ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞു; സംഭവം ഓണ്‍ലൈന്‍ ക്ലാസ് പുരോഗമിക്കവെ
ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റിന്റെ വേഗത കുറഞ്ഞതായി റിപ്പോര്‍ട്ട്. ദ്വീപില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനുള്ള നീക്കം പുരോഗമിക്കവെയാണ് ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി മനസിലാക്കുന്നത്. ഇതില്‍ അധ്യാപകര്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ എസ്.ഒ.പി കാരണം കപ്പലില്‍ 50 ശതമാനം മാത്രമാണ് ടിക്കറ്റ് ലഭിക്കുക. ഇപ്പോള്‍ ഓണ്‍ലൈന്‍ ടിക്കറ്റിംഗും പ്രായോഗികവുമല്ല. ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെടുമോയെന്ന ആശങ്ക നേരത്തെ മുതല്‍ നിലനിന്നിരുന്നു. ഇന്നലെ കോണ്‍ഗ്രസ് എംപി ഹൈബി ഈഡനും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലക്ഷദ്വീപില്‍ ഉടന്‍ ഇന്റര്‍നെറ്റ് റദ്ദ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നുമായിരുന്നു […]
29 May 2021 10:16 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റിന്റെ വേഗത കുറഞ്ഞതായി റിപ്പോര്‍ട്ട്. ദ്വീപില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനുള്ള നീക്കം പുരോഗമിക്കവെയാണ് ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി മനസിലാക്കുന്നത്. ഇതില്‍ അധ്യാപകര്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ എസ്.ഒ.പി കാരണം കപ്പലില്‍ 50 ശതമാനം മാത്രമാണ് ടിക്കറ്റ് ലഭിക്കുക. ഇപ്പോള്‍ ഓണ്‍ലൈന്‍ ടിക്കറ്റിംഗും പ്രായോഗികവുമല്ല.
ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെടുമോയെന്ന ആശങ്ക നേരത്തെ മുതല്‍ നിലനിന്നിരുന്നു. ഇന്നലെ കോണ്‍ഗ്രസ് എംപി ഹൈബി ഈഡനും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലക്ഷദ്വീപില്‍ ഉടന്‍ ഇന്റര്‍നെറ്റ് റദ്ദ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നുമായിരുന്നു ഹൈബി ഫേസബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരായ സമരത്തില്‍ ലക്ഷദ്വീപിന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേരളാ നിയമസഭ വിഷയത്തില്‍ പ്രമേയം പാസാക്കാനിരിക്കുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതാക്കളും ദീപ് ജനതയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ദ്വീപ് കളക്ടറുടെ വാര്‍ത്താ സമ്മേളനം നടക്കുമ്പോള്‍ പുറത്ത് പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.