Top

ഇനിയൊരു ജീവന്‍ പൊലിയില്ല; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ തദ്ദേശതലത്തില്‍ ഇടപെടലുണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായി ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. പഞ്ചായത്ത് – വാര്‍ഡ് തല ജാഗ്രതാസമിതികളിലൂടെ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ ഇടപെടല്‍ നടത്തും. അവര്‍ ഓരോ വീടുകളിലെയും സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് നടപടി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടുകൂടി അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന സൗജന്യ നിയമസഹായ ക്ലിനിക്കുകളില്‍ ഏതൊരാള്‍ക്കും […]

24 Jun 2021 7:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനിയൊരു ജീവന്‍ പൊലിയില്ല; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ തദ്ദേശതലത്തില്‍ ഇടപെടലുണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍
X

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായി ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. പഞ്ചായത്ത് – വാര്‍ഡ് തല ജാഗ്രതാസമിതികളിലൂടെ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ ഇടപെടല്‍ നടത്തും. അവര്‍ ഓരോ വീടുകളിലെയും സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് നടപടി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടുകൂടി അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന സൗജന്യ നിയമസഹായ ക്ലിനിക്കുകളില്‍ ഏതൊരാള്‍ക്കും സഹായത്തിനായി ബന്ധപ്പെടാം.

ഏതൊരാള്‍ക്കും ഏതുസമയത്തും ജാഗ്രത സമിതിയെ ബന്ധപ്പെടാവുന്നതാണ്. ജാഗ്രതാസമിതി ഈ നിയമ സഹായ ക്ലിനിക്കുകളുടെ സഹായത്തോടുകൂടി പരാതിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒപ്പമുണ്ടാകും. ജില്ലാതലത്തില്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ സഹായം ഗാര്‍ഹികപീഡന നിയമപ്രകാരം ലഭിക്കും. സ്ത്രീധനം, സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കല്‍ തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെ വിപുലമായ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി നിര്‍ദേശിച്ചു.

പുരോഗമന കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ദൗര്‍ഭാഗ്യകരമായ സംഭവമാണ് ആ കുട്ടിയുടെ ജീവഹാനി. പഴുതുകളടച്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. സ്ത്രീ പുരുഷ സമത്വത്തിന്റെ മാനവിക ചിന്തകള്‍ പ്രചരിപ്പിച്ചും സ്ത്രീവിരുദ്ധമായ ആണ്‍കോയ്മാ വാദങ്ങളെ നിരാകരിച്ചുമല്ലാതെ ആധുനിക സമൂഹത്തിന് നിലനില്‍പ്പില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ചായിരുന്നു പ്രതികരണം.

Also Read: എം സി ജോസഫൈന്റെ കസേര തെറിച്ചേക്കും? ശക്തമായ നിലപാടെടുക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടേക്കുമെന്ന് സൂചന

Next Story