസായം നടത്തരുത്. തൊഴിലാളി വിരുദ്ധ നയം തിരുത്താന്‍ സാബു ജേക്കബ് തയാറാകണം. നിയമം അംഗീകരിച്ച മാന്യമായി വ്യവസായം നടത്താന്‍ സാബു തയാറാകണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

കിറ്റെക്‌സ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമല്ല. സ്ഥാപനം ആര് നടത്തിയാലും നിയമപരമായ പരിശോധനകള്‍ക്ക് വിധേയമാകണം. മുതലാളിമാര്‍ വളര്‍ന്നു വരുമ്പോള്‍ കടന്ന് വന്ന വഴി മറക്കരുത്. കേരളത്തിലെ ഒരു മുതലാളിയും സാബുവിന്റെ പാത പിന്തുടരരുത്. ന്യായമായ തൊഴില്‍ സംസ്‌കാരം കിറ്റെക്‌സില്‍ ഉണ്ടാകണം. മിനിമം കൂലി പോലും കൊടുക്കാന്‍ തയ്യാറാവാത്ത ഒരു മുതലാളി എന്ത് സേവനമാണ് നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

കിറ്റെക്‌സില്‍ മിനിമം കൂലി നടപ്പാക്കാന്‍ നിയമപരമായ നിലപാടെടുക്കുമെന്നും ചന്ദ്രശേഖരന്‍ മുന്നറിയിപ്പ് നല്‍കി. കിറ്റെക്‌സ് മുതലാളിയുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്നും സാധ്യമായ എല്ലാ നടപടികളും ഇതിനെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയില്ല. അവരെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്നും ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

Next Story