‘എന്തിന് മടിക്കണം സ്റ്റൈലിഷാകാന്‍ , ഇത്ര ലളിതമോ ഹെയര്‍ ഫിക്‌സിങ്ങ് !’ അഭിമുഖം: ദിലീപ് മോഹൻ-ഹെഡ്‌സ് ഹെയർ ഫിക്‌സിംഗ്

സൗന്ദര്യപരിപാലന രംഗത്ത് ഹെയർ ഫിക്സിങ് ഇന്നൊരു പുതിയ പദമല്ല. കഷണ്ടിയും മുടികൊഴിച്ചിലും മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ആഗ്രഹിക്കുന്ന രീതിയിലേക്ക് രൂപമാറ്റം വരുത്താൻ സഹായിക്കുന്ന ഒന്നാണ് ഹെയർ ഫിക്സിങ്. ഈ രംഗത്തിന്ന് ധാരാളം മത്സരാർത്ഥികളുണ്ട്. ഹെയർ ഫിക്സിങ് മേഖലയിൽ 15 വർഷത്തെ അനുഭവജ്ഞാനവും ഇന്ത്യയിലും ദുബായിലുമായി 27 ശാഖകളും 50,000നു മേൽ സന്തുഷ്ടരായ ഉപയോക്താക്കളുമുള്ള ഹെഡ്‌സ് ഹെയർ ഫിക്സിങ്ങിന്റെ ഡയറക്റ്റർ ദീലീപ് ഈ വിഷയത്തിലെ ചോദ്യങ്ങളും ആശങ്കകൾക്കും മറുപടി നൽകുന്നു.

ഹെഡ്‌സ് ഹെയർ ഫിക്സിങ്ങും സേവനങ്ങളും ഉപഭോക്താക്കളും

ഹെയർ ഫിക്സിങ്‌ ആഗ്രഹിക്കുന്ന ഒരു ഉപഭോക്താവുമായുള്ള ഹെഡ്‌സിന്റെ ഇടപാടിന്റെ സ്വഭാവം എങ്ങനെയാണ്?

ഒരു ഉപഭോക്താവിന്റെ ആവശ്യം അറിഞ്ഞാണ് ഹെയർ ഫിക്സിങ്ങിനെ പറ്റി നമ്മൾ സംസാരിക്കേണ്ടത്. 25-35 വയസുള്ളവർ തങ്ങളുടെ കല്യാണ ആവശ്യത്തിനായിട്ടായിരിക്കാം ഒരുപക്ഷെ ഈ സേവനം തെരഞ്ഞെടുക്കുന്നത്. മറ്റു പ്രായക്കാർ ഒരുപക്ഷേ വ്യത്യസ്തതക്ക് വേണ്ടിയാകാം. അപ്പോൾ കക്ഷികളുടെ ആവശ്യം മനസിലാക്കി വേണം അവരെ സമീപിക്കാൻ. രണ്ടായാലും ഹെയർ ഫിക്സിങിന് താൽപര്യപ്പെട്ടു വരുന്നവർക്ക് അവരുടെ ആവശ്യം കണ്ടറിഞ്ഞു മനസ്സിലാക്കി വേണ്ട സർവിസ് നൽകുക എന്നതിനാണ് ഹെഡ്‌സ് മുൻഗണന നൽകുന്നത്.

ഒരോ ഉപഭോക്താവിനും വേണ്ട സേവനം എന്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക?

ഓരോ വ്യക്തിയുടെയും ഹെയർ ലോസ്സിന്റെ അളവാണ് പ്രധാനമായും ഇവിടെ പരിഗണിക്കുക. പിന്നീട് വരുന്നത് ആ വ്യക്തിയുടെ പ്രായമാണ്. ഒരു വ്യക്തിയുടെ പ്രായം, മുടിയുടെ ഘടന, നിറം, തരം ഇവയെ എല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ഓരോരുത്തർക്കും ക്കും വേണ്ട സേവനം നിർണ്ണയിക്കുന്നത്. മാത്രമല്ല ഈ ഘടകങ്ങൾ എല്ലാം ഒത്തുവന്നാൽ മാത്രമേ ഫിക്സ് ചെയ്യുന്ന മുടി തികച്ചും സ്വാഭാവികം ആയി തോന്നുകയുമുള്ളൂ.

കൂടാതെ പൂർണമായും വ്യക്തിഗതമായ സേവനങ്ങളും തികച്ചും ജൈവികം എന്ന് തോന്നിപ്പിക്കും തരത്തിൽ പതിയെ പതിയെ വളർന്നു വരുന്ന തരത്തിലുള്ള ഫിക്സിങ് രീതികളും ഹെഡ്‌സ് ചെയുന്നുണ്ട്.

ഇത് ഊരിവെക്കാവുന്നതാണോ, കുളിക്കാമോ, കിടക്കുമ്പോൾ മാറ്റാമോ, എക്സ്ട്രാ ഫിറ്റിങ് പോലെ ഭാരം തോന്നുമോ, ടു വീലർ ഓടിക്കുമ്പോൾ പറക്കുമോ, എന്നൊക്കെയുള്ള സംശയങ്ങളെ എങ്ങനെയാണു നേരിടാറ്?

ഊരി പോകുമോ, പറന്നു പോകുമോ എന്നൊക്കെ ചോദിച്ചാൽ ഹെയർ ഫിക്സിങ് യഥാർത്ഥത്തിൽ ഒരു വിഗ് അല്ലെന്നുള്ളതാണ് വാസ്തവം. ഒരു കണ്ണട വെച്ച് തുടങ്ങുന്ന ആൾ അത് ശീലമാകുന്നതു വരെയോ പുതിയൊരു പല്ലു വെച്ച് പിടിപ്പിക്കുന്നവർ പുലർത്തേണ്ട പോലൊരു സൂക്ഷ്മത ഇവിടെയും ആവശ്യമാണ്. ഹെഡ്‌സിന്റെ ഉപഭോക്താക്കളാരും തന്നെ ഇത്തരമൊരു പരാതി ഇന്നുവരെ ഉന്നയിച്ചിട്ടില്ല.

നീന്തുന്നവർക്കു വരെ ഹെഡ്‌സിന്റെ ഹെയർ സിസ്റ്റം ഉപയോഗിക്കാവുന്നതാണ്. കാരണം ശിരോചർമ്മവുമായി ചേരുന്നയിടത്തു മാത്രമായിട്ടാണ് നമ്മൾ പശ ഉപയോഗിക്കുന്നത്. കൂടാതെ വെള്ളത്തിനെ പ്രതിരോധിക്കുന്ന തരം ഒരു പശയാണ് ഞങ്ങൾ ഉപയോഗിക്കുന്നതും.

ഇത് ഉപയോഗിക്കുമ്പോൾ വിയർപ്പ് തങ്ങി നിൽക്കില്ലേ എന്ന് ചോദിക്കുന്നവരോട് ഹെഡ്‌സ് നൽകുന്ന ഹെയർ സിസ്റ്റത്തിന്റെ ബേസ് തന്നെ സുഷിരങ്ങളുള്ള ഒരു മെറ്റീരിയൽ ആണ്. എന്ത് തരം ജലാംശവും കയറിയിറങ്ങാൻ പാകത്തിനാണ് അത് രൂപകലപ്പന ചെയ്തിരിക്കുന്നത്.

കൂടാതെ മാസത്തിലൊരിക്കൽ നമ്മുടെ തന്നെ സർവിസ് സെന്ററിൽ വന്ന് ഉപഭോക്താക്കൾക്ക് ഹെഡ് മസ്സാജ്, കൃത്യമായ പരിചരണം ഒക്കെ എടുക്കാവുന്നതാണ്. അങ്ങനെ വരാൻ ബുദ്ധിമുട്ടുള്ളവർക്കായി ഹെഡ്‌സ് ഒരു സെല്ഫ് സർവിസ് കിറ്റും നൽകുന്നുണ്ട്. അപ്പോൾ ജോലിയുടെ ഭാഗമായോ അല്ലാതെയോ നല്ലവണ്ണം വിയർക്കുന്ന വ്യക്തികൾക്ക് , ഉദാഹരണത്തിനു സ്പോർട്സ് പോലെ ഡാൻസ് പോലെയൊക്കെയുള്ള മേഖലയിൽ നിന്നുള്ളവർക്ക് വേണ്ടി മറ്റൊരു ഹെയർ സൊല്യൂഷൻ ആണ് ഞങ്ങൾ നൽകുക.

പരിപാലനവും ചെലവും

ഇത്ര കണ്ടു സ്വാഭാവികമായ ഒരു രീതിയുടെ ഒരു ചെലവ് എങ്ങനെയാണ് വരുക..?

നമ്മുടെ രാജ്യത്തിന്റെ കാലാവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് പൊതുവിൽ ഇതിന്റെ ചെലവ് നിശ്ചയിക്കാനാകൂ. കാരണം അന്തരീക്ഷത്തിലെ ഈർപ്പം ചൂട് ഇവയൊക്കെ ഒരു ഹെയർ സിസ്റ്റത്തിന്റ ലൈഫ് നിര്ണയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതിനായുപയോഗിക്കുന്ന പശ ടേപ്പുകൾ മുതലായവ പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കുന്നു.

കൂടാതെ കൺസൽറ്റേഷൻ ചാർജ് പോലെയൊന്നും തന്നെ ഞങ്ങൾ നമ്മളെ സമീപിക്കുന്നവരിൽ നിന്ന് ഈടാക്കുന്നുമില്ല. സംശയങ്ങളെല്ലാം നീങ്ങി ഹെയർ ഫിക്സിങ്ങിനായി ഒരു വ്യക്തി തയ്യാറെടുക്കുന്നത് വരെ അദ്ദേഹത്തെ തീരുമാനത്തിലെത്താൻ സഹായിക്കുക എന്നതാണ് അക്കാര്യത്തിൽ ഞങ്ങൾ ലക്‌ഷ്യം വെക്കുന്നത്.

വിദേശത്തു നിന്നും വരുത്തുന്ന ഹെയർ ഉപയോഗിച്ചാണ് നമ്മൾ ഹെയർ സിസ്റ്റംസ് ഉണ്ടാക്കുന്നത്. അത് കൊണ്ട് തന്നെ ഇതിന്റെ വിലയിലും അത് പ്രതിഫലിക്കും. പിന്നെ ഹെയർ സിസ്റ്റത്തിൽ ഉപയോഗിക്കുന്ന മുടിയുടെ ഘടന സ്വാഭാവികത ഒക്കെയും വില നിശ്ചയിക്കുന്നതിൽ ഒരു ഘടകമാണ്.

ഹെഡ്‌സ് ഹെയർ സിസ്റ്റംസ്

ശസ്ത്രക്രിയയിലൂടെ അല്ലാതെ ഹെയർ ഫിക്സിങ് സർവീസ് കൊടുക്കുന്ന ഒരു സ്ഥാപനമെന്ന നിലയിൽ
നോൺ സർജിക്കൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ഹെയർ ബോണ്ടിങ്, ഹെയർ വീവിങ്, ഹെയർ എക്സ്റ്റന്ഷന്സ് എന്നിവയാണ് പൊതുവിൽ നമ്മൾ കൊടുക്കുന്ന സേവനങ്ങൾ. വ്യക്തികളുടെ സൗകര്യം, ശരീരത്തിന്റെ പ്രത്യേകതകൾ ഒക്കെ വെച്ചാണ് ഇതും തീരുമാനിക്കപ്പെടുന്നത്. മുൻപ് സൂചിപ്പിച്ച പോലെ പശ ഉപയോഗിച്ചും ചെറിയ ചെറിയ റിംഗ്‌സ് ഉപയോഗിച്ചും, കൊച്ചു ക്ലിപ്പുകൾ ഘടിപ്പിച്ചും ഒക്കെയാണ് ഇവയോരോന്നും നിർമ്മിക്കപ്പെടുന്നത്.

ഇതിൽ തന്നെ ഹെയർ എക്സ്റ്റന്ഷന്സ് പൊതുവിൽ മുടിക്ക് നീളം തോന്നിക്കാനോ, ഉള്ളു തോന്നിക്കാനോ ഒക്കെയായാണ് ഉപയോഗിക്കുന്നത്. മുടി കളർ ചെയ്യുന്നതൊക്കെ വളരെ സാധാരണമായി മാറിയ ഈ കാലത്തു അത്തരമൊരു ആഗ്രഹമുള്ളവർക്ക് യഥാർത്ഥ മുടിയെ സ്പർശിക്കാതെ തന്നെ കളേർഡ് ഹെയർ എക്സ്റ്റന്ഷന്സ് ഒക്കെ ഉപയോഗിക്കാവുന്നതാണ്. പൊതുവിൽ സ്ത്രീകളാണ് ഇതിന്റെ പ്രധന ഉപഭോക്താക്കൾ.

സൗന്ദര്യ വർധകമായിട്ടും, രോഗങ്ങളോ മറ്റോ മൂലം മുടി കൊഴിഞ്ഞു പോകുന്നവരും ഒക്കെ ഇത്തരം സേവനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതൊരു ആവശ്യത്തിന്റെ പുറത്തുമാണ്. ആത്‌മവിശ്വാസം വരെ നഷ്ടപ്പെടും തരത്തിൽ വ്യക്തികളെ ബുദ്ധിമുട്ടിക്കുന്നുവെങ്കിലും ഇതിനോടുള്ള പൊതുജനങ്ങളുടെ മനോഭാവം അല്പം പുച്ഛം കലർന്നതാണ്. താങ്കൾ ഇതെങ്ങനെ നോക്കി കാണുന്നു..?

ഹെയർ ഫിക്സിങ്ങും പുച്ഛവും

ശസ്ത്രക്രിയകൾ കൂടാതെ ഹെയർ ഫിക്സിങ് സർവീസ് കൊടുക്കുന്ന ഒരു സ്ഥാപനമെന്ന നിലയിൽ ആദ്യ സംശയം തന്നെ ഇതിനോടുള്ള പൊതുജനങ്ങളുടെ ഒരു മനോഭാവത്തെ പറ്റിയാണ്. ഒരുപക്ഷെ ഹെയർ റിമൂവലിനായുള്ള ഇലക്ട്രോളിസിസ് ചെയ്യുമ്പോഴോ, പാലുണ്ണി, അരിമ്പാറ പോലുള്ളവയെ ഇല്ലാതാക്കാനും മറ്റുമായി ലേസർ ചികത്സാ കേന്ദ്രങ്ങളെ സമീപിക്കുമ്പോഴോ, ശരീര സൗന്ദര്യം നിലനിർത്താനായി ജിം-യോഗ സ്ഥാപനങ്ങളിൽ ചേരുമ്പോഴോ ഒന്നും ഇല്ലാത്ത ഒരു അന്ധാളിപ്പ് പൊതുവിൽ ഈ സേവനം എടുക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ വ്യാപകമായി നിൽക്കുന്നുണ്ട്. താങ്കൾ ഇതെങ്ങനെ നോക്കി കാണുന്നു..?

മറ്റ് സൗന്ദര്യ വർധക സേവനങ്ങളെ അപേക്ഷിച്ചു തികച്ചും വ്യക്തിപരമായ അല്ലെങ്കിൽ സ്വകാര്യമായ ഒരു സംഗതിയായാണ് ആളുകൾ ഇതിനെ കാണുന്നത്. ഏറ്റവും സ്വകാര്യമായ വൃത്തത്തിൽ മാത്രമേ ഇതേ പറ്റി സംസാരിക്കാൻ അവർ ആഗ്രഹിക്കുന്നുള്ളൂ.

ഒരു കണ്ണട മാറ്റി കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്ന ലാഘവത്വത്തോടെ ആളുകൾ ഇതും ഉപയോഗിക്കുന്ന ഒരു കാലം വരുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. കൃത്യമായ ഒരു കാരണമൊന്നും പറയാനാകില്ലെങ്കിലും ഏതൊരു വിപ്ലവകരമായ മാറ്റവും നടക്കുന്ന പോലെ ഇതും അതിന്റെ സമയത്തു തന്നെ നടക്കുമേന്നെ പറയാനാകൂ.

ഹെയർ ഫിക്സിങ് മേഖലയിൽ ഹെഡ്‌സ് എങ്ങനെ വേറിട്ട് നിൽക്കുന്നു?

എല്ലാ ഉപഭോക്താക്കൾക്കും നൽകുന്ന സേവനത്തിൽ മാക്സിമം പെർഫെക്ഷൻ അല്ലെങ്കിൽ പരിപൂർണമായ തികവ് നൽകുക എന്നതിലേക്കാണ് ഞങ്ങൾ ലക്‌ഷ്യം വെക്കുന്നത്. കാരണം ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്നേതു വിവരവും ഞൊടിയിടയിൽ വിരൽത്തുമ്പിൽ ആണ്. അതുകൊണ്ടു തന്നെ ഒരു ഉപഭോക്താവ് സേവനദാതാവെന്ന നിലയിൽ ഞങ്ങളെ തെരഞ്ഞെടുക്കുമ്പോൾ ഗവേഷണത്തിലൂടെയും മറ്റും ഏറ്റവും പുതുമയും മെച്ചപ്പെട്ട ഫലവും ആത്യന്തികമായി ഉപഭോക്താവിന്റെ സംതൃപ്തിക്കും ആണ് ഞങ്ങൾ ശ്രമിക്കുന്നത്. അങ്ങനെ മാത്രമേ മികച്ച ഒരു കാസ്റ്റമർ ഡാറ്റ ബേസ് ഉണ്ടാക്കാൻ സാധിക്കൂ എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

ഉപഭോക്‌തൃ കോടതിയും തെറ്റിദ്ധാരണാജനകമായ വാഗ്ദാനങ്ങളും

തെറ്റിദ്ധാരണാജനകമായ വാഗ്ദാനങ്ങളും പരസ്യങ്ങളും മറ്റും വിവാദങ്ങൾ സൃഷ്ടിക്കുന്ന കാലമാണ്. ഹെഡ്‌സ് ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് എന്താണ്?

അനാവശ്യമായ പ്രചാരണ കോലാഹലങ്ങൾ ഇല്ലാതെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് എന്നത് തന്നെയാണ് ഇതിനുള്ള ഞങ്ങളുടെ മറുപടി. 15 വർഷമായി ഈ മേഖലയിൽ ഉള്ള ഞങ്ങൾക്ക് ഇന്ത്യയിൽ 27 ഓളവും കേരളത്തിൽ ആറോളവും ശാഖകളുമുണ്ട്. എന്നാൽ ഞങ്ങളുടെ സേവനം ആവശ്യമുള്ളയിടത്തേക്ക് മാത്രമാണ് ഞങ്ങൾ എത്തുന്നത്. ഓരോ വ്യക്തിയുടെയും ആവശ്യവും തൃപ്‌തിയും കണ്ടറിഞ്ഞാണ് പ്രവർത്തിക്കുന്നത്. സംതൃപ്തനായ ഒരു കക്ഷിയിൽ നിന്നും പുതിയൊരു ഉപഭോക്താവിലേക്ക് എത്താൻ സാധിക്കണം . അതുകൊണ്ട് പരസ്യങ്ങളോ അനാവശ്യ വാഗ്ദാനങ്ങളോ ഹെഡ്‌സ് കൊടുക്കാറില്ല.

Latest News