Top

മലയാളിയെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ച ഇടപെടല്‍; യൂസഫലിയെ അഭിനന്ദിച്ച് കെ കെ ശൈലജ

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രവാസിമലയാളിയുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ഇടപെടലില്‍ പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് അഭിനന്ദനമറിയിച്ച് മുന്‍ മന്ത്രി കെ കെ ശൈലജ. അപൂര്‍വ്വമായ ഇടപെടലിലൂടെ നൂറുകണക്കിന് മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിച്ച യൂസഫലി ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു പ്രവാസിയുടെ ജീവന്‍ രക്ഷിച്ച് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണെന്ന് കെ കെ ശൈലജ പറഞ്ഞു. ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ എംഎ യൂസഫലി വീണ്ടും നമ്മുടെ നാടിന്റെ അഭിമാനമായി മാറുകയാണെന്ന് അഭിനന്ദിച്ച കെ കെ […]

6 Jun 2021 10:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയാളിയെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ച ഇടപെടല്‍; യൂസഫലിയെ അഭിനന്ദിച്ച് കെ കെ ശൈലജ
X

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രവാസിമലയാളിയുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ഇടപെടലില്‍ പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് അഭിനന്ദനമറിയിച്ച് മുന്‍ മന്ത്രി കെ കെ ശൈലജ. അപൂര്‍വ്വമായ ഇടപെടലിലൂടെ നൂറുകണക്കിന് മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിച്ച യൂസഫലി ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു പ്രവാസിയുടെ ജീവന്‍ രക്ഷിച്ച് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണെന്ന് കെ കെ ശൈലജ പറഞ്ഞു.

ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ എംഎ യൂസഫലി വീണ്ടും നമ്മുടെ നാടിന്റെ അഭിമാനമായി മാറുകയാണെന്ന് അഭിനന്ദിച്ച കെ കെ ശൈലജ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഇനിയും കഴിയട്ടെ എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ആശംസിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

പ്രശസ്ത പ്രവാസി വ്യവസായി ശ്രീ എംഎ യൂസഫലി വീണ്ടും നമ്മുടെ നാടിന്റെ അഭിമാനമായി മാറുകയാണ്. അപൂര്‍വ്വമായ ഇടപെടലിലൂടെ നൂറുകണക്കിന് മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നിരവധി തവണ അദ്ദേഹം തയ്യാറായിട്ടുണ്ട്. ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു പ്രവാസിയുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടല്‍ മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി മാറിയിരിക്കുന്നു.

കാറപകടത്തില്‍ സുഡാന്‍ പൗരന്‍ മരിച്ചതുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിക്ക് അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബം അതിനെ നിയമപരമായി നേരിട്ടെങ്കിലും കോടതി അദ്ദേഹത്തിന് വധശിക്ഷതന്നെ വിധിക്കുകയായിരുന്നു. ഇതറിഞ്ഞ യൂസഫലി ആ കുടുംബത്തിന് സഹായത്തിനായി എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബം മാപ്പ് നല്‍കാമെന്ന് സമ്മതിക്കുകയും, കോടതിയില്‍ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയുടെ മോചനത്തിന് വഴിയൊരുങ്ങിയത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ എം എ യൂസഫലി തന്നെ ആ തുക കോടതിയില്‍ കെട്ടിവെച്ചു കൊണ്ട് പ്രവാസിയുടെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറായി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി അവര്‍ ഉടന്‍ തന്നെ നാട്ടിലേക്ക് തിരിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. ശ്രീ എം എ യൂസഫലിയുടെ ഇടപെടലിലൂടെ ഒരു പ്രവാസി മലയാളിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു എന്നത് നമുക്ക് എല്ലാവര്‍ക്കും ആശ്വാസവും സന്തോഷവും നല്‍കുന്ന വസ്തുതയാണ്.

ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഇനിയും കഴിയട്ടെ. എല്ലാ അഭിവാദ്യങ്ങളും നേരുന്നു.

2012 സെപ്റ്റംബര്‍ ഏഴിനാണ് തൃശൂര്‍ സ്വദേശിയായ ബെക്‌സ് കൃഷ്ണന്റെ ജീവിതം മാറിമറിഞ്ഞ സംഭവം ഉണ്ടാകുന്നത്. തൃശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട സ്വദേശിയായ ബെക്‌സ് അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. 2012 സെപ്റ്റംബര്‍ ഏഴിന് ബെക്‌സ് ഓടിച്ച ട്രെക്ക് ഇടിച്ച് സുഡാന്‍ സ്വദേശിയായ ബാലന്‍ കൊല്ലപ്പെട്ടു. അന്വേഷണത്തില്‍ ബെക്‌സിന്റെ ഭാഗത്ത് നിന്ന് ?ഗുരുതര വീഴ്ച്ചയുണ്ടായെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും ബെക്‌സിന് പ്രതികൂലമായി.

കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന യുഎഇ നിയമപ്രകാരം ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു. അപകടം മനപൂര്‍വ്വമായി ഉണ്ടാക്കിയതല്ലെന്ന് ബെക്‌സിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും യാതൊരു ഫലവുണ്ടായില്ല. മരിച്ച സുഡാന്‍ ബാലന്റെ കുടുംബം മാപ്പ് നല്‍കുക മാത്രമായിരുന്നു ബെക്‌സിന് ശിക്ഷ ഒഴിവാക്കാനുള്ള ഏക മാര്‍ഗം. ആദ്യഘട്ടത്തില്‍ നടന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെ ബെക്‌സിന്റെ സര്‍വ്വ പ്രതീക്ഷയും അസ്തമിച്ചു. ഇതിനിടെ അവസാന മാര്‍ഗമെന്നോണം ലുലു ഗ്രൂപ്പ് ഉടമ എംഎ യുസഫലിയോട് സഹായം അഭ്യര്‍ത്ഥിച്ച് ബെക്‌സിന്റെ കുടുംബം രംഗത്തുവന്നു.

ബെക്‌സിന്റെ വിഷയത്തില്‍ ഇടപെടാമെന്ന് എംഎ യൂസഫലി ഉറപ്പ് നല്‍കി. ദീര്‍ഘനാള്‍ നീണ്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ യുസഫലിയുടെ നേതൃത്വത്തില്‍ നടന്നു. ഒരുഘട്ടത്തില്‍ സുഡാന്‍ ബാലന്റെ കുടുംബക്കെ യുഎഇയിലെത്തിച്ച് ചര്‍ച്ചകള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. ഒടുവില്‍ മാപ്പ് നല്‍കാമെന്ന് കുടുംബം സമ്മതിച്ചു. ദയാധനമായി അഞ്ച് ലക്ഷം ദിര്‍ഹമാണ് നല്‍കാന്‍ ധാരണയായത്. അഞ്ച് ലക്ഷം ദിര്‍ഹം ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് ഒരു കോടി രൂപയോളം വരും. കോടതി കുടുംബത്തിന്റെ മാപ്പ് അംഗീകരിച്ചതോടെ ബെക്‌സിന് പുതുജീവനാണ് തിരികെ ലഭിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ അഞ്ച് ലക്ഷം ദിര്‍ഹം കോടതിയില്‍ കെട്ടിവെച്ച യുസഫലി ബെക്‌സിനെ ജയില്‍ മോചിതനാവുമെന്ന് ഉറപ്പാക്കി.

Also Read: ‘ബിജെപി നല്‍കിയ മൊബൈലില്‍’ സുരേന്ദ്രനെതിരെ വീണ്ടും സുന്ദര; ‘പണം തന്നിട്ടില്ലെന്ന് അമ്മയെ കൊണ്ട് പറയിപ്പിച്ചത് ബിജെപിക്കാര്‍’

Next Story