Top

പിന്നോട്ടില്ലെന്ന് യുക്രെയ്ൻ; യുദ്ധക്കളത്തിലേക്ക് തടവ് പുള്ളികളും

28 Feb 2022 12:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിന്നോട്ടില്ലെന്ന് യുക്രെയ്ൻ; യുദ്ധക്കളത്തിലേക്ക് തടവ് പുള്ളികളും
X

റഷ്യൻ അധിനിവേശത്തിനെ സർവ ശക്തിയാലും നേരിടാനുറച്ച് യുക്രെയ്ൻ സർക്കാർ. റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ രാജ്യത്തെ സംഘട്ടന പരിചയമുള്ള തടവു പുള്ളികളെ രം​ഗത്തിറക്കാൻ ഉത്തരവിട്ടിരിക്കുകയാണ് പ്രസിഡന്റ് വോളോദിമർ സെലൻസ്കി.

'ധാർമ്മികപരമായി ബുദ്ധിമുട്ടുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. പക്ഷെ രാജ്യത്തിന്റെ പ്രതിരോധത്തിന് അത് ആവശ്യമാണ്,' യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു. പ്രതിരോധമാണ് നിലവിൽ പ്രധാനം. ജയിൽപുള്ളികൾ പോരാടാൻ പ്രാപ്തരാണെന്നും പ്രസിഡന്റ് പറഞ്ഞു.

റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ നിരവധി സാധാരണക്കാരായ യുക്രെയന്‍ ജനങ്ങളാണ് ആയുധമേന്തി യുദ്ധക്കളത്തിലിറങ്ങിയിരിക്കുന്നത്. ഇതില്‍ നിരവധി സ്ത്രീകളുമുണ്ട്. യുക്രൈനിലുളള ഒരു നവദമ്പതികൾ റൈഫിളുമേന്തി റഷ്യക്കെതിരെയുളള പോരാട്ടത്തിൽ പങ്കെടുക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മുൻ മിസ് ​ഗ്രാന്റ് യുക്രൈൻ അനസ്താസിയ ലെന്നയും സൈന്യത്തിന്റെ ഭാ​ഗമാവുന്നതായി പ്രഖ്യാപിച്ചു. ഇവർ തോക്കേന്തി നിൽക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2015-ലെ മിസ് ​ഗ്രാന്റ് ഇന്റർനാഷണൽ ബ്യൂട്ടി കോണ്ടെസ്റ്റിലെ വിജയിയായിരുന്നു അനസ്താസിയ ലെന്ന. രാജ്യത്തിനായി പോരാടുവാനുളള ക്ഷണം താൻ സ്വീകരിച്ചിരിക്കുന്നു. യുക്രൈനിലേക്ക് അതിക്രമിച്ചു കടക്കുവാൻ ഉദ്ദേശിക്കുന്നവരെല്ലാം കൊല്ലപ്പെടും. എന്ന് സാമൂഹിക മാധ്യമത്തിൽ കുറിച്ചായിരുന്നു താരം ഫോട്ടോ പങ്കുവെച്ചത്.

story highlight: zelensky reveals prisoners with combat skills will be released to fight agianst russia

Next Story